Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഏത് സമ്മര്‍ദ്ദത്തിനും ഉത്കണ്ഠക്കും പരിഹാരം ശ്വസനത്തിലുണ്ട്
ശ്വസന സംബന്ധമായുള്ള വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമായി തോല്‍പ്പിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ശ്വസന വ്യായാമവും ശ്വസന നിയന്ത്രണവും ഉണ്ടെങ്കില്‍ നമുക്ക് ഇല്ലാതാക്കാം. പല തരത്തിലുള്ളള വ്യായാമങ്ങള്‍ ഉണ്ട്. ഇതെല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ശ്വസന സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില വ്യായാമങ്ങള്‍ നമുക്ക് ശീലമാക്കാം. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും ബുദ്ധിമുട്ടുന്ന ഒന്നാണ് സമ്മര്‍ദ്ദവും ഉത്കണ്ഠയും. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്വസന വ്യായാമം എന്നത് നിര്‍ബന്ധമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
ശ്വസന വ്യായാമം
ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശ്വാസോച്ഛ്വാസം, ക്ഷീണം, പരിഭ്രാന്തി എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ശ്വസന വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് കുറക്കുകയും ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ശ്വസന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അഞ്ച് മിനിറ്റ് എങ്കിലും ശ്വസന വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

നാഡി ശോധന
നാഡിശോധന എന്നാല്‍ ഒരു സമയം ഒരു നാസാരന്ധ്രത്തിലൂടെ ശ്വസിക്കുമ്പോള്‍ മറ്റൊരു നാസാരന്ധ്രത്തെ തടഞ്ഞുനിര്‍ത്തുന്നതും, ഇത് തന്നെ മാറി മാറി വരുന്നതിനേയുമാണ് നാഡി ശോധന പ്രാണായാമം എന്ന് പറയുന്നത്. വരുന്നതും ഉള്‍പ്പെടുന്നു. നിങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാവുന്നു. മനസ്സിന് ആശ്വാസവും സമാധാനവും സന്തോഷവും ലഭിക്കുന്നതിന് മികച്ചതാണ് നാഡി ശശോധന.
ഡയഫ്രാമാറ്റിക് ശ്വസനം
വയറു കൊണ്ട് ശ്വസിക്കുന്നതിനെയാണ ഡയഫ്രാമാറ്റിക് ശ്വസനം എന്ന് പറയുന്നത്. ഇത് ദിനവും 20-30 മിനിറ്റ് വരെ ചെയ്യുന്നത് നിങ്ങളുടെ സമ്മര്‍ദ്ദത്തേയും ഉത്കണഠയേയും ഇല്ലാതാക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് ഇരിക്കാനോ കിടക്കാനോ സുഖകരവും ശാന്തവുമായ ഒരു സ്ഥലം കണ്ടെത്തുക. ഒരു കൈ നിങ്ങളുടെ നെഞ്ചിന്റെ മുകള്‍ഭാഗത്തും മറ്റേ കൈ വയറിലും ആയി വെക്കുക. ശേഷം മൂക്കിലൂടെ സാവധാനം ശ്വസിക്കുക. വായു നിങ്ങളുടെ മൂക്കിലേക്കും താഴേക്കും എത്തണം. ശേഷം ഇത് വയറ് പുറത്തേക്ക് തള്ളി നിശ്വസിക്കുക.

4-7-8 രീതിയില്‍ ശ്വസിക്കുക
നിങ്ങള്‍ക്ക് സമ്മര്‍ദ്ദപരമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ എപ്പോഴും 4-7-8 എന്ന രീതിയില്‍ ശ്വസിക്കുക. ഇത് സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ഉത്കണഠ കുറക്കുകയും ചെയ്യ.ുന്നു. ശ്വസിക്കുമ്പോള്‍ നാല് തവണ ശ്വസിക്കുകയും ഏഴ് തവണ ശ്വാസം പിടിച്ച് വെക്കുകയും തുടര്‍ന്ന് എട്ട് തവണ ശ്വസിക്കുകയും ചെയ്യുക. ഇതിലൂടെ ഉത്കണ്ഠ ഒഴിവാക്കാനും നല്ല ഉറക്കം നേടാനും സാധിക്കുന്നു. സമ്മര്‍ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍, പരിഭ്രാന്തി മുതല്‍ ദഹന വൈകല്യങ്ങള്‍ വരെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശ്വാസോച്ഛ്വാസം വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യം തന്നെ കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുന്ന ഒരു വ്യക്തിയെ സമീപിക്കുക. ശ്വസനം സാധാരണയായി കുറഞ്ഞ അപകടസാധ്യതയുള്ളതും മിക്ക ആളുകള്‍ക്കും സുരക്ഷിതവുമായ ഒന്നാണ്. എന്നിരുന്നാലും, ഏതെങ്കിലും പുതിയ ശ്വസന വ്യായാമങ്ങള്‍ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലോ മറ്റെന്തെങ്കിലും ഗുരുതര രോഗാവസ്ഥയുണ്ടെങ്കിലോ.
വിവിധ തരത്തിലുള്ള ശ്വസന വ്യായാമങ്ങള്‍
നിങ്ങള്‍ പുതിയ ശ്വസന വ്യായാമങ്ങള്‍ പരീക്ഷിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ പരിശീലനം നേടിയവരുടെ അടുത്ത് നിന്ന് മാത്രം കാര്യങ്ങള്‍ പരിശീലിക്കാന്‍ ശ്രദ്ധിക്കുക. ഏറ്റവും വിശ്വസ്തനായ പരിശീലകനെ കണ്ടെത്തുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം മാത്രം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ തുടര്‍ച്ചയായി ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications