Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ ആരോഗ്യം അവഗണിക്കരുത്

ശരീരം ഫിറ്റായിരിക്കേണ്ടത് സൗന്ദര്യത്തിന് മാത്രമല്ലാ, ആരോഗ്യത്തിനും പ്രധാനമാണ്. ശരീരവണ്ണം കൂടുമ്പോള്‍ പ്രമേഹം, ബിപി, വെരിക്കോസ് വെയിന്‍, വാതം തുടങ്ങിയ പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് അമിതവണ്ണം എപ്പോഴും ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക. ഇതിന് മിക്കവാറും വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണക്രമവുമായിരിക്കും കാരണം.
ദിവസം അരമണിക്കൂര്‍ സമയം കണ്ടെത്തിയാല്‍ മതി വ്യായാമത്തിന്. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറയ്ക്കും. പല അസുഖങ്ങളെയും ദൂരെ നിര്‍ത്തും. ഓഫീസ് ജോലിയായാലും വ്യായാമത്തിന് മാര്‍ഗമുണ്ട്. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ ഉപയോഗിച്ചാല്‍ നല്ലൊരു വ്യായാമവുമാകും.
മസില്, കൈകാല്‍ വേദന സ്ത്രീകള്‍ അവഗണിക്കരുത്. ഇത് പലപ്പോഴും അത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴി വയ്ക്കും. എല്ലു തേയ്മാനം തുടങ്ങിയ രോഗങ്ങള്‍ സ്ത്രീകള്‍ക്ക് വരാന്‍ സാധ്യത കൂടുതലാണ്.
ടെന്‍ഷന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ചെയ്യുന്നത് നിങ്ങളറിയാതെ തന്നെ നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും.
ആരോഗ്യപ്രശ്നങ്ങള്‍ നിസാരമായി അവഗണിക്കുന്ന പ്രവണത മിക്കവാറും സ്ത്രീകള്‍ക്കുണ്ട്. തുടക്കത്തില്‍ ചികിത്സിച്ചു മാറ്റാവുന്ന പല രോഗങ്ങളും ഗുരുതരമാകുന്നതിന് കാരണമിതാണ്. നേരത്തെയുള്ള ചികിത്സ പരിഹാരവും എളുപ്പമാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
