Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പതിവായി യോഗ ചെയ്താല്‍ ശരീരത്തിന് ലഭിക്കുന്ന 5 ഗുണങ്ങള്‍
ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതിനേക്കാള്‍ പലരും യോഗ ചെയ്യാന്‍ താല്പര്യപ്പെടുന്നു. ദിവസേന യോഗ ചെയ്താല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി അനുസരിച്ചാണ് യോഗ ചെയ്യുന്നത്. പതിവായി ഈ യോഗകള്‍ ശീലിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യം മെച്ചപ്പെടുന്നു
പതിവായി യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കുന്നതാണ്. യോഗ ചെയ്യുന്നതിലൂടെ പേശികളെ ബലപ്പെടുത്താനും, ശരീരത്തിന് വഴക്കം വരാനും, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സാധിക്കുന്നു. കൂടാതെ, ശരീരത്തിന് ഊര്‍ജം നല്‍കുകയും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യം
അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നവര്‍, മാനസിക വിഷമം അനുഭവിക്കുന്നവര്‍, ദേഷ്യം ഉള്ളവരെല്ലാം പതിവായി യോഗ ശീലിക്കുന്നത് നല്ലതാണ്. യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ശരീരത്തില്‍ നിന്നും സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഞരമ്പുകള്‍ ശാന്തമാക്കുകയും, അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ, അമിതമായിട്ടുള്ള ഉത്കണ്ഠ കുറയ്ക്കുന്നു. മനസ്സിന്റെ ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കാന്‍ യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇവ സഹായിക്കുന്നതാണ്. കൂടാതെ ശരീരത്തില്‍ എത്തുന്ന കാലറി എരിയിച്ച് കളയാനും യോഗ സഹായിക്കുന്നു. പേശികളെ ബലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
രോഗപ്രതിരോധശേഷി
പതിവായി യോഗ ചെയ്യുന്നവരില്‍ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. ഇവരില്‍ രോഗങ്ങള്‍ വളരെ വേഗത്തില്‍ വരാനുള്ള സാധ്യത കുറയുന്നു. കൂടാതെ, ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനും യോഗ സഹായിക്കുന്നുണ്ട്.
യുവത്വം
പതിവായി യോഗ ചെയ്യുന്നതിലൂടെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. യോഗ ചെയ്യുന്നതിലൂടെ ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ നീക്കം ചെയ്യാനും, ചര്‍മ്മം ക്ലിയറാകാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യോഗ ശരിയായ വിധത്തില്‍ ചെയ്തില്ലെങ്കില്‍ അനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നതാണ്. അതിനാല്‍, സര്‍ട്ടിഫൈഡ് ആയിട്ടുള്ള ട്രെയ്നര്‍മാരില്‍ നിന്നും യോഗ പഠിക്കാന്‍ ശ്രദ്ധിക്കുക. ദിവസേന ശരിയായ വിധത്തില്‍ യോഗ ചെയ്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അമിതമാണ്. മൊത്തത്തില്‍ ശരീരം ആരോഗ്യകരമായി പരിപാലിക്കുന്നതിനായി യോഗ ചെയ്ത് ശീലിക്കുന്നതാണ് നല്ലത്. യോഗ ചെയ്യുന്നതിന്റെ കൂടെ ശരിയായ വിധത്തില്‍ ഡയറ്റെടുക്കുന്നത് കൂടുതല്‍ ഫലം നല്കാന് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
