Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്തനാര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് വാക്സിന്: അറിയേണ്ടത് ഇതെല്ലാം
ഇന്നത്തെ കാലത്ത് സ്തനാര്‍ബുദം സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ മരണ കാരണമാകുന്നതും പലപ്പോഴും സ്തനാര്‍ബുദം എന്ന വില്ലനാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്ര ലോകത്തിന് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കാന്‍സര്‍ ചികിത്സയിലും പ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബയോടെക്നോളജി കമ്പനിയായ അനിക്സ ബയോസയന്‍സസ്, ഇന്‍കോര്‍പ്പറേറ്റഡ്.
സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അനിക്സ ബയോസയന്‍സസ്, ഇന്‍കോര്‍പ്പറേറ്റഡ് അവരുടെ സ്തനാര്‍ബുദ വാക്സിന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്തനാര്‍ബുദ ചികിത്സയിലും രോഗത്തിന്റെ മാറ്റത്തിലും പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ വാക്സിന് സാധ്യതയെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റും ഫോക്സ് ന്യൂസും അടക്കമുള്ള മാധ്യമങ്ങള്‍ എടുത്ത് കാണിച്ചിട്ടുണ്ട്.

നിര്‍ണായക ഘട്ടങ്ങള്‍
കാന്‍സര്‍ കോശങ്ങള്‍ അതിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പായി അവയെ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തയ്യാറാക്കുക എന്ന തരത്തിലാണ് അനിക്സയുടെ സ്തനാര്‍ബുദ വാക്സിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു സ്ത്രീ മുലയൂട്ടുന്ന സമയത്താണ് പലപ്പോഴും സ്തനങ്ങളെ കൂടുതല്‍ ശ്രദ്ധിക്കുകയൂള്ളൂ. എന്നാല്‍ ഈ വാക്സിന് ലക്ഷ്യമിടുന്നത് പലപ്പോഴും ലാക്ടേഷന്‍ പ്രോട്ടീനിനെയാണ്. എന്നാല്‍ ഒരു സ്ത്രീയില്‍ സ്തനാര്‍ബുദം സംഭവിക്കുമ്പോള്‍ അത് a-ലാക്ടോല്‍ബുമിന്‍ കോശങ്ങളിലും പ്രകടമാവുന്നു.
എന്നാല്‍ ഈ സമയം പ്രോട്ടീന്‍ പ്രകടമാക്കുന്ന ട്യൂമര്‍ കോശങ്ങളിലേക്ക് സൈറ്റോടോക്സിക് ടി കോശങ്ങളെ നയിക്കുന്നതിന് വാക്സിനേഷന് സഹായകമാവുന്നു. ഇത് പലപ്പോഴും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും അത് വഴി സ്തനാര്‍ബുദ കോശങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു. ശാസ്ത്രലോകത്ത് പുതിയ ഒരു മാറ്റത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.

രോഗപ്രതിരോധം ഉറപ്പ്
സ്തനാര്‍ബുദത്തെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്ന ഒരു സുപ്രധാന വാക്സിന് തന്നെയാണ് അതിന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 75%ത്തിലധികം സ്ത്രീകളും ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിക്കുന്നു എന്നതായിരുന്നു ഇതിന്റെ വിജയം. എട്ട് സ്ത്രീകളില്‍ ഒരാളെ ബാധിക്കുന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ഈ വാക്സിന് വഴി ലക്ഷ്യമിടുന്നു. ക്ലീവ്ലാന്‍ഡ് ക്ലിനിക്കുമായി ചേര്‍ന്ന് വാക്സിന് രൂപകല്‍പ്പന ചെയ്യുന്നത്. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ 35 സ്ത്രീകള്‍ക്കാണ് വാക്സിന് നല്‍കിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദമായിരുന്നു എന്നതായിരുന്നു പ്രത്യേകതയും.
സ്തനാര്‍ബുദവും വാക്സിനും
ഒരുസ്ത്രീയില് സ്തനാര്‍ബുദം കാണപ്പെടുമ്പോള്‍ പല വിധത്തിലുള്ള മാരകമായ കോശങ്ങളും a- ലാക്റ്റാല്‍ബുമിന്‍ പുറപ്പെടുവിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്സിനേഷന് വഴി രോഗപ്രതിരോധം സജീവമാക്കുകയാണ് ചെയ്യുന്നത്. അത് കൂടാതെ ഈ പ്രോട്ടീന്‍ പ്രകടിപ്പിക്കുന്ന ട്യൂമര്‍ കോശങ്ങളിലേക്ക് സൈറ്റോടോക്സിക് ടി കോശങ്ങളെ നയിക്കുന്നത് വഴി പലപ്പോഴും സ്തനാര്‍ബുദത്തിന്റെ ഭാഗമായുണ്ടാവുന്ന മുഴകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതിന് സാധിക്കുന്നു. സ്തനാര്‍ബുദ ക്യാന്‍സര്‍ വാക്സിന് കൂടാതെ അണ്ഡാശയ അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനും തടയുന്നതിനുമായി ക്ലീവ് ലാന്‍ഡ് ക്ലിനിക്കുമായി സഹകരിച്ച് പുതിയ വാക്സിനെക്കുറിച്ച് കമ്പനി പോര്‍ട്ട്ഫോളിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സ്തന, അണ്ഡാശയ അര്‍ബുദ വാക്സിനുകള്‍ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ അനിക്സിന് മാത്രമാണ് ലൈസന്‍സ് ലഭ്യമായത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications