Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
108 കിലോ തടി കുറച്ച ആനന്ദ് അംബാനി പഴയ രൂപത്തിലേക്ക്; മാറ്റത്തിനു പിന്നിലെ കാരണം ഇത്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ് അംബാനി. 27 വയസ്സുള്ള അദ്ദേഹം പണ്ടുമുതല്ക്കേതന്നെ തന്റെ ഭാരക്കൂടുതല്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. എന്നാല്‍ 2016ല്‍ ആനന്ദ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ശരീര ഭാരം 108 കിലോ വരെ കുറച്ച് എല്ലാവരെയും അമ്പരപ്പെടുത്തിയിരുന്നു. അടുത്തിടെ തന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായതോടെ അദ്ദേഹം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറി. അതില്‍ ആനന്ദ് വളരെയേറെ തടിയുള്ളതായി കാണപ്പെട്ടത് പലരെയും അത്ഭുതപ്പെടുത്തി.

108 കിലോ തടി കുറച്ച ചരിത്രം
മുംബൈയിലെ വസതിയായ ആന്റിലിയയില്‍ വെച്ചായിരുന്നു ആനന്ദിന്റെയും രാധികയുടെയും വിവാഹനിശ്ചയം. നിരവധി പ്രമുഖര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. രാധികയുടെയും ആനന്ദിന്റെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നങ്ങള്‍ എപ്പോഴും പ്രചോദനം നല്കുന്നവയാണ്. പൊണ്ണത്തടിയില്‍ നിന്ന് ഫിറ്റിലേക്കുള്ള ആനന്ദിന്റെ അവിശ്വസനീയമായ യാത്ര ഓരോ വ്യക്തിയുടെയും പ്രചോദനമാണ്. ഫിറ്റ്നസ് പ്രേമികള്‍ക്കിടയിലെ കൗതുകമായിരുന്നു ആനന്ദ്. യഥാര്‍ത്ഥത്തില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനന്ദ് തന്റെ ഭാരം 108 കിലോ കുറച്ചിരുന്നു, എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ ഭാരം വര്‍ദ്ധിച്ചു. എന്തുകൊണ്ടാണ് ആനന്ദിന്റെ ഭാരം കൂടിയതെന്ന് അമ്മ നിത അംബാനി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ആസ്ത്മയുമായുള്ള പോരാട്ടം
2018 ലെ ഒരു അഭിമുഖത്തിനിടെ നിത അംബാനി തന്റെ മകന്റെ ഭാരത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആനന്ദിന് ആസ്ത്മ പ്രശ്നമുണ്ടെന്നും അതിന് സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കഴിക്കേണ്ടിവരുമെന്നും നിത പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് ഇപ്പോള്‍ ഭാരം വീണ്ടും കൂടിയത്. വേരത്തെ 208 കിലോ ആയിരുന്നു ആനന്ദ് അംബാനിയുടെ ഭാരം. അത് 100 കിലോ ആയി കുറച്ചിരുന്നു. 2016ലാണ് അനന്ദ് അംബാനി ഒന്നര വര്‍ഷം കൊണ്ട് 108 കിലോ ഭാരം കുറച്ചത്.

തടി കുറയ്ക്കാന്‍ ശീലിച്ച വഴികള്‍
തടി കുറയ്ക്കാന്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടായിരുന്നു. 21 കിലോമീറ്റര്‍ വരെ ഒരു ദിവസം നടന്നിരുന്നു. യോഗ ചെയ്യാറുണ്ടായിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ജിം പരിശീലനവും കാര്‍ഡിയോയും ആനന്ദ് ചെയ്തിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ സീറോ സേവര്‍ ഹൈ പ്രോട്ടീനും ലോ ഫാറ്റ് ലോ കാര്‍ബ് ഡയറ്റും ആനന്ദ് പിന്തുടര്ന്നു. ദിവസവും 1200 മുതല്‍ 1400 വരെ കലോറിയാണ് അദ്ദേഹം കഴിക്കുന്നത്. ഇതുകൂടാതെ പച്ച പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച ഭക്ഷണം, പാലുല്‍പ്പന്നങ്ങളായ ചീസ്, പാല് എന്നിവയും അദ്ദേഹം തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് ജങ്ക് ഫുഡുകള്‍ പാടേ ഒഴിവാക്കിയിരുന്നു. 18 മാസത്തിനുള്ളില്‍ 108 കിലോയാണ് ആനന്ദി നഷ്ടമായത്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും കര്‍ശനമായ ദിനചര്യയും ഈ അത്ഭുതകരമായ ഫലം നേടാന്‍ സഹായിച്ചു.

തടി കുറച്ചാലും ശീലങ്ങള്‍ മാറ്റരുത്
ഇപ്പോള്‍ ആനന്ദ് അംബാനിയുടെ ശരീരഭാരം വീണ്ടും വര്‍ദ്ധിച്ചതായി കാണുമ്പോള്‍. ഭാരം കുറയ്ക്കേണ്ടത് മാത്രമല്ല, അത് നിയന്ത്രിക്കേണ്ടതും വളരെ പ്രധാനമാണെന്ന് നമ്മെ അറിയിക്കുന്നു. ഫിറ്റ്നസ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ശരീരഭാരം കുറച്ചതിന് ശേഷം ശരീരഭാരം വീണ്ടും വര്‍ധിക്കുന്നത് ചില തെറ്റുകള്‍ മൂലമാണ്. ശരീരഭാരം കുറച്ചശേഷം വ്യായാമവും ഭാരോദ്വഹനവും ഉപേക്ഷിച്ചാല്‍ ശരീരഭാരം അതിവേഗം വര്‍ദ്ധിക്കും. അതുകൊണ്ട് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഭാരോദ്വഹനം നടത്തുക.

ഭക്ഷണം, ഉറക്കം പ്രധാനം
ജങ്ക് ഫുഡുകളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കുന്ന ശീലം വീണ്ടും തുടങ്ങിയാല്‍ ശരീരഭാരം പെട്ടെന്ന് വര്‍ദ്ധിക്കും. അതുകൊണ്ട് അത് ഒഴിവാക്കുക. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. എല്ലാ ദിവസവും മധുരപലഹാരങ്ങള്‍ കഴിക്കുന്നത് വേഗത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് മധുരപലഹാരങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ എപ്പോഴും മെലിഞ്ഞ് സുന്ദരമായി കാണണമെങ്കില്‍ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ശരീരഭാരം കുറയ്ക്കുന്നതിലും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലും മതിയായ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രോട്ടീന്‍ പരമാവധി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

