Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സന്തോഷിക്കാന്‍ 'മാജിക്' ഫുഡ്

ശരീരത്തിന് ഊര്‍ജം നല്കുന്ന ഭക്ഷണസാധനങ്ങള്‍ പലതുണ്ടെങ്കിലും ചിലത് എടുത്തു പറയണം. ഓട്സ്, ബീറ്റ്റൂട്ട്, ചോക്കലേറ്റ് എന്നിവയാണിവ. ചിലപ്പോഴെല്ലാം ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും തോന്നുന്നത് വൈറ്റമിന്‍ ബിയുടെ കുറവു കൊണ്ടായിരിക്കും. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റി ഊര്‍ജം നല്‍കാനും ഇവ ആവശ്യമാണ്. ഓട്സില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുള്ളതു കൊണ്ട് പ്രഭാതഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മധുരം ഇഷ്ടമുള്ളവര്‍ക്ക് ഡാര്‍ക് ചോകലേറ്റ് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കും.
അയേണ്‍, വൈറ്റമിന്‍ സി, മഗ്നീഷ്യം എന്നിവയടങ്ങിയ ബീറ്റ്റൂട്ടും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കും.
മനസിന് ഉന്മേഷമില്ലെങ്കില് ശരീരത്തിനും തളര്‍ച്ച തോന്നുന്നത് സ്വാഭാവികം. കഴിക്കുന്ന ഭക്ഷണവും നമ്മളറിയാതെ ശരീരത്തേയും മനസിനേയും സ്വാധീനിക്കുന്നുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും. മത്സ്യം കഴിക്കുന്നത് ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും.
സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ വൈകാരികക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പഴം കഴിക്കുന്നത് സെറോട്ടിന്‍ തോത് ഉയരാന്‍ സഹായിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും.
നല്ല ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ട്രിഫ്റ്റോഫാന്‍ സെറോട്ടനിന്‍, മെലാട്ടനിന്‍ തോതുകള്‍ ഉയരാന്‍ സഹായിക്കും. ഇത് ഉറക്കം വരാന്‍ സഹായിക്കുകയും ചെയ്യും. പാലും പാലുല്‍പ്പന്നങ്ങളും ട്രിപ്റ്റോഫാന്‍ ഉല്പാദനത്തെ സഹായിക്കും.
മുതിരയോട് സാമ്യമുള്ള ഫ്ഌക്സ് സീഡുകളും ഉറക്കത്തെ സഹായിക്കുന്ന ഭക്ഷണമാണ്.
ശാരീരിക, മാനസിക ആരോഗ്യം നന്നായാല്‍ തന്നെ ഒരാള്‍ സന്തോഷവാനാകുമെന്നതില് സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
