Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
കിടക്കുന്നതിനുമുന്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ഉറക്കം ശരീരത്തിന് ആവശ്യമുള്ള ഒന്നാണെന്ന് എല്ലാവര്ക്കും അറിയാം. ഉറക്കം കൂടാനും പാടില്ല, കുറയാനും പാടില്ല. മിക്ക ആള്‍ക്കാര്‍ക്കും നല്ല ഉറക്കം കിട്ടുന്നില്ല എന്നതാണ് പ്രശ്നം. നിങ്ങളുടെ ഒരു ദിവസത്തെ പ്രവര്‍ത്തിക്കനുസരിച്ചായിരിക്കും നല്ല ഉറക്കവും അല്ലാത്തതും. ഒരു ദിവസം നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍, മനസ്സ് എന്നിവ നല്ലതായാല്‍ നിങ്ങള്‍ക്ക് അന്നത്തെ രാത്രി നന്നായി ഉറങ്ങാം.
മുഴുവന്‍ സ്ട്രെസ്സും, ടെന്‍ഷനും മാനസിക പിരിമുറുക്കവും, വിഷമങ്ങളും ഒക്കെയാകുമ്പോള്‍ അന്ന് നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയില്ല. നിങ്ങള്‍ ഉറങ്ങാന്‍ കിടന്നാല്‍ കിടക്കയില്‍ നിന്ന് ചെയ്യുന്ന ചില ചീത്ത ദുശീലങ്ങളും നിങ്ങളുടെ ഉറക്കം കെടുത്തും. അതുകൊണ്ട് അത്തരം ശീലങ്ങള്‍ ഒന്നു ഒഴിവാക്കാം. അത് നിങ്ങളുടെ ഉറക്കം കളയാതെ നോക്കാം.
ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തിന് അപകടമാണെന്ന് അറിയുക. ഉറങ്ങാന്‍ കിടക്കുന്നതിനുമുന്പ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് നോക്കാം..

നിങ്ങളുടെ ഒരു ദിവസം
നിങ്ങളുടെ ഒരു ദിവസം എങ്ങനെയെന്ന് അടിസ്ഥാനപ്പെടുത്തിയാകും ഉറക്കത്തിന്റെ രീതിയും. മനസ്സ്, ഡയറ്റ്, വെള്ളം, വ്യായാമം എന്നിവയൊക്കെ ശരിയായ രീതിയില്‍ കൊണ്ടു പോകുക. സ്ട്രെസ്സും, ടെന്‍ഷനും, മാനസിക പ്രശ്നങ്ങളും, വിഷമങ്ങളും ഉണ്ടെങ്കില്‍ ഇന്സേംനിയ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. ഉറക്കമില്ലയ്മയും, ഉറക്കം ഇടക്ക് മുറിയുന്നതുമായ അവസ്ഥയാണിത്.

കിടന്നാല്‍ ഫോണ്‍ ഉപയോഗിക്കുന്നത്
മിക്കവരും ഉറങ്ങാന്‍ കിടന്നാല്‍ ഫോണ്‍ ഉപയോഗിക്കുക പതിവാണ്. കിടക്കയില്‍ നിന്ന് ടിവി കാണുക, കമ്പ്യൂട്ടര്‍ എന്നിവയൊക്കെ നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും ബാധിക്കും. കിടക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങള്‍ ഇത് ഒഴിവാക്കിയിരിക്കണം. ഇത്തരം ഇലക്ട്രോണിക് സാധനങ്ങളുടെ വെളിച്ചം മാത്രം കണ്ണില്‍ പതിക്കുന്നത് കണ്ണിന് വളരെ മോശമാണ്.

ഗുളിക കഴിക്കുന്നത്
ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ നിങ്ങള്‍ ഉറക്ക ഗുളികയാണോ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥ വരുമ്പോള്‍ ഡോക്ടറുടെ സഹായമാണ് തേടേണ്ടത്. അതിനുള്ള മരുന്ന് അവര്‍ പറഞ്ഞുതരും. ഉറക്കഗുളികകള്‍ നിങ്ങളുടെ ശരീരത്തിന് അപകടകാരിയാണ്.

വിഷാദം
ഇന്ന് നിങ്ങളെ വിഷാദം അലട്ടുന്നുണ്ടോ? ഇത് നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെയും കെടുത്തും. മനസ്സിനെ ശാന്തമാക്കുക, സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. കിടക്കുന്നതിനുമുന്പ് കുറച്ച് സമയം സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക.

ഭക്ഷണം കൂടുന്നുണ്ടോ? കുറയുന്നുണ്ടോ
രാത്രി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കുറച്ച് കഴിക്കുക. എന്നാല്‍ കൂടുതല്‍ കഴിക്കരുത്. ഒന്നും കഴിക്കാതെയും ഉറങ്ങരുത്.

