Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റ് ബ്രെഡ് ഒഴിവാക്കുക

ബ്രഡുകള്‍ വിവിധയിനമുണ്ട്. വൈറ്റ് ബ്രെഡ്, ബ്രൗണ്‍ ബ്രെഡ് എന്നിങ്ങനെയാണ് സാധാരണയായി ഇതിനെ തരം തിരിക്കാറ്. ആരോഗ്യത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ബ്രൗണ്‍ ബ്രെഡായിരിക്കും മുന്നില്‍. തവിടു കളയാത്ത ധാന്യം കൊണ്ടുണ്ടാക്കുന്ന ഈ ബ്രെഡില്‍ പോഷകഗുണങ്ങള്‍ ധാരാളമുണ്ട്. മധുരം കുറവുമാണ്. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ ബട്ടറും പച്ചക്കറികളും ഉപയോഗിക്കാം.
മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. പലവിധത്തിലുള്ള ധാന്യങ്ങള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇത് പോഷകസമൃദ്ധമവുമാണ്. ഇവ എളുപ്പത്തില്‍ ദഹിക്കും. കൊഴുപ്പും കുറവാണ്. ബ്രഡിനൊപ്പം ജാം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
സോയ ബ്രെഡ് തടി കുറയ്ക്കുവാന്‍ മാത്രമല്ലാ, ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ ഒഴിവാക്കാനും നല്ലതാണ്. സോയ ബ്രെഡില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡും ഫൈറ്റോ ഈസ്ട്രജനും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബ്രെഡ് തെരഞ്ഞെടുക്കുമ്പോള്‍ വൈറ്റ് ബ്രെഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മിക്കവാറും മൈദ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ മധുരവും ഉപ്പും അടങ്ങിയിട്ടുള്ളതു കൊണ്ട് ആരോഗ്യത്തിന് നന്നല്ല. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഇത് കൊഴുപ്പു കൂട്ടുവാനും കാരണമാകുന്നു. വൈറ്റ് ബ്രെഡ് കൊണ്ടുണ്ടാക്കിയ സാന്റവിച്ച് കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്നു തോന്നും. ഒപ്പം ഉറക്കവും വരാറില്ലേ, ശ്രദ്ധിച്ചോളൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
