Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദിവസങ്ങള്‍ക്കുള്ളില്‍ ആലിയയെപ്പോലെ ഫിറ്റ് ആവാം: കഴിക്കേണ്ടതും കളയേണ്ടതും ഇതെല്ലാം
ശരീരഭാരം നിലനിര്‍ത്തുക എന്നത് അല്പം കഠിനമായ കാര്യമാണ്. പ്രത്യേകിച്ചും സിനിമാതാരങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ്. അതില്‍ വ്യത്യസ്തത കാത്തു സൂക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ഒരു വ്യക്തിയാണ് ബോളിനവുഡ് താരം ആലിയഭട്ട്. കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീഗനായി മാറിയ വ്യക്തിയാണ് ഇവര്‍. അതുകൊണ്ട് തന്നെ തന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള ഭക്ഷണശീലത്തില്‍ അല്പം കൂടുതല്‍ നിഷ്കര്‍ഷതയുള്ള വ്യക്തിയാണ് ആലിയ.
പോഷകാവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ ആലിയ പിന്തുടരുന്ന ചില കാര്യങ്ങളുണ്ട്. ഒരിക്കലും പഞ്ചസാര തന്റെ ഭക്ഷണത്തിന്റെ ഭാഗമാവാറില്ല എന്നാണ് ആലിയ പറയുന്നതും. പോഷക ആവശ്യങ്ങളോടൊപ്പം തന്നെ ധാരാളം ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും ഇതിനായി ആലിയ ശീലമാക്കുന്നു. ആലിയ തന്റെ ഫിറ്റ്നസിനായി എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്, എന്തൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്ന് നോക്കാം.

സാലഡുകളില്‍ താല്‍പ്പര്യമില്ല
ആലിയ തന്റെ ഭക്ഷണശീലത്തിന്റെ ഭാഗമായി സാലഡുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാറില്ല. പകരം ചോറും ദാലുമാണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നതും. അതുമാത്രമല്ല ജോവര്‍ കൊണ്ടുള്ള റൊട്ടിയാണ് പലപ്പോഴും കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതും. ചില ഘട്ടങ്ങളില്‍ റാഗിയും ഇഷ്ടപ്പെടുന്നു. അത് മാത്രമല്ല പഞ്ചസാര തന്റെ ഭക്ഷണത്തിന്റെ ഭാഗമാക്കാറില്ല എന്നും ഇവര്‍ പറയുന്നു.
പ്രോട്ടീന്‍ സമ്പുഷ്ടം
ചോറും ദാലും ചേര്‍ക്കുന്നതിനാല്‍ പലപ്പോഴും അത് ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതില്‍ പ്രോട്ടീന്‍ ആവശ്യകതക്കൊപ്പം തന്നെ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്കുന്നു. കൂടാതെ അവശ്യ സൂക്ഷ്മ പോഷകങ്ങള്‍ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. വ്യത്യസ്ത പരിപ്പുകള്‍ ചേരുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനും അത്യുത്തമമാണ് എന്ന് ആലിയയുടെ ഭക്ഷണരീതി വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
അരിയുടെ കാര്യത്തിലും വ്യത്യസ്തത
അരിയുടെ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നത് നിങ്ങളെ മികച്ചതാക്കും എന്നാണ് ന്യൂട്രീഷനിസ്റ്റ് ഇപ്സിത ചക്രവര്‍ത്തി പറയുന്നത്. തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള അരിയാണ് ഏറ്റവും നല്ലത്. അത് മാത്രമല്ല മുഴുവന്‍ ധാന്യമായി അരി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പോഷകാഹാര ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. അതോടൊപ്പം പ്രോബയോട്ടിക്സ് അടങ്ങിയ തൈര് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂല മാറ്റങ്ങളും ആരോഗ്യവും നല്കുന്നു.

റൊട്ടിയിലും ശ്രദ്ധ
അയേണ്‍ ധാരാളം അടങ്ങിയ റാഗി റൊട്ടിയാണ് ദിനചര്യയില്‍ മുന്നില്‍. ഇതില്‍ അയേണിനൊപ്പം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ അസ്ഥികള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തില്‍ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ മികച്ച ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ നിങ്ങളുടെ ആരോഗ്യത്തിനും അനുകൂല മാറ്റങ്ങള്‍ നല്‍കും. ഭാരം നിയന്ത്രിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു റാഗി റൊട്ടി. ചിലപ്പോള്‍ ജോവര്‍ റൊട്ടിയും ശീലമാക്കുന്നു. ഇതിലാകട്ടെ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും സഹായിക്കും.
പഞ്ചസാര ഒഴിവാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഞ്ചസാര ഒരു അധികപ്പറ്റ് തന്നെയാണ്. പലപ്പോഴും ഉയര്‍ന്ന ഷുഗര്‍ ഫ്രക്ടോസ് അളവ് എന്നിവ കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് ഹാനീകരമായ അവസ്ഥയും വരുത്തും. അത് മാത്രമല്ല അമിത ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പലപ്പോഴും പഞ്ചസാര ഉപേക്ഷിക്കുന്ന ആദ്യ ദിനങ്ങളില്‍ തലവേദന, ക്ഷഈണം, മധുരത്തോടുള്ള ആസക്തി എന്നിവ വെല്ലുവിളിയായി മാറുന്നു. എന്നാല്‍ പഞ്ചസാര ഉപേക്ഷിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരഭാരം കുറയുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
