Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഒരുമിച്ച് കഴിക്കണം ഈ ഭക്ഷണങ്ങള്‍, പോഷകാഗിരണത്തിനും തടിയൊതുക്കാനും മികച്ചത്
ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായി വേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ നമ്മള് ശ്രദ്ധിക്കേണ്ടത് എപ്പോഴും കഴിക്കുന്ന ഭക്ഷണം ശരീരത്തിന് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുന്നുണ്ടോ എന്നതാണ്. പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ എത്തുന്നുണ്ടോ എന്നത് അറിഞ്ഞിരിക്കണം. അതിനായി നാം നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. എന്നാല്‍ അത് മറ്റ് ചില ഭക്ഷണങ്ങളോട് ചേര്‍ത്ത് കഴിക്കുമ്പോഴാണ് ആരോഗ്യം ഇരട്ടിയാവുന്നത്. അത് കൂടാതെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് പോഷകങ്ങള്‍ അനിവാര്യമാണ് എന്ന് നമുക്കറിയാം. കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ അത്രയധികം ഗുണപ്രദമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പലപ്പോഴും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ശരിയായ രീതിയില്‍ ആണെങ്കില്‍ അത് നമ്മുടെ ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു. ഊര്‍ജ്ജ ഉത്പാദനത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനും അതോടൊപ്പം തന്നെ അമിതവണ്ണത്തെ തടയുന്നതിനും എല്ലാം ശരിയായ രീതിയിലുള്ള പോഷകങ്ങള്‍ ശരീരത്തിലുണ്ടായിരിക്കണം. അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണ കോംമ്പിനേഷനുകളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തൈരും ബെറികളും
ധാരാളം നാരുകള്‍ അടങ്ങിയതാണ് ബെറികള്‍. ഇവ തൈരുമായി ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. കാരണം തൈരിലുള്ള പ്രോബയോട്ടിക്സ്, കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ കുടലിന് ആരോഗ്യകരമായ ബാക്ടീരിയകളും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തൈര് ദഹനത്തെ മന്ദഗതിയിലാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ രീതിയില്‍ പ്രതിരോധവും തീര്‍ക്കുന്നു. അത് മാത്രമല്ല ശരീരത്തിലേക്ക് പോഷകാഗിരണത്തിന് സഹായിക്കുന്നതിന് ഇതിലും നല്ല കോംമ്പോ ഇല്ലെന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങള്‍ തൈരിലും ബെറിയിലും ഉണ്ട്. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ തടി കുറയ്ക്കുന്ന കാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.
പയറും ധാന്യങ്ങളും
പയറും ധാന്യങ്ങളും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഇവ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും ശരീരത്തിന് ആവശ്യമായ രീതിയില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. അമിനോ ആസിഡുകളുടെ കലവറയാണ് ഇവ എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പ്രോട്ടീന്‍ ഉപഭോഗത്തിന് ഏറ്റവും അധികം സഹായിക്കുന്നതുമാണ് ഇവ. അതോടൊപ്പം തന്നെ ഇരുമ്പിന്റേയും ധാതുക്കളുടേയും ആഗിരണത്തിനും ഈ മിശ്രിതം സഹായിക്കുന്നു. അത്രയധികം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്ന പയറും ധാന്യങ്ങളും അമിതവണ്ണത്തെ ചെറുക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്.

പഴങ്ങളും നട്സും
ആരോഗ്യ സംരക്ഷണത്തിന് പഴങ്ങളും നട്സും വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ നിങ്ങളില്‍ നിന്ന് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. പഴങ്ങളില്‍ കൊഴുപ്പ് ലയിക്കുന്ന തരത്തിലുള്ള വിറ്റാമിനുകളും ന്യൂട്രിയന്സുകളുടേയും ആഗിരണത്തിന് സഹായിക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് ഈ ഭക്ഷണ കോംമ്പോ.
ഇലക്കറികളും സാല്‍മണും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇലക്കറികളും സാല്‍മണും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. സാല്‍മണിന്റെ വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ആരോഗ്യം നല്‍കുന്നത്. അതിനോടൊപ്പം ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ ചേരുന്നത് വഴി അത് കാല്‍സ്യം ആഗിരണത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇത് വഴി അസ്ഥികളുടെ ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. അതുമാത്രമല്ല അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ഇലക്കറികളും സാല്‍മണും.
ചെറുപയറും നാരങ്ങ നീരും
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ ചെറുപയര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ഇതിനൊടൊപ്പം അല്പം നാരങ്ങനീര് കൂടി ചേര്‍ത്ത് കഴിക്കുന്നത് വഴി ശരീരത്തിന്റെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങ നീരിലെ വിറ്റാമിന്‍ സി പയറുവര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നത് വഴി ഇത് മികച്ച ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ഇതിലുള്ള നാരുകളും പ്രോട്ടീനും ശരീരത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. അത് വഴി അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
