Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
അമിതവ്യായാമം തലച്ചോറിന് കേട്

മെലിഞ്ഞു ഭംഗി കൂടാനും സിക്സ് പാക്ക് മസിലുകള്‍ക്കു വേണ്ടിയും കൂടുതല്‍ സമയം ജിംനേഷ്യത്തില്‍ പയറ്റുന്നവരുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ചു കാര്യമില്ല, മാത്രമല്ലാ ശരീരത്തിന് സ്ട്രെയിനും തളര്‍ച്ചയും മസിലുകള്‍ക്ക് വേദനയും ഉണ്ടാവുകയും ചെയ്യും.
വ്യായാമം ചെയ്യുമ്പോള്‍ എപ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതൊരു പക്ഷേ അമിതവ്യായാമം കൊണ്ടുണ്ടാകുന്നതാകാനാണ് സാധ്യത. വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ എല്ലാവര്ക്കും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ വ്യായാമം സ്ഥിരമായി ചെയ്തു തുടങ്ങുമ്പോള്‍ ഇത് മാറുകയും ചെയ്യും. സ്ഥിരമായി വ്യായാമം ചെയ്തിട്ടും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അമിതവ്യായാമം കാരണമാണോ എന്ന് കണ്ടെത്തണം.
വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അടിക്കടി രോഗങ്ങള്‍ വരിക, വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക, വേദനകളും ഉളുക്കുകളും ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളും അമിതവ്യായാമം കാരണമുണ്ടാകാം. കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഗ്ലൈക്കൊജന്‍ അളവ് ക്രമാതീതമായി കുറയുകയും അങ്ങനെ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യും.
വ്യായാമം നിങ്ങളെ അമിതമായി തളര്‍ത്തുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയെന്നത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
