Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓര്‍മ്മശക്തിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യോഗ: ചെയ്യേണ്ട ആസനങ്ങള്‍ ഇതാണ്
യോഗാസനം എപ്പോഴും ആരോഗ്യത്തിന് വളരെ മികച്ചതാണ്, കാരണം ശാരീരിക മാറ്റങ്ങള്‍ മാത്രമല്ല മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് യോഗ. ദിവസവും യോഗ ചെയ്യുന്നവരില്‍ കാണുന്ന പ്രകടമായ മാറ്റം മനസ്സിലാക്കാവുന്നതാണ്. ശ്രദ്ധ,. വ്യക്തത, ഉത്പാദനക്ഷമത എന്നിവ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതാണ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും അതുപോലെ തന്നെ പ്രശ്നങ്ങളിലേക്ക് എത്തുന്നതും. എന്നാല്‍ ഇനി മികച്ച ഓര്‍മ്മശക്തിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടി ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്.
സ്ഥിരമായി ചെയ്യുന്ന ഈ ആസനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങളിലേക്കും എത്തിക്കുന്നു. എന്നാല്‍ അവ ഏതൊക്കെയാണ് എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തെ സഹായിക്കുന്ന ഇത്തരം യോഗാസനങ്ങളെക്കുറിച്ചും അവ നല്കുന്ന ഗുണാനുഭങവങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

താഡാസനം
പല ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന യോഗാസനങ്ങളില്‍ ഒന്നാണ് താഡാസനം. ഇത് വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും വളരെയധികം ജാഗ്രതയും ശാരീരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന് സഹായിക്കുന്നതാണ് താഡാസനം. ഇത് ദിവസം മുഴുവന്‍ കസേരയിലിരിക്കുന്നത് വഴി നിങ്ങളെ ബാധിക്കുന്ന പല മോശം അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. അത് കൂടാതെ നിങ്ങളുടെ ശ്വാസമെടുപ്പ്, രക്തയോട്ടം, ശരീര അവബോധം എന്നിവയേയും സഹായിക്കും. കൂടാതെ രാവിലെ തന്നെ താഡാസനം ചെയ്യുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാന്‍ തലച്ചോറിനെ സജ്ജമാക്കുന്നതിനും മികച്ചതാണ്.
പദ്മാസനം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് പദ്മാസനം സഹായിക്കും. ഇത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിക്കുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പദ്മാസനം ചെയ്യുന്നവരില്‍ അത് പ്രാണായാമത്തിലേക്കും അവിടെ നിന്ന് ഓര്മ്മശക്ിയേയും ശാരീരിക മാനസിക നിയന്ത്രണത്തിനും സഹായിക്കുന്ന യോഗാസനങ്ങള്‍ക്ക് സഹായിക്കും. കൂടാതെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അധോമുഖ ശ്വാനാസനം
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസനം. ഇത് നിങ്ങളില്‍ രക്തചംക്രമണം തലകീഴാക്കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ സമ്മര്‍ദ്ദം കുറയ്ക്കാനും നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കാനും ഈ പോസ് സഹായിക്കുന്നു. ക്ഷീണിച്ചവര്‍ക്കും മാനസികമായി തളര്‍ന്നവര്‍ക്കും ഏറെ ഉപകാരപ്രദമാണ് അധോമുഖ ശ്വാനാസനം എന്ന പോസ്.
പശ്ചിമോത്തനാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പശ്ചിമോത്താനാസനം വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനും സാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുന്നത് വഴി നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഒരു മിനിറ്റ് നേരം ഈ പോസിന് വേണ്ടി സമയം ചിലവഴിക്കേണ്ടതാണ്. അത് വഴി പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

വൃക്ഷാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ ൃക്ഷാസനം വളരെയധികം സഹായിക്കും. ഇത് ശാരീരിക മാറ്റങ്ങള്‍ക്കൊപ്പം ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നതിനും അത് വഴി ഏകാഗ്രതയും മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. ഇത് വഴി നാഢിവ്യൂഹത്തെ ശക്തിപ്പെടുത്തുകയും അതോടൊപ്പം തന്നെ മനസ്സിനും ശരീരത്തിനും മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. 30 സെക്കന്റ് നേരം ഈ പോസ് ശീലിക്കാവുന്നതാണ്. ഇത് ഏകാഗ്രതയും ആാേരഗ്യവും നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

