Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
അല്പം മുരിങ്ങയില ചവച്ച് തിന്നാം: സുഖകരമായ ദഹനവും മറ്റ് ഗുണങ്ങളും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടുന്ന ഒരു സമയമാണ് ഇന്നത്തെ കാലം. അതുകൊണ്ട് തന്നെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായ പല ശീലങ്ങളും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികള്‍ പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം നെട്ടോട്ടമോടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്
എന്നാല്‍ ഇനി ഒരു വിധം എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി മുരിങ്ങയില കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഈ ഇലകളില്‍ ധാരാളമുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഭക്ഷണശീലത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ് മുരിങ്ങയില. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ഇന്നത്തെ ജീവിത ശൈലിരോഗങ്ങളില്‍ എപ്പോഴും മുന്നിലുള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ലെന്നത് ആദ്യം മനസ്സിലാക്കണം. പലപ്പോഴും അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം മുരിങ്ങയില ചവക്കുന്നത് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദമുള്ളവരില്‍ അതിനെ പ്രതിരോധിക്കുന്ന തരത്തിലേക്ക് സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും രക്തക്കുഴലുകളെ വിശ്രമിക്കാന്സഹായിക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകളുടെ ഉറവിടം
മുരിങ്ങയിലയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍, അസ്കോര്‍ബിക് ആസിഡ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ഫ്രീറാഡിക്കലുകളെ കുറയ്ക്കുകയും കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. മുരിങ്ങ ഇലകള്‍ ചവക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
ചര്‍മ്മാരോഗ്യത്തിന്
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ധാരാളം വെല്ലുവിളികള്‍ ഇന്നത്തെ കാലത്ത് നേരിടേണ്ടി വരുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതില്‍ നിന്ന് തടയുന്നു. എന്നാല്‍ മുരിങ്ങയില ചവക്കുന്നത് വഴി അതിലുള്ള ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. എല്ലാ ദിവസവും അല്പം മുരിങ്ങയില ചവയ്ക്കാന്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.
ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുരിങ്ങയില. ഇതിലുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ശാരീരികോര്ജ്ജത്തിന് സഹായിക്കുന്നത്. ഇതിലുള്ള അയേണ്‍ സാന്നിധ്യം നിങ്ങളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കും. കൂടാതെ കോശങ്ങളിലേക്ക് ഓക്സിജന്‍ കൃത്യമായ രീതിയില്‍ വിതരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. സ്ഥിരമായി അല്പം മുരിങ്ങയില ചവക്കുന്നത് വര്‍ദ്ധിച്ച ശാരീരികോര്ജ്ജത്തിന് സഹായിക്കും.
മികച്ച ദഹനം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പ്രതിസന്ധി അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ദഹന പ്രശ്നം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി അല്പം മുരിങ്ങയില ചവക്കാവുന്നതാണ്. ഇത് ശരീരത്തില്‍ ദഹനാരോഗ്യം പോഷിപ്പിക്കുന്നു. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് മുരിങ്ങ എന്നതിലും സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications