Latest Updates
-
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മുട്ടയേക്കാള്‍ പ്രോട്ടീന്‍ കിട്ടുന്ന പച്ചക്കറി: വെജിറ്റേറിയന്‍സ് പേടിക്കേണ്ട: ഇവ സ്ഥിരമാക്കാം
മുട്ടയിലാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് എന്നതാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില പച്ചക്കറികള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ ഒന്ന് വായിക്കാവുന്നതാണ്. എല്ലാ ഭക്ഷണത്തിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവ നമ്മുടെ ഭക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. എന്നാല്‍ മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവിനേക്കാള്‍ ചില പച്ചക്കറികള്‍ സഹായിക്കുന്നു.
എന്നാല്‍ വെജിറ്റേറിയന്‍ ആളുകള്‍ക്ക് പലപ്പോഴും മുട്ട എന്നത് അകലെ നിര്‍ത്തുന്ന ഭക്ഷണമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കില്ല എന്നതാണ് ധാരണം. എന്നാല്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചില പച്ചക്കറികള്‍ നമുക്ക് മുട്ടക്ക് പകരം കഴിക്കാം. പക്ഷേ ഇവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയെന്നും എങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

Pc: VD Photography/Unsplash
പ്രോട്ടീന്‍ എന്തുകൊണ്ട് പ്രധാനപ്പെട്ടത്?
പ്രോട്ടീന്‍ എന്തുകൊണ്ടാണ് പ്രധാനപ്പെട്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ടിഷ്യൂകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കാനും എല്ലാം പ്രോട്ടീന്‍ എല്ലുകള്‍, പേശികള്‍, ചര്‍മ്മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. അതിനെല്ലാം പ്രോട്ടീന്‍ ആവശ്യമായി ലഭിക്കുന്നത് പലപ്പോഴും ഭക്ഷണത്തില്‍ നിന്നാണ്. ഇത് മാത്രമല്ല കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനും പ്രോട്ടീന്‍ സഹായിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നമുക്ക് മുട്ടക്ക് പകരം നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ബ്രോക്കോളി
ബ്രോക്കോളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ബ്രോക്കോളി. ഇതില്‍ കൊഴുപ്പ് വളരെ കുറവാണ്. അത് മാത്രമല്ല കലോറിയും കുറവാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൊളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം തന്നെ ധാരാളം കഴിക്കാവുന്നതാണ്. ഇതില്‍ പ്രോട്ടീന്‍ കൂടുതലായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്.
ഗ്രീന്‍പീസ്
പലപ്പോഴും പലരും ഒഴിവാക്കി വിടുന്ന പച്ചക്കറിയാണ് ഗ്രീന്‍പീസ്. ഇതിലുള്ള ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വയറിലെ അര്‍ബുദം തടയാന്‍ സഹായിക്കുന്ന കൗമെസ്ട്രോള്‍ പോലുള്ള ഫൈറ്റോ ന്യൂട്രിയന്റുകളും ഇതില്‍ ധാരാളം ഉണ്ട്. കറികളിലും സാലഡുകളിലും മറ്റ് വിഭവങ്ങളിലും നിങ്ങള്‍ക്ക് ഗ്രീന്‍ പീസ് ചേര്‍ക്കാവുന്നതാണ്. ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലെ
ആരോഗ്യത്തിന്റെ കാര്യത്തില്‍ കാലേ എന്ന ഇലക്കറി വളരെയധികം മികച്ചതാണ്. ഇതിലുള്ള പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്ന ഫിനോളിക് രാസവസ്തുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇവ ആവിയില്‍ വേവിക്കുകയോ വേവിക്കുകയോ തോരന്‍ വെക്കുകയോ ചെയ്യാവുന്നതാണ്. കാലെയില് ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, കൂടാതെ വിറ്റാമിനുകള്‍ കെ, സി, എ, ബി 6, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി ഈ ഇലക്കറി ശീലമാക്കാം.
സ്വീറ്റ് കോണ്‍
സ്വീറ്റ് കോണ്‍ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താവുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ മുട്ടയുടേതിനേക്കാള് ആണ്. തയാമിന്‍, വിറ്റാമിന്‍ സി, ബി6, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് പല തരത്തില്‍ സ്വീറ്റ് കോണ്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
കോളിഫ്ലവര്‍
കോളിഫ്ളവറില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നത് ഒഴിവാക്കാനാവാത്ത സത്യമാണ്. .ഇത് പല രീതിയില്‍ നമുക്ക് കഴിക്കാനായി ഉപയോഗിക്കാം. ഇതിലുള്ള പ്രോട്ടീന്റെ അളവ് എന്ന് പറയുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കുന്ന മാറ്റം നിസ്സാരമല്ല. പ്രോട്ടീന്‍ കുറവുള്ളവരെല്ലാം തന്നെ കോളിഫ്ളവര്‍ കഴിക്കുന്നത് നല്ലതാണ്. വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ചീര
ആരോഗ്യ സംരക്ഷണത്തിന് ചീര നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇത് നിങ്ങള്‍ക്ക് ദിനവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിലുള്ള പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്. കൂടാതെ ഇതിലുള്ള അമിനോ ആസിഡുകളും കലോറി വളരെയധികം കുറക്കുന്നു. പ്രോട്ടീന്റെ ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫലപ്രദമായ പ്രതിരോധശേഷി നിലനിര്‍ത്താനും കാഴ്ചയെ സംരക്ഷിക്കുന്ന കാര്യത്തിലും ആരോഗ്യകരമായ ജീവിത ശൈലിക്കും സഹായിക്കുന്നു.

മുളപ്പിച്ച പയറുകള്‍
മുളപ്പിച്ച പയറുകള്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ഇതിലുള്ള പ്രോട്ടീന്റെ അളവ് മുട്ടയോട് പോലും കിടപിടിക്കുന്ന തരത്തിലുള്ളതാണ്. അത്രയധികം ഗുണങ്ങള്‍ ഇതിലൂടെ നമുക്ക് ലഭിക്കുന്നു, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മുതല്‍ ക്യാന്‍സര്‍ പ്രതിരോധം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications