Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മഞ്ഞുകാലത്തിനു ചേര്‍ന്ന ഡയറ്റ്

മഞ്ഞുകാലത്തും വിശപ്പു മാറ്റി, എന്നാല്‍ ശരീരഭാരം കൂടാതെ ജീവിക്കാനുള്ള നിരവധി വഴികളുണ്ട്. ആദ്യമായി പ്രഭാതഭക്ഷണത്തിന്റെ കാര്യം തന്നെ എടുക്കാം. ആവിയിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും ഏറ്റവും നല്ലത്. ഇഡ്ഢലി ശരീരത്തിനേറ്റവും യോജിച്ച പ്രഭാതഭക്ഷണമാണ്. ഭക്ഷണത്തില്‍ വ്യത്യസ്തത തേടുന്നവരാണെങ്കില്‍ വടക്കേയിന്ത്യന്‍ വിഭവങ്ങളായ പൊഹ, ദോക്ല എന്നിവയും പരീക്ഷിക്കാവുന്നവയാണ്.
നട്സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ കൂടുതല്‍ കഴിയ്ക്കുന്നത് കൊളസ്ട്രോളിന് കാരണമായേക്കാം. ബദാം, വാള്‍നട്ട് തുടങ്ങിയവ കഴിക്കാം.
തണുപ്പും മഞ്ഞുമുള്ള വൈകുന്നേരങ്ങളില്‍ വറുത്ത ഭക്ഷണങ്ങളിലേക്കായിരിക്കും സാധാരണ കൈ ചെന്നെത്തുക.ഇത്തരം പ്രലോഭനങ്ങള്‍ ഒഴിവാക്കി സൂപ്പു കഴിച്ചു നോക്കൂ. വിശപ്പു മാറും, ആരോഗ്യത്തിന് നല്ലതുമാണ്. തക്കാളി സൂപ്പ്, ക്യാരറ്റ് സൂപ്പ്, ചിക്കന്‍ സൂപ്പ്, മഷ്റൂം സൂപ്പ്, മിക്സഡ് വെജിറ്റബിള്‍ സൂപ്പ് എന്നിവ ഉപയോഗിക്കാം.
മധുരം കഴിക്കണമെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ക്യാരറ്റ് ഹല്‍വ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇവയില്‍ നട്സും ഡ്രൈഫ്രൂട്സും ചേര്‍ത്ത് വളരെ പോഷകസമൃദ്ധമാക്കുകയും ചെയ്യാം.
ദിവസവും പഴവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ മറക്കരുത്. ഓറഞ്ച് തണുപ്പുകാലത്ത് ധാരാളം ലഭിക്കുന്ന ഭക്ഷണസാധനമാണ്. അതുപോലെ നെല്ലിക്കയും. ഇവയിലെ വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.
ചൂടുള്ള കാപ്പി, ചായ എന്നിവയുടെ തണുപ്പുകാലത്ത് പലരുടേയും ശീലമാണ്. അമിതമായ ചായ, കാപ്പി ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പകരം ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവ ഉപയോഗിക്കാം. ശരീരം ചൂടാക്കുമെന്നു പറഞ്ഞ് മദ്യപിക്കുന്നവരുണ്ട്. ഇത് തികച്ചും അബദ്ധധാരണയാണ്.
മഞ്ഞുകാലത്ത് ചര്‍മം വരളുന്നത് വലിയൊരു പ്രശ്നമാണ്. ഇതിന് ധാരാളം വെള്ളം കുടിയ്്ക്കുയാണ് പ്രതിവിധി. തേന്‍, ഉപ്പ് എന്നിവ ചേര്‍ത്ത ചെറുനാരങ്ങാവെള്ളവും നല്ലൊരു പാനീയമാണ്.
ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ വരാതെ ആരോഗ്യത്തോടെ തന്നെ തണുപ്പുകാലം തള്ളിനീക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
