Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചെറുചൂടുള്ള ഏലക്ക വെള്ളം ദിനവും എങ്കില്‍ വലിയ മാറ്റത്തിന് തുടക്കം
ആരോഗ്യത്തിന് ഏലക്ക വെള്ളം വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് മികച്ച മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. പ്രത്യേകിച്ച് ദിനവും വെറും വയറ്റില്‍ അല്പം ഏലക്ക വെള്ളം കുടിക്കുന്നത് വവി. പലപ്പോഴും ആരോഗ്യത്തെ ഏറ്റവും മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നതില്‍ ഏലക്ക വളരെ വലിയ പങ്ക് വഹിക്കുന്നു. ഏലക്കായ വെറുതെ കഴിക്കുന്നത് പോലും വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
അത് മാത്രമല്ല ഏലക്ക വെള്ളം നല്ലൊരു ഡീടോക്സ് ഓപ്ഷനായി മാറുന്നതാണ് എന്നതില്‍ സംശയം വേണ്ട. സുഗന്ധമുള്ള രുചിക്ക് പേരുകേട്ട ഏലം നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍, ശരീരത്തെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. അത് മാത്രമല്ല ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്ന ഏലക്ക വെള്ളം അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വഴി എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നോക്കാം.

ഏലം വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ഏലയ്ക്ക വെള്ളം വയറു വീര്‍ക്കുന്നതും വായുവും കുറയ്ക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. പതിവായി കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് സ്ഥിരമായി അല്പം കഴിക്കുന്നത് വഴി ആരോഗ്യം തന്നെ മെച്ചപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തുന്നു.
ഏലം വെള്ളം എങ്ങനെ തയ്യാറാക്കാം
ഏലയ്ക്കാ വെള്ളം തയ്യാറാക്കാന്‍, കുറച്ച് ഏലയ്ക്കാ കായ്കള്‍ ചതച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ക്കുക. മികച്ച ഫലങ്ങള്‍ക്കായി രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ആന്റി ഓക്സിഡന്റുകള്‍ ലഭ്യമാവും. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം ഇത് നിങ്ങളുടെ അണുബാധയേയും പ്രതിരോധിക്കും. ഏലയ്ക്കാ വെള്ളം നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായും ഈ ഗുണങ്ങള്‍ നല്‍കും.
പ്രകൃതിദത്ത ആന്റിബയോട്ടിക്
പ്രകൃതിദത്തമായ ആന്റിബയോട്ടിക് ആണ് ഏലക്കായ എന്നതില്‍ സംശയം വേണ്ട. അത് കൊണ്ട് തന്നെ ശരീരത്തിലെ അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നതില്‍ മികവ് പുലര്‍ത്തുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നതിന് മികച്ചതാണ് ഏലക്കായ. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഏലക്കായ ഇട്ട് കുടിക്കുന്നത് വഴി അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു.
മലബന്ധത്തിന് പരിഹാരം
ഉദര സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഏലക്കായ. മലബന്ധം, വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏലക്കായ വെള്ളം സഹായിക്കും. ദിനവും ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഏലക്കായ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതോടൊപ്പം തടി കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഏലക്കായ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഏലക്കയിട്ട വെള്ളം മികച്ചതാണ്. ഇത് സ്ഥിരമായി കുടിക്കുന്നവരില്‍ വളരെ പെട്ടെന്ന് തന്നെ അമിതവണ്ണത്തേയും കുടവയറിനേയും പ്രതിരോധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
