Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ ആദ്യപാഠം വീട്ടില്‍ നിന്ന്

ആദ്യം ചെയ്യേണ്ടത് റഫ്രിജറേറ്റര്‍ തുറന്നു നോക്കുകയാണ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചോക്ലേറ്റ്, ഐസ്ക്രീം, ഫ്രോസന്‍ ഫ്രഞ്ച് ഫ്രൈ തുടങ്ങിയ സാധനങ്ങള്‍ കണ്ടെന്നു വന്നേക്കാം. ഇവ മാറ്റി പകരം പഴവര്‍ഗങ്ങളും പച്ചക്കറികളും നിറയ്ക്കുക. ഇവയാകട്ടെ ഇനി നിങ്ങളുടെ ഭക്ഷണം.
വ്യായാമം ചെയ്യാമെന്നു കരുതി അത് ഓരോ തവണത്തേക്കും മാറ്റി വയ്ക്കുന്നവരുണ്ട്. വ്യായാമത്തിനുള്ള ഉപകരണങ്ങളും യോഗമാറ്റും മറ്റും എപ്പോഴും കാണാവുന്നിടത്തു വയ്ക്കുക. ഇവ കണ്ടെങ്കിലും വ്യായാമം ചെയ്യാനുള്ള ഒരു പ്രവണതയുണ്ടാകട്ടെ. ഭക്ഷണത്തെ പോലെ വ്യായാമവും തടി കുറയ്ക്കാന്‍ പ്രധാനമാണെന്നറിയുക.
ടിവി എപ്പോഴും കാണുന്നതാണ് ഇപ്പോഴത്തെ കുട്ടികളില്‍ അമിതവണ്ണത്തിനുള്ള ഒരു കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. കിടക്കയില്‍ ചടഞ്ഞിരുന്ന് വല്ലതും കൊറിച്ച് ടിവി കാണുന്ന ശീലം ഉപേക്ഷിക്കുക. കിടപ്പുമുറിയില്‍ നിന്ന് ടിവിയെ പുറത്തേക്കു മാറ്റുന്നത് നല്ലൊരു വഴിയാണ്. ശരിയായ രീതിയില്‍ ഉറങ്ങണമെങ്കിലും ഇതാണ് നല്ല വഴി.
വീട്ടുജോലികള്‍ ചെയ്യുന്നത് നല്ലൊരു വ്യായാമമാണ്. നിലം തുടയ്ക്കുക, അടിച്ചു വാരുക തുടങ്ങിയവ ജിംനേഷ്യത്തില്‍ പോകുന്നതിന്റെ ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
