Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിരിഞ്ഞ നെഞ്ചിന് ബെഞ്ച് പ്രസ് വ്യായാമം

ശരീരത്തിലെ എല്ലാ ഭാഗത്തേയും പോലെ തന്നെ നെഞ്ചിലെ മസിലുകള്‍ക്ക് ബലവും ഉറപ്പും ലഭിക്കുവാന്‍ ഭക്ഷണവും വ്യായാമവും പ്രധാനമാണ്. ശരീരത്തില്‍ കൊഴുപ്പുണ്ടെങ്കില്‍ അത് നെഞ്ചിലേക്കും വ്യാപിക്കും.
കുറഞ്ഞ കലോറിയുള്ള ഭക്ഷണം എപ്പോഴും തെരഞ്ഞെടുക്കുക. ബര്‍ഗര്‍, പിസ, വറുത്ത സാധനങ്ങള്‍ എന്നിവ ഒഴിവാക്കുക തന്നെ വേണമെന്നര്‍ത്ഥം. മധുരം, കോള തുടങ്ങിയവ കഴിവതും ഒഴിവാക്കുക. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങളും വിരിഞ്ഞ മാറിനുള്ള ആഗ്രഹത്തിന് തടയിടുമെന്നോര്ക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ ഭക്ഷണം പ്രധാനം. വലിച്ചുവാരി കഴിയ്ക്കാതെ കുറേശെ ഭക്ഷണം പല നേരങ്ങളിലായി കഴിയ്ക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക. അമിതഭക്ഷണം തടയാന്‍ ഇതിന് സാധിക്കും. ഫൈറ്റോ ഈസ്ട്രജന് അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ മാറിടത്തിലെ കൊഴുപ്പു കൂടാന്‍ സാധ്യതയുണ്ട്.
വ്യായാമത്തിനുള്ള സ്ഥാനം എടുത്തുപറയേണ്ടതില്ലല്ലോ. ബെഞ്ച് പ്രസ് എന്ന വ്യായാമം നെഞ്ചിലെ കൊഴുപ്പു കുറയ്ക്കും. ബെഞ്ചിലോ നിലത്തോ കിടന്ന് വെയ്റ്റ് കയ്യില്‍ എടുത്തു പൊക്കുന്നതും മുന്നോട്ടോ പിന്നോട്ടോ ആയുന്നതുമായ രീതിയാണിത്.
പുഷ് അപ്, ഡംപെല്സ് തുടങ്ങിയ വ്യായാമങ്ങളും നീന്തുക, സൈക്കിള്‍ ചവിട്ടുക, ഒാടുക തുടങ്ങിയ വ്യായാമമുറകളും നെഞ്ചിലെ കൊഴുപ്പ് കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
