Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ശരീരം വിചാരിക്കുന്നത് പോലെ വഴങ്ങി വരും: ചെയ്യേണ്ടത് ഈ യോഗാസനങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ എത്രത്തോളം ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നമുക്കെല്ലാം അറിയാം. ശാരീരിക മാനസിക ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് യോഗ. എന്നാല്‍ എത്രത്തോളം ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ആരോഗ്യത്തെ പല വെല്ലുവിളികളില്‍ നിന്നും പ്രതിരോധിക്കുന്നതിനും ആരോഗ്യം മികച്ചതാക്കുന്നതിനും യോഗ സഹായിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ യോഗയിലൂടെ ലഭിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശരീരത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ശരീരത്തിന്റെ വഴക്കം നിലനിര്‍ത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ദൈനംദിന ജീവിതത്തില്‍ യോഗ നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ശരീരത്തിന് സന്തുലിതാവസ്ഥയും കാലുകള്‍ക്ക് ബലവും നല്‍കുന്നതാണ് യോഗ. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഏതൊക്കെ യോഗാസനങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

താടാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ താടാസനം വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ കാലുകള്‍ക്ക് കരുത്ത് നല്‍കുകയും അത് വഴി ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യും. ശരീരത്തിന് വളരെയധികം നിയന്ത്രിതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് താടാസനം. ഇത് നിങ്ങളുടെ ശരീരത്തിനെ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സമ്മര്‍ദ്ദമില്ലാതെ ശരീരത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു താടാസനം.
ഉത്കടാസനം
ഉത്കടാസനം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. ശരീരത്തിന് സ്ഥിരത ഉള്‍പ്പെടുത്തുന്നതിനും അത് വഴി കാല്വണ്ണകള്, ഇടുപ്പ്, തുടകള്‍ എന്നിവിടങ്ങളിലെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യും. വെല്ലുവിളി നിറഞ്ഞ ഈ ആസനം നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യും. ഇത് ശരീരത്തിന്റെ വഴക്കം ഇരട്ടിയാക്കും.

വീരഭദ്രാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വീരഭദ്രാസനം വളരെയധികം സഹായിക്കും. ഇത് തുടകള്‍ക്ക് വഴക്കം നല്‍കുകയും കാലുകള്‍ക്ക് കരുത്തും പ്രദാനം ചെയ്യുന്നു. കൂടാതെ പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിനും മനസ്സിനും ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്
വീരഭദ്രാസനം.
ത്രികോണാസനം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ത്രികോണാസനം. ഇത് ശീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുകയും കാലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നത് വഴി ശാരീരിക മാനസിക ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും. ഇത് വഴക്കമില്ലായ്മയെ പെട്ടെന്ന് പ്രതിരോധിക്കുന്ന കാര്യത്തിലും മുന്നിലാണ്.
വൃക്ഷാസനം
കാലുകള്‍ക്ക് കരുത്ത് നല്കുന്ന കാര്യത്തില്‍ വൃക്ഷാസനം എന്തുകൊണ്ടും നല്ലതാണ്. പലപ്പോഴും നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും കാലുകളിലെ പേശികള്‍ക്ക് പൂര്‍ണമായും കരുത്ത് നല്‍കുന്നതിനും സഹായിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും വൃക്ഷാസനം. ഇത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും.
മാലാസനം
ആരോഗ്യ സംരക്ഷണത്തിന് മാലാസനം വളരെയധികം സഹായിക്കും. ഇത് കണങ്കാല്, ഇടുപ്പ് എന്നിവിടങ്ങളില്‍ കരുത്ത് വര്‍ദ്ധിപ്പിക്കും. കൂടാതെ സ്വാഭാവികമായി നിങ്ങളുടെ ശാരീരിക ചലനങ്ങളെ മികച്ചതാക്കുകയും ചെയ്യും. തുടകളിലെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കും. എളുപ്പത്തില്‍ മികച്ച മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
