Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ചീര, കാബേജ്, കാരറ്റ് തടി ഒതുക്കാന്‍ വ്യായാമത്തിനൊപ്പം ഇവയും കഴിക്കാം
തടി കൂടുന്നു, കൂടുന്നു എന്ന പറയുന്നതല്ലാതെ തടി കുറയ്ക്കുന്നതിനായി നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയാണ്. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് നയിക്കുന്ന ഒന്നാണ് അമിതവണ്ണം. ഇത് അനാരോഗ്യകരമായ പല കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെല്ലാം ഒരേ ഒരു പരിഹാരം എന്നത് പലപ്പോഴും വണ്ണം കുറയ്ക്കുക എന്നതാണ്. വ്യായാമത്തിനൊപ്പം ചില പച്ചക്കറികള്‍ കൂടി ഭക്ഷണത്തില്‍ ചേര്‍ത്താല്‍ അത് നിങ്ങളുടെ അമിതണ്ണത്തെ പമ്പ കടത്തുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ഏതൊക്കെ പച്ചക്കറികളാണ് ആരോഗ്യ സംരക്ഷണത്തിനായി ചേര്‍ക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന പല പച്ചക്കറികള്‍ക്കും തടി കുറയ്ക്കാനും കൊഴുപ്പുരുക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ അവ ഏതൊക്കെയെന്നും എപ്രകാരം കഴിക്കണം എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ബ്രോക്കോളി
ബ്രോക്കോളി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇവയില്‍ ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ബ്രോക്കോളി. ഇത് ദഹനപ്രശ്നത്തെ പരിഹരിക്കുന്നതിനും അനാവശ്യ കൊഴുപ്പ് സംഭരണത്തിന് പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു.
ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നു. കാരണം ഇതില്‍ അയേണ്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം ധാരാളം ഉണ്ട്. അത് നിങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണത്തേയും പ്രതിരോധിക്കുന്നു. കലോറി വളരെ കുറവാണ് എന്നതാണ് ചീരയെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ ഇത് വിശപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചീര എന്നതില്‍ സംശയം വേണ്ട.
കാബേജ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് കാബേജ്. ഇത് നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും കൊഴുപ്പ് ഉരുക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നതാണ് കാബേജ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

കാരറ്റ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്ന പോലെ തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ്. ഇതില്‍ വളരെയധികം കലോറി കുറവാണ് എന്ന് മാത്രമല്ല ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നതിന് കാരറ്റ് എന്തുകൊണ്ടും മികച്ചതാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്ന പോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കുക്കുമ്പര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുക്കുമ്പര്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ്. അത് മാത്രമല്ല ധാരാളം വെള്ളം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ സാലഡുകളില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കുടവയറിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കോളിഫ്ലവര്‍
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കോളിഫ്ളവര്‍ വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തെ മികച്ചതാക്കുകയും അത് വഴി അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതില്‍ കലോറി കുറവാണ് എന്ന് മാത്രമല്ല നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് കോളിഫ്ളവര്‍ ശീലമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications