Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്: ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
Covid 19: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുംബൈയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ മറ്റ് രോഗങ്ങളില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് രോഗവും ബാധിച്ച് മരണപ്പെട്ടത്. രോഗം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലും തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്. മെയ് 19 വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യ കൂടാതെ സിങ്കപ്പൂര്‍, ഹോംങ്കോങ് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ നിയന്ത്രണവിധേയമാണ്. മാത്രമല്ല ഭയപ്പടേണ്ടതായി ഒന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചെന്ന് പിടിഐ വ്യക്തമാക്കി. അത് കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതനെക്കുറിച്ചും രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായ ചികിത്സ തേടേണ്ടതിനെക്കുറിച്ചും നമുക്ക് നോക്കാം. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ അറിയാം.

വകഭേദം ഇതാണ്
ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായിരിക്കന്നത് JN.1 എന്ന വകഭേദമാണ്. ഒമിക്രോണ്‍ BA.2.86 വകഭേദത്തിന്റെ കൂട്ടത്തില്‍ വരുന്നതാണ് ഇത്. ഏകദേശം 30-ലധികം വകഭേദങ്ങളാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കൊവിഡിനുള്ളത്. അതില്‍ തന്നെ LF.7, NB.1.8 എന്നിവയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് പിന്നില്‍. രാജ്യത്ത് 92%ത്തിലധികം ആളുകള്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട് എന്നത് രോഗവ്യാപനത്തെ തടയുന്നതിന് സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വകഭേദം മാരകമോ?
ഇപ്പോള്‍ രാജ്യത്ത് കാണുന്ന കോവിഡ് വകഭേദം കൂടുതല്‍ പകരുന്നതോ അല്ലെങ്കില്‍ മാരകമാണോ എന്നതിന് യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇതില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. ഇനിയൊരു തരംഗത്തിന് വഴി വെക്കാതിരിക്കുക കൃത്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് പ്രതിവിധി. ഇത് വഴി രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കും.
ചൈനയിലെ പുതിയ തരംഗം
ചൈനയില്‍ കൊവിഡിന്റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്. അത് മാത്രമല്ല മേയ് ആദ്യവാരം വരെ ചൈനയില്‍ കൊവിഡ് ബാധിച്ചവരുടെ നിരക്ക് ഇരട്ടിയാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഏഷ്യയിലാകട്ടെ അണുബാധ നിരക്ക് കഴിഞ്ഞ മാസങ്ങളിലായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. അപകട സാധ്യതയുള്ളവര്‍ വാക്സിനെടുക്കാത്തവരെങ്കില്‍ എത്രയും പെട്ടെന്ന് വാക്സിന് എടുക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഹോങ്കോങില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൊവിഡ് ആരംഭം
2020-ലാണ് കൊവിഡ് ആരംഭത്തിന് തുടക്കം കുറിച്ചത്. 2022-ല്‍ വ്യാപകമായ അവസ്ഥയാണ് കേരളത്തിലടക്കം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളായ വൈറസുകള്‍ പൊതുവേ വ്യാപനശേഷി കുറഞ്ഞവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഓരോ മാറ്റങ്ങളും ആരോഗ്യരംഗം സാകൂതം വീക്ഷിച്ച് കൊണ്ടിരിക്കുകയാണം. സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിക്കുന്നതും. ചൈന, സിംഗപ്പൂര്‍, ഹോംങ്കോങ്, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications