Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
തൈറോയ്ഡിന് ചില കാരണങ്ങള്‍

തൈറോയ്ഡ് കണ്ടെത്തിയാല്‍ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. നാം നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഇവ ചിലപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളാക്കും.
നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തെറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍ ഇരട്ടിയാക്കാനും ഇത്തരം പാത്രങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയിലെ കോട്ടിംഗ് പോയാലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുക. ഈ കോട്ടിംഗില്‍ പെര്‍ഫ്യൂറോക്ടേന്‍ സള്‍ഫോണേറ്റ്, പെര്‍ഫ്യൂറനോക്ടനോയിക് ആസിഡ് എന്നിങ്ങനെയുള്ള രണ്ടുതരം കെമിക്കലുകളുണ്ട്. ഇവ തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. തൈറോയ്ഡിന് കാരണമാകുകയും ചെയ്യും.
കോട്ടിംഗ് പോയ ഇത്തരം പാത്രങ്ങള്‍ യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്. ഇതുപോലെ ഇതില്‍ പാകം ചെയ്യുമ്പോള്‍ ഇളക്കാന്‍ ഇതിനൊപ്പം ലഭിക്കുന്ന മരം കൊണ്ടുള്ള ചട്ടുകം മാത്രം ഉപയോഗിക്കുക. മറ്റുള്ളവ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ കോട്ടിംഗ് പോകും.
ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന അശ്വഗന്ധ എന്ന സസ്യം തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ബലപ്പെടുത്താന്‍ ഇതിന് കഴിയും.
ബ്രൊക്കോളി, കോളിഫഌവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ കഴിയ്ക്കരുതെന്ന് പറയും. ഇതിന് കാരണവുമുണ്ട്. ഇവയില്‍ ഗോയ്റ്ററൊജെന്‍സ് എന്നൊരു പദാര്‍ത്ഥമുണ്ട്. ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ ഇവ തടയും. അയോഡിന്‍ വേണ്ട രീതിയില്‍ ലഭിക്കാതിരുന്നാലും തൈറോയ്ഡ് വരും. ഇത്തരം പച്ചക്കറികള്‍ നല്ലപോലെ വേവിച്ചു കഴിച്ചാല്‍ ഗോയ്റ്ററൊജെന്‍സ് നശിക്കും.
ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തൈറോയ്ഡ് വരുത്തി വയ്ക്കുന്നുണ്ട്. ഇവയിലെ ഈസ്ട്രജനാണ് ഇതിന് കാരണമാകുന്നത്. ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് മൂന്നു മാസത്തിനുള്ളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഗുളികകള്‍ തന്നെയായിരിക്കും ഇതിന് കാരണം.
പുകവലിയും തൈറോയ്ഡിനുള്ള ഒരു കാരണമാണ്. പുകവലിക്കുന്നത് മാത്രമല്ലാ, പുക ശ്വസിക്കുന്നതും തൈറോയ്ഡ് വരുത്തി വയ്ക്കും. പുകവലിക്കരുത്, ഇത്തരക്കാരുടെ സമീപത്ത് നിന്ന് മാറി നില്‍ക്കുകയും ചെയ്യുക.
ടെന്‍ഷന്‍ കൂടുന്നതും തൈറോയ്ഡ് കാരണമാകും. ടെന്‍ഷന്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കും. ഇത് തൈറോയ്ഡ് പ്രശ്നത്തിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
