Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരത്തിന് കരുത്ത് പകരാം, തടിയും ഒതുക്കാം: 6 യോഗാസനങ്ങള്‍ ശീലമാക്കൂ
യോഗ എന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ തന്നെ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്ന ഒരു വ്യായാമമുറയാണ്. പലപ്പോഴും യോഗയിലേക്ക് തിരിയുമ്പോള്‍ തന്നെ നമുക്ക് അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും നമ്മള് ഇന്ന് നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു യോഗയിലൂടെ എന്നതില്‍ സംശയം വേണ്ട. അമിതവണ്ണവും ജീവിത ശൈലി രോഗങ്ങളും ഉള്‍പ്പടെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് യോഗ എന്തുകൊണ്ടും ഗുണകരമാണ് എന്നതില്‍ സംശയം വേണ്ട.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കാതെ വിടുന്ന പല രോഗാവസ്ഥകളേയും നിരന്തരമായ യോഗാഭ്യാസത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ശരീരത്തിന്റെ കരുത്തും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന ആറ് യോഗാസനങ്ങളെക്കുറിച്ചാണ് യോഗമാസ്റ്റര്‍ അഖില്‍ രാജ് രാജേന്ദ്രന് പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വീരഭദ്രാസനം
വീരഭദ്രാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ പുറം ഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുകയും കൈകള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു. അത് മാത്രമല്ല സയാറ്റിക പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരവും കൂടിയാണ് ഈ ആസനം. അത് മാത്രമല്ല ശ്വസനാരോഗ്യം മെച്ചപ്പെടുത്തുകയും അത് വഴി രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും വീരഭദ്രാസനം അത്യുത്തമമാണ്. ഇത് ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ തടി കുറയ്ക്കുന്നതിനും സഹായിക്കും.
വീരഭദ്രാസനം 2
വീരഭദ്രാസനം 2 നിങ്ങളുടെ ആമാശയമുള്പ്പെടുന്ന ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ഈ ആസനം ചെയ്യുന്നത് വഴി ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും അത് വഴി നട്ടെല്ല്, അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തോളുകള്‍ എന്നിവക്ക് കരുത്ത് പകരുന്നതിനും സഹായിക്കുന്നു. ശാരീരികമായും മാനസികമായും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വീരഭദ്രാസനം അത്യുത്തമമാണ്.
വീരഭദ്രാസനം 3
വീരഭദ്രാസനത്തില് വരുന്ന അടുത്ത യോഗാസനമാണ് വീരഭദ്രാസനം 3. ഇത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ വയറ്റിലെ പേശികളെ കരുത്തുള്ളതാക്കുന്നതിനും അതൊടൊപ്പം തന്നെ ശരീരത്തിന് കരുത്ത് പകരുന്നതിനും സഹായിക്കും. കൂടാതെ കൈകളിലും കാലുകളിലും മസിലുകള്‍ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചതുര് ശ്വാനാസനം
ചതുര് ശ്വാനാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തെ കരുത്തുള്ളതാക്കുന്നു. ഇതിനെ ഡോള്‍ഫിന്‍ പോസ് എന്നും പറയുന്നു. ഇത് ശരീരത്തെ മൊത്തത്തില്‍ വലിച്ച് നീട്ടുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പ്രധാനമായും ശരീരത്തിനെ മൊത്തത്തില്‍ ആരോഗ്യകരമാക്കുക എന്നതാണ് ഈ ആസനം കൊണ്ട് ഉദ്ദേശിക്കുന്നത്. അത് മാത്രമല്ല വയറ്റിലെ മസിലുകള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ സ്പൈനല്‍ അലൈന്മെന്റ് കൃത്യമാക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ അമിതവണ്ണത്തേയും കുടവയറിനും പരിഹാരവും നല്കുന്നു.
ഉദ്ദമുഖ ശ്വാനാസനം
നമ്മുടെ ശരീരത്തിന്റെ പോസ്ച്ചര്‍ കൃത്യമാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദമുഖ ശ്വാനാസനം സഹായിക്കുന്നു. അത് മാത്രമല്ല കൈകളിലേയും പുറം ഭാഗത്തേയും പേശികള്‍ക്ക് കരുത്ത് നല്‍കുന്നതിനും ഈ ആസനം സഹായിക്കും. ഇത് ചെയ്യുന്നത് വഴി മനസ്സിനും ശരീരത്തിനും ആരോഗ്യവും തിരിച്ച് പിടിക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ ഒന്നൊഴിയാതെ പ്രതിരോധിക്കാന്‍ ഇന്ന് തന്നേ യോഗ ശീലമാക്കാവുന്നതാണ്.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നത് വഴി നിങ്ങളുടെ കൈകളും കാലുകളും ശക്തിപ്പെടുത്തുന്നു. കൂടാതെ തോളുകളും കൈക്കുഴകളും കൈകളും കാലിന്റെ പേശികളും എല്ലാം അതിന്‍െ പൂര്വ്വാരോഗ്യത്തിലേക്ക് തിരിച്ച് വരുന്നതിന് ഈ ആസനം മികച്ചതാണ്. ഇത് ചെയ്യുന്നത് വഴി ശരീരത്തിന് നല്ല സ്ട്രെച്ച് ലഭിക്കുകയും ശാരീരിക പ്രക്രിയകളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ ഏത് യോഗാസനം ചെയ്യുമ്പോഴും കൃത്യമായ ഒരു യോഗാചാര്യന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ചെയ്യാവൂ എന്നതും ഓര്‍ക്കേണ്ടതാണ്.



Click it and Unblock the Notifications