Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
തടി കുറയ്ക്കാന്‍ ഉറപ്പുള്ള പാനീയം, പക്ഷേ കുടിക്കേണ്ട സമയം അതിപ്രധാനം
അമിതവണ്ണം എന്ന പ്രശ്നം പലരും അനുഭവിക്കുന്നതാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാനും പ്രതിരോധിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നാം തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും വ്യായാമവും ഡയറ്റും ശ്രദ്ധിക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ തടി കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും പ്രകൃതിദത്ത പരിഹാരങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്നതാണ് ചിയ വിത്തുകള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ എപ്പോഴും ചിയ വിത്തുകള്‍ കഴിക്കേണ്ട സമയവും പ്രധാനപ്പെട്ടതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എനര്‍ജി നല്കുന്ന പാനീയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിയ വിത്ത് വെള്ളം. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. എന്നാല്‍ ഏത് സമയത്താണ് ഇത് കുടിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചിയ വിത്തുകളുടെ ഗുണങ്ങള്‍
ചിയ വിത്തുകള്‍ വളരെയധികം പോഷകസമൃദ്ധമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഉയര്‍ന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഡയറ്ററി ഫൈബര്‍ എന്നിവയെല്ലാം തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അവയുടെ ഗുണങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഇവ കഴിക്കുന്നത് വഴി അത് അമിതവിശപ്പിനെ പ്രതിരോധിക്കുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവ കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്.
തയ്യാറാക്കുന്നത് എങ്ങനെ?
ചിയ വിത്ത് പാനീയം എപ്രകാരം തയ്യാറാക്കാം എന്നത് വളരെ ശ്രദ്ധേയമാണ്. അതിനായി ഒരു ഗ്ലാസ് (ഏകദേശം 8 ഔണ്‍സ്) വെള്ളത്തില്‍ 1-2 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ കലര്‍ത്തി 10-15 മിനിറ്റോളം വെയ്ക്കുക. ഇത് ജെല്‍ പരുവത്തിലായി കഴിഞ്ഞാല്‍ അതിലേക്ക് അല്പം നാരങ്ങ നീരോ അല്ലെങ്കില്‍ തേങ്ങാവെള്ളമോ ചേര്‍ത്ത് രുചി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇത് പോഷക സമൃദ്ധവും ദിവസം മുഴുവന്‍ ഉന്മേഷം നല്കുന്നതുമാണ്. എപ്പോഴെല്ലാം കഴിക്കണം എന്നതാണ് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
രാവിലെ
നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചിയ വിത്തുകള്‍ ഉപയോഗിച്ചുള്ള വെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. കൂടാതെ ശരീരത്തെ ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ചിയ വിത്ത് വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും.
ഭക്ഷണത്തിന് മുമ്പ്
ഭക്ഷണത്തിന് ഏകദേശം 30 മിനിറ്റ് മുമ്പ് ചിയ വിത്ത് വെള്ളം കുടിക്കുന്നത് വിശപ്പിനെ പ്രതിരോധിക്കുന്നു. ഇത് അമിത ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. കൂടാതെ ഇവ ഭക്ഷണത്തിന്റെ അളവിനെ കുറയ്ക്കുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ നല്‍കുകയും ചെയ്യും. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും.
ഭക്ഷണത്തിനിടയില്‍
ഭക്ഷണത്തിനിടയില്‍ ലഘുഭക്ഷണം എന്ന നിലക്ക് അല്പം ചിയവിത്ത് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ഭക്ഷണ സമയത്തെ നിയന്ത്രിക്കുന്നു. മാത്രമല്ല ഇതിലുള്ള ഫൈബര്‍ ദഹനാരോഗ്യത്തേയും സഹായിക്കുന്നു. മാത്രമല്ല കലോറി കുറവുള്ളതിനാല്‍ അത് നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
വ്യായാമത്തിന് ശേഷം
വ്യായാമത്തിന് ശേഷം ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അല്പം ചിയവിത്ത് വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെ തിരിച്ച് പിടിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു. പേശികളുടെ കരുത്തിനും ശരീരഭാരം കുറയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ക്ഷീണത്തിനും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
ചിയ വിത്ത് വെള്ളം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെങ്കിലും ആരോഗ്യകരമായ ശീലങ്ങളെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനായി ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും നിലനിര്‍ത്തേണ്ടതിന് ശ്രദ്ധിക്കണം. കൂടാതെ പതിവായി ചെയ്യുന്ന വ്യായാമങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് അനാരോഗ്യത്തിലേക്ക് എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications