Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പൊക്കം കൂട്ടാനും ഭക്ഷണം

പൊക്കം കൂടുവാന്‍ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വളരെ പ്രധാനമാണ്. കാല്‍സ്യം ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിനും അതുവഴി എല്ലുകളുടെ വളര്‍ച്ചയ്ക്കും വൈറ്റമിന്‍ ഡി അടങ്ങിയ മത്സ്യം, ധാന്യങ്ങള്‍, മുട്ട, സോയ മില്‍ക്, സോയ ബീന്‍സ്, കൂണ്, ബദാം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ വളരെ പ്രധാനമാണ്.
ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച പൊക്കം വയ്ക്കുന്നതിന് പ്രധാനമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കോശവളര്‍ച്ചയ്ക്കു സഹായിക്കുന്നു. പാല്, വെണ്ണ, ഗ്രീന്‍പീസ്, നിലക്കടല, ഓട്്സ്, സോായബീന്, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍, കൊഴുപ്പു നീക്കിയ ഇറച്ചി എന്നിവ പൊക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്.
പൊക്കം വര്‍ദ്ധിക്കാന്‍ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും വളരെ പ്രധാനമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുവാനും ഇത് വളരെ പ്രധാനം തന്നെ. ചീര, ബീറ്റ്റൂട്ട്, കാരറ്റ്, പപ്പായ, പീച്ച്, തക്കാളി, ആപ്രിക്കോട്ട് തുടങ്ങിയവ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
എല്ലുകളുടെ വളര്‍ച്ചയിലൂടെയാണ് പൊക്കം വയ്ക്കുന്നത്. എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് കാല്‍സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വളരെ പ്രധാനമാണ്. പാല്, പാലുല്പന്നങ്ങള്, മുട്ട തുടങ്ങിയവ കാല്‍സ്യം ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
ധാതുക്കളും എല്ലുകളുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. ബ്രൊക്കോളി, ചീര, കാബേജ്, മത്തങ്ങ, കാരറ്റ്, നിലക്കടല, പഴം, മുന്തിരി, പീച്ച് തുടങ്ങിയവ ധാതുക്കളടങ്ങിയ ഭക്ഷണമാണ്.
ഇത്തരം ഭക്ഷണരീതികള്‍ പതിവാക്കി നോക്കൂ. എല്ലാം പൊക്കം കൊണ്ടളക്കുന്ന ഒരു സമൂഹത്തില്‍ നിവര്‍ന്നു നില്ക്കാന് നിങ്ങള്‍ക്കും സാധിക്കട്ടെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
