Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
3 ചായ 3 സിപ്പില്‍ തീരും ഏത് വലിയ ദഹന പ്രശ്നവും, പെട്ടെന്നുള്ള പരിഹാരത്തിന് ഉറപ്പ് നല്‍കും ഹെര്‍ബല്‍ ടീ
ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദഹന പ്രശ്നങ്ങള്‍. എപ്പോള്‍ ഏത് സമയത്ത് സംഭവിക്കും എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനസികസമ്മര്‍ദ്ദം മുതല്‍ നമ്മുടെ ജീവിത ശൈലിയിലെ മാറ്റം വരെ പലപ്പോഴും ദഹനാരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അത് മാത്രമല്ല വ്യായാമത്തിന്റെ കുറവും അതോടൊപ്പം തന്നെ അമിതമായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും എല്ലാം ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ദഹനാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. അത് മാത്രമല്ല അമിതമായ എണ്ണമയവും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ എല്ലാം തന്നെ പലപ്പോഴും നിങ്ങളുടെ വയറിന്റെ താളം തെറ്റിക്കാം.
എന്നാല്‍ ദഹന പ്രശ്നമുണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ അതിനെ എത്രത്തോളം പരിഹാരം കാണാം എന്നതാണ് പലരും ആലോചിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കൈയ്യില്‍ കിട്ടുന്ന മരുന്നുകള്‍ കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് ഉടനെ നിര്‍ത്തണം. മാത്രമല്ല വയറിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇനി പറയുന്ന മൂന്ന് തരത്തിലുള്ള ഹെര്‍ബല്‍ ടീ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഏതൊക്കെയാണ് ആ ചായകള്‍ എന്ന് നമുക്ക് നോക്കാം.

ജീരക ചായ
ദഹനപ്രശ്നങ്ങള്‍ക്ക് ജീരകം വളരെയധികം ഗുണങ്ങള്‍ നല്കുന്നു എന്ന് നമുക്കറിയാം. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല ദഹന പ്രതിസന്ധികളെല്ലാം തന്നെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ജീരകത്തിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വീക്കം ഒഴിവാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് ഗ്യാസിന്റെ അളവ് കുറയ്ക്കുന്നതിനും ദഹനക്കേടിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും നല്ല ഉറക്കം വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. അതിനെല്ലാം സഹായിക്കുന്നതാണ് ജീരകം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ദിനവും അല്പം ജീരകച്ചായ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
പുതിന ചായ
ദഹനക്കുറവുള്ളവര്ക്ക് രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പലപ്പോഴും പുതിന ചായ. ഇത് കുടിക്കുന്നത് വഴി നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മികച്ചതാവും എന്നത് പോലെ തന്നെ അത് നിങ്ങളുടെ ദഹനാരോഗ്യത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ഉന്മേഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് പുതിന ചായ. ഇത് സ്ഥിരമാക്കുന്നത് വഴി ദഹനാരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇത് വഴി പരിഹാരം കാണാവുന്നതാണ്. കൂടാതെ പ്രമേഹത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് പുതിന ചായ. തയ്യാറാക്കുന്നതിന് വേണ്ടി പുതിന ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അല്പം തേന്‍ ചേര്‍ത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്.

ഗ്രാമ്പൂ ചായ
ദഹനപ്രശ്നങ്ങള്‍ തടയുന്നത് മുതല്‍ ദഹനം മികച്ചതാക്കുന്നതിന് വരെ സഹായിക്കുന്നതാണ് ഗ്രാമ്പൂ ചായ. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനനാളത്തിന്റെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും എല്ലാം ഗ്രാമ്പൂ ചായ സഹായിക്കുന്നു. ഇത് നിങ്ങളുടെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഗ്രാമ്പൂ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
