Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
Weight Loss: അര്‍ദ്ധരാത്രിയിലെ വിശപ്പ്, ഈ സ്നാക്സ് ഇനി ധൈര്യമായി കഴിക്കാം, തടി കൂടില്ല
ആരോഗ്യസംരക്ഷണത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കുന്നവരെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് അമിതവണ്ണം വര്‍ദ്ധിക്കുന്നത്. പലപ്പോഴും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം പലപ്പോഴും അര്‍ദ്ധ രാത്രിയിലെ വിശപ്പ് പലരിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതിനെ നിസ്സാരമായി കണ്ട് കൈയ്യില്‍ കിട്ടിയ സ്നാക്സ് എടുത്ത് കഴിക്കുന്നവരാണ് പലരും. എന്നാല്‍ അതത്ര നല്ല ശീലമല്ല. കാരണം കുറഞ്ഞ തടി കൂടാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
എന്നാല്‍ ഇനി രാത്രിയില്‍ സ്നാക്സ് കഴിക്കാന്‍ തോന്നുന്നവരെങ്കില് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അമിതവണ്ണത്തെ കൂട്ടാതെ തന്നെ നിങ്ങള്‍ക്ക് ഇനി സ്നാക്സ് കഴിച്ച് വിശപ്പിനെ നിയന്ത്രിക്കാം. പലപ്പോഴും അമിതമായി അനുഭവപ്പെടുന്ന ഈ വിശപ്പിന് തടയിടുന്നതിന് വേണ്ടി ഇനി നിങ്ങള്‍ക്ക് ചില സ്നാക്സ് ആരോഗ്യത്തോടെ കഴിക്കാവുന്നതാണ്. ഇനി ശരീരഭാരം കൂടും എന്ന് ഭയന്ന് ഒരിക്കലും അര്‍ദ്ധരാത്രിയിലെ വിശരപ്പിനെ ഒഴിവാക്കേണ്ടതില്ല. എന്തൊക്കെയാണ് ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്ന് നോക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്ത് മാറ്റം വരുത്തുമ്പോഴും അത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ബദാം
രാത്രിയില്‍ പലരും വിശപ്പിനേയും അല്ലെങ്കില്‍ കൊതിയേയും പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും ചിപ്സ് പോലുള്ള സ്നാക്സ് കഴിക്കുന്നു. എന്നാല്‍ അതൊരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. പലപ്പോഴും അതിന് പരിഹാരമായി നിങ്ങള്‍ക്ക് ബദാം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് മാത്രമല്ല അമിത വണ്ണത്തെ തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെങ്കില്‍ ബദാം എന്തുകൊണ്ടും അത്യുത്തമമാണ്. പലപ്പോഴും ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. അത് മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായി എന്തുകൊണ്ടും നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. സ്ഥിരമായി കഴിച്ചാലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ബദാം ഉണ്ടാക്കുന്നില്ല.

പീനട്ട് ബട്ടര്‍
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പീനട്ട് ബട്ടര്‍. കാരണം നിലക്കടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികള്‍ക്ക് ബലം നല്‍കുന്നതിനും അതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കുന്നു. പലപ്പോഴും പീനട്ട് ബട്ടറില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ നിങ്ങളില്‍ കലോറി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. .അതുകൊണ്ട് തന്നെ രാത്രിയിലെ വിശപ്പിനെ തടയിടുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പീനട്ട് ബട്ടര്ശീലമാക്കാം. ഇത് ആവക്കാഡോയുമായി മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ധാരാളം നല്ല കൊഴുപ്പും അതോടൊപ്പം തന്നെ മഗ്നീഷ്യവും, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാനുമായി ചേര്‍ന്ന് ഈ രണ്ട് ഘടകങ്ങളും നിങ്ങളുടെ ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

വാഴപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വാഴപ്പഴം വളരെയധികം സഹായിക്കുന്നു. എന്നാല്‍ പലരിലും തെറ്റിദ്ധാരണയുണ്ടാവുന്നത് പഴം കഴിച്ചാല്‍ അത് തടി വര്‍ദ്ധിപ്പിക്കും എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പഴം നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല അര്‍ദ്ധ രാത്രിയില്‍ വിശപ്പിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. മറ്റ് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് തടി കൂട്ടുന്ന അവസ്ഥയില്‍ പഴം കഴിച്ച് അതിനെ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ശരീരത്തില്‍ ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് വാഴപ്പഴം അത്യുത്തമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
