Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അസുഖമുണ്ടെങ്കില്‍ വ്യായാമം വേണ്ട

അസുഖങ്ങളുള്ള സമയത്ത് വ്യായാമം ഒഴിവാക്കുന്നതാണ് നല്ലത് വെറുമൊരു കോള്ഡായാലും ഡോക്ടര്‍മാരും ഈ സമയത്ത് വിശ്രമം നിര്‍ദേശിക്കാറുണ്ട്. അസുഖമുള്ള സമയത്ത് വ്യായാമം ചെയ്താല്‍ പ്രതിരോധശേഷി കൈവരിക്കാന്‍ ശരീരം കൂടുതല്‍ സമയമെടുക്കും. അസുഖം മാറാനും സമയമെടുക്കും. അസുഖമുള്ള സമയത്ത് ശരീരം സ്വാഭാവികമായും ക്ഷീണിച്ചിരിക്കുകയായിരിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തെ കൂടുതല്‍ തളര്‍ത്തും.
ടെന്‍ഷനുള്ള സമയത്ത് കഠിനവ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മനസ് കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പലപ്പോഴും അപകടസാധ്യതയും മുറിവേല്ക്കാനുള്ള സാധ്യതയും കൂടുതലാണ്. മനസിന് വിശ്രമം നല്കാന് ശരീരത്തിനും വിശ്രമം നല്‍കുക. ടെന്‍ഷന്‍ ഉള്ളില്‍ വച്ച് വ്യായാമം ചെയ്തിട്ടും വലിയ ഗുണമൊന്നുമില്ല.
മുറിവുകളുണ്ടെങ്കില്‍ വ്യായാമവും ജിംനേഷ്യവും ഒഴിവാക്കുന്നതാണ് നല്ലത്. വ്യായാമം ചില മുറിവുകളെങ്കിലും ഉണക്കാന്‍ കൂടുതല്‍ സമയമെടുപ്പിക്കും.
മദ്യപിച്ചതിന്റെ ഹാങോവര്‍ ഉള്ളപ്പോള്‍ വ്യായാമം ഒഴിവാക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ചും തലേന്നു രാത്രി മദ്യപിച്ചിരുന്നുവെങ്കില്‍ പിറ്റേന്ന് കാലത്ത് വ്യായാമം ഒഴിവാക്കുക. മദ്യം ശരീരത്തിലെ ജലാംശം വലിച്ചെടുക്കും. വ്യായാമത്തിലൂടെ ശരീരം വിയര്‍ക്കുമ്പോള്‍ കൂടുതല്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇത് തളര്ച്ചക്കിട വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