എട്ട് മണിക്കൂര്‍ മാത്രം
എന്നും ഉറക്കം തൂങ്ങിയിരിക്കുന്നവരെയും കാണാം. ഇത്തരം ആള്‍ക്കാര്‍ക്ക് രാത്രി ഉറക്കം ഉണ്ടാകില്ല. കൂടുതല്‍ ഉറങ്ങിയാലും പ്രശ്നമാണ്. അടുത്ത ദിവസം ഇത് ഇവരെ മടിയന്മാരാക്കും. എട്ട് മണിക്കൂര്‍ ഉറങ്ങണം ഇതാണ് അടിസ്ഥാന കണക്ക്.

ദേഷ്യം
ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നയാളാണോ നിങ്ങള്‍? ഇതും നിങ്ങളുടെ ഉറക്കം കെടുത്തും. നിങ്ങളുടെ മനസ്സ് അന്ന് മുഴുവന്‍ അസ്വസ്ഥമാകും. നിങ്ങള്‍ക്കുണ്ടാകുന്ന ശക്തമായ വികാരം ശരീരത്തിന് മോശമായി ബാധിക്കും.

ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ
നിങ്ങളുടെ ജോലിയിലോ, പഠിത്തത്തിലോ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ? അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വസ്തുവില്‍ കുറച്ചുനേരം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നിങ്ങള്‍ക്ക് ഏകാഗ്രത തരികയും മനസ് ശാന്തമാക്കുകയും ചെയ്യുക. നല്ല ഉറക്കവും കിട്ടും.

സന്തോഷിക്കാറില്ലേ
നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമോ, ഓഫീസ് ജീവനക്കാരാടൊപ്പമോ ഉള്ള സന്തോഷ നിമിഷങ്ങളില്‍ പങ്കു ചോരുക. ഇത് നിങ്ങള്‍ക്കുണ്ടാകുന്ന സ്ട്രെസ്സൊക്കെ മാറ്റാന്‍ കാരണമാകും. നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങാന്‍ ഇത് സഹായിക്കും.

നിങ്ങളുടെ പെരുമാറ്റം
നിങ്ങളുടെ പെരുമാറ്റങ്ങള്‍ മോശമാകുന്നതും നിങ്ങളെ ഒരു വിഷാദ രോഗിയാക്കാം. നല്ല രീതിയില്‍ പെരുമാറാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ഉറക്കത്തെയും കെടുത്തും.

ജീവിതത്തെ വെറുക്കുന്നുണ്ടോ
ജീവിതം നിങ്ങള്‍ക്ക് വെറുക്കപ്പെട്ടതാകുന്നുണ്ടോ? ഇത്തരം അവസരങ്ങളില്‍ മരണത്തെ പറ്റിയാണോ നിങ്ങള്‍ ചിന്തിക്കുന്നത്. ഇത്തരം ചിന്തകള്‍ മാറ്റുക. ഇനി എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കുക.

വെപ്രാളവും, ഉത്കണ്ഠയും
തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഓരോന്നും വാങ്ങി കൂട്ടേണ്ട ആഗ്രഹം പിന്നീട് നിങ്ങള്‍ക്ക് ആദിയായി മാറും. ആവശ്യമില്ലാത്ത വെപ്രാളവും ഉത്കണ്ഠയും മാറ്റുക. ഇത് നിങ്ങളുടെ ഉറക്കത്തെ കെടുത്തും.

ഊര്‍ജ്ജം
നിങ്ങളുടെ ശരീത്തിന് ഊര്‍ജ്ജമില്ലേ. നല്ല പോഷകഗുണങ്ങളുള്ള ഭക്ഷണം ശരീരത്തില്‍ എത്താതിരിക്കുമ്പോള് എന്നും നിങ്ങള്‍ക്ക് തളര്‍ച്ചയാകും. ഉറക്കം കൂടുതല്‍ ആയിരിക്കും നിങ്ങള്‍ക്ക്.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയുണ്ടോ
നിങ്ങള്‍ക്കുണ്ടാകുന്ന വികാരപരമായ വേദനകള്‍ തലവേദന, വയറ്റില്‍ എരിച്ചല്‍, പുറം വേദന, കഴുത്ത് വേദന, ഓക്കാനം എന്നിവയ്ക്കൊക്കെ കാരണമാക്കാം. നിങ്ങളുടെ പ്രശ്നങ്ങളും വേദനകളും ഡോരക്ടറോട് പറഞ്ഞ് അതിനുള്ള ചികിത്സകള്‍ സ്വീകരിക്കുക.

ധ്യാനിക്കുക
കിടക്കുന്നതിനുമുന്പ് കുറച്ച് നേരം ധ്യാനിച്ച് കിടക്കാം. അല്ലെങ്കില്‍ കിടക്കയില്‍ നിന്നു ചെയ്യാന്‍ കഴിയുന്ന ചില യോഗകള്‍ ചെയ്യുക.



Click it and Unblock the Notifications