Latest Updates
-
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം!
ശരീരഭാരം പെട്ടെന്ന് കുറഞ്ഞാല്‍, പ്രമേഹം സംശയിക്കാം: അനിയന്ത്രിതമെങ്കില് സ്ഥിതി ഗുരുതരം
Weight loss and Diabetes: ജീവിതശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കഷ്ടപ്പെടുന്നത് പ്രമേഹം നിമിത്തമാണ്. പലപ്പോഴും എന്താണ് പരിഹാരം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലരും ചിന്തിക്കുന്നില്ല. എന്നാല്‍ ചില സൂചനകള്‍ പലപ്പോഴും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിനും. പ്രമേഹമുള്ളവര്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ശരീരഭാരം കുറയുന്നതും കൂടുന്നതും എല്ലാം.
എന്നാല്‍ പ്രമേഹത്തിന് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. പലപ്പോഴും പ്രമേഹമാണ് അത് എല്ലാവരിലും സംഭവിക്കുന്നതാണ് എന്ന് കരുതി നിസ്സാരമാക്കി വിടുമ്പോഴാണ് അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നത്. പലപ്പോഴും ഇത് ശരീരത്തിലെ ഓരോ അവയവങ്ങളിലും പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. ശരീരഭാരത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സത്യം. എപ്രകാരം എന്ന് എന്ഡോഡയബ് സീനിയര്‍ ഡയറ്റീഷ്യന് സുധ ശ്രീജേഷ് പറയുന്നു.

ഇന്‍സുലിനും ശരീരഭാരവും
ടൈപ്പ് 1 പ്രമേഹമാണെങ്കിലും ടൈപ്പ് 2 ആണെങ്കിലും ശരീരഭാരം കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ ഇത് എല്ലാവരിലും സംഭവിക്കണം എന്നില്ല. ടൈപ്പ് 1 ആണെങ്കില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയാണ് വരുന്നത്. അതുകൊണ്ട് തന്നെ രക്തത്തിലെത്തുന്ന ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ സംഭവിക്കുമ്പോള്‍ അത് ശാരിരികോര്ജ്ജത്തെ ബാധിക്കുന്നു. ഈ സമയം ശരീരം പേശികളില്‍ നിന്നുള്ള കൊഴുപ്പിനെ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നു. ഈ സമയം നമ്മുടെ ശരീരഭാരവും കുറയുന്നു.
ടൈപ്പ് 2 ഡയബറ്റിസ്
ടൈപ്പ് 2 ഡയബറ്റിസിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്. കൃത്യമായ രീതിയില്‍ ഗ്ലൂക്കോസ് വിതരണം സംഭവിക്കാത്തത് മൂലം അത് പലപ്പോഴും രക്തപ്രവാഹത്തില്‍ തന്നെ തുടരുകയും കോശങ്ങള്‍ക്ക് ശാരീരിക പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശരീരം പേശികലില് സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു. ഇത് വഴി പലപ്പോഴും ശരീരഭാരം കുറയുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ നാം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
അനിയന്ത്രിതമായ പ്രമേഹം
നിങ്ങള്‍ അനിയന്ത്രിതമായ പ്രമേഹമുള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ ഇടക്കിടെയുള്ള മൂത്രശങ്കയും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇടക്കിടെ മൂത്രമൊഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം കൂടുതല്‍ ആശങ്കയിലേക്ക് എത്തിക്കും. ഇത് ശരീരത്തില്‍ നിന്ന് ദ്രാവകങ്ങള്‍ കൂടുതല്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു. അത് വഴി ശരീരത്തിലെ ഗ്ലൂക്കോസ് നഷ്ടപ്പെടുന്നു. ഇതെല്ലാം തന്നെ പ്രമേഹത്തെ സൂക്ഷിക്കണം എന്നതിന്റെ സൂചനയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ശാരീരിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ ടൈപ്പ് 2 ഡയബറ്റിസ് പ്രതിരോധിക്കാന്‍ വേണ്ടി എടുക്കുന്ന ചില മരുന്നുകളും തടി കുറയ്ക്കുന്നതിന് കാരണമാകുന്നു.

പൊതുവായ കാര്യങ്ങള്‍
പ്രമേഹം ശരീരഭാരത്തെ തകര്‍ക്കുന്നത് പോലെ തന്നെ പേശികള്‍ക്കും ക്ഷയം കൊണ്ട് വരുന്നു. പലപ്പോഴും ശരീരത്തിന് ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതും കോശങ്ങള്‍ക്ക് ഇവ ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കാതെ വരുന്നതും എല്ലാം പലപ്പോഴും പേശികള്‍ക്ക് ക്ഷയം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്ന അവസ്ഥയുണ്ടാക്കും. കൂടാതെ പ്രമേഹ രോഗികളില്‍ വിശപ്പ് അതികഠിനമായിരിക്കും. ശാരീരിക കോശങ്ങള്‍ക്ക് ആവശ്യത്തിന് ഗ്ലൂക്കോസ് ലഭിക്കാത്തതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായി ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ഇല്ല. അനിയന്ത്രിതമായി കുറയുകയും ചെയ്യുന്നു.



Click it and Unblock the Notifications