Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തടി കുറയ്ക്കാന്‍ ജീരക വെള്ളം , പക്ഷേ കുടിക്കും മുന്പറിയേണ്ടത്
തടി കുറയ്ക്കുക എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെേയ്യണ്ട ഒരു കാര്യമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നുമില്ല. പലപ്പോഴും ജീരക വെള്ളം കുടിക്കുന്നത് തടി കുറയ്ക്കും എന്ന് നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ ജീരക വെള്ളം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിനെ എത്രത്തോളം സഹായിക്കുന്നു എപ്രകാരം സഹായിക്കുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രകൃതിദത്ത പാനീയമാണ് എന്നത് മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് ജീരക വെള്ളം. ഇത് വയറിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കും. ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ചില മിഥ്യകളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗുണങ്ങള്‍ ഇപ്രകാരം
സ്ഥിരമായി ജീരക വെള്ളം കുടിക്കുന്നവരെങ്കില്‍ അവര്‍ക്ക് മികച്ച ദഹനം സംഭവിക്കുന്നു. കൂടാതെ ജീരകവെള്ളം ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ശഷശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുന്നതിനും മികച്ചതാണ്.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ജീരക വെള്ളം. ഇളം ചൂടുള്ള ജീരക വെള്ളം നിങ്ങളില്‍ മികച്ച മെറ്റബോളിസത്തിന് സഹായിക്കും. അത് മാത്രമല്ല ആരോഗ്യകരമായ ഭക്ഷണക്രമവും പ്രദാനം ചെയ്യുന്നു. ഇത് മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ജീരക വെള്ളം.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് എന്തുകൊണ്ടും ജീരകം. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ചെറുക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. പലപ്പോഴും ജീരക വെള്ളത്തെക്കുറിച്ച് പല വിധത്തിലുള്ള മിഥ്യാധാരണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

അറിഞ്ഞിരിക്കേണ്ടത്
മിഥ്യാധാരണകള്‍ പലതും ജീരക വെള്ളത്തെക്കുറിച്ചുണ്ട്. സമീകൃതാഹാരവും വ്യായമവുമില്ലാതെ ജീരക വെള്ളം തടി കുറയ്ക്കും എന്നാണ് പറയുന്നത്. എന്നാല്‍ അത് ഒരിക്കലും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയില്ല. ജീരകം ധാരാളം കുടിക്കുക എന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും ജീരക വെള്ളം അമിതമായി കുടിക്കുന്നത് വഴി പലപ്പോഴും അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും വയറ്റിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. വളരെ പെട്ടെന്ന് ജീരക വെള്ളം കുടിക്കുന്നത് ഫലം നല്കുന്നു എന്നൊരു ധാരണയും ഉണ്ട്. എന്നാല്‍ അതൊരിക്കലും സത്യമല്ല.
ജീരക വെള്ളം തയ്യാറാക്കാന്‍
ആരോഗ്യത്തിന് വേണ്ടി ജീരക വെള്ളം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കാവുന്നതാണ്. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഫലപ്രദമായ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി നിങ്ങള്‍ ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ശീലമാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
