Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഇപ്പോഴത്തെ ഫാഷന്‍ അല്ല , ചരിത്രം പറയുന്ന ട്രെന്‍ഡുകളാണ് അത്ഭുതപ്പെടുത്തുന്നത്
ഫാഷന്‍ ട്രെന്‍ഡുകള്‍ എല്ലായ്പ്പോഴും കാലത്തിന്റെ പ്രതിഫലനമാണ് എന്നതില്‍ സംശയം വേണ്ട. എന്നിരുന്നാലും, മുന്‍കാലങ്ങളില്‍ നിന്നുള്ള ചില പ്രവണതകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് ഇന്ന് തികച്ചും വിചിത്രമായി തോന്നുന്നു. ഈ അസാധാരണ ശൈലികളെക്കുറിച്ച് പലപ്പോഴും ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് പോലും നമുക്ക് ആശ്ചര്യം തോന്നും. ചരിത്രത്തില്‍ നിന്നുള്ള ഈ വിചിത്രമായ ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ ചിലതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
പൗഡര്‍ വിഗ്ഗുകള്‍
17-ഉം 18-ഉം നൂറ്റാണ്ടുകളില്‍, പൗഡര്‍ വിഗ്ഗുകള്‍ ആയിരുന്നു ട്രെന്‍ഡ് ആയിരുന്നത്. പുരുഷന്മാരും സ്ത്രീകളും അവരുടെ സമൂഹത്തിലെ സ്ഥാനം കാണിക്കാന്‍ അവ സ്ഥിരമായി ധരിച്ചിരുന്നു. ഈ വിഗ്ഗുകള്‍ പലപ്പോഴും വലുതും വിശാലവുമായിരുന്നു. അവ കുതിരയുടെ വാലില്‍ നിന്നോ അല്ലെങ്കില്‍ മനുഷ്യന്റെ മുടിയില്‍ നിന്നോ ഉണ്ടാക്കി അന്നജം ഉപയോഗിച്ച് മിക്സ് ചെയ്ത് പൊടിച്ചാണ് ഉപയോഗിച്ചിരുന്നത്. മുടികൊഴിച്ചിലിന് കാരണമായ സിഫിലിസ് പൊട്ടിപ്പുറപ്പെട്ടതാണ് ഈ പ്രവണതക്ക് പിന്നിലെ കാരണം.

ക്രിനോലിനുകള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ക്രിനോലിനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. വളയങ്ങളാല്‍ പിന്തുണയ്ക്കുന്ന വലിയ, മണിയുടെ ആകൃതിയിലുള്ള പാവാടകളായിരുന്നു ഇവ. പലപ്പോഴും സ്ത്രീകള്‍ അവ ധരിച്ചിരുന്നു. കാണാന്‍ അതിഗംഭീരമാണെങ്കിലും അവ ധരിക്കുന്നത് അത്ര പ്രായോഗികമായിരുന്നില്ല. ഒരു ക്രിനോലിനില് ധരിച്ച് നടക്കുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. തീയുടെ അടുത്ത് പോയാല്‍ ഇവ അപകടകാരികളാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചോപിനുകള്
15 മുതല്‍ 17 വരെ നൂറ്റാണ്ടുകളില്‍ ധരിച്ചിരുന്ന പ്ലാറ്റ്ഫോം ഷൂകളായിരുന്നു ചോപിനുകള്. അവ വെനീസിലാണ് കണ്ടുപിടിക്കപ്പെട്ടത്. 20 ഇഞ്ച് വരെ ഉയരമാണ് ഇതിനുണ്ടായിരുന്നത്. വസ്ത്രങ്ങള്‍ ചെളിയില്‍ നിന്നും അഴുക്കില്‍ നിന്നും വൃത്തിയായി സൂക്ഷിക്കാന്‍ സ്ത്രീകള്‍ പലപ്പോഴും ചോപ്പിനുകള്‍ ധരിച്ചിരുന്നു. എന്നാല്‍ ഇത് ധരിച്ച് നടക്കുന്നതിന് അതീവ വൈദഗ്ധ്യം ആവശ്യമായിരുന്നു. പലപ്പോഴും നടക്കാനായി പലരും സേവകരെ ആശ്രയിച്ചിരുന്നു.

ഹോബിള്‍ പാവാടകള്‍
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹോബിള്‍ പാവാട ഒരു പ്രവണതയായിരുന്നു. ഈ പാവാടകള്‍ കണങ്കാലില്‍ ഇറുങ്ങിക്കിടക്കുന്നതിനാല് പലപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അത്രയധതികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും പലപ്പോഴും സ്ത്രീകള്‍ ഇവ ധരിക്കുന്നതിന് തിക്കും തിരക്കും കൂട്ടിയിരുന്നു. പലപ്പോഴും അപ്രയോഗികമാണെന്ന് അറിഞ്ഞിട്ടും ഫാഷന്റെ തിരക്കില്‍ ഇത് ജനപ്രിയമായി മാറി.
ലോട്ടസ് ഷൂസ്
കാലുകള്‍ ബന്ധിച്ച് നിലയില്‍ നിര്‍മ്മിച്ച ചൈനീസ് സ്ത്രീകളാണ് ലോട്ടസ് ഷൂസ് ധരിച്ചിരുന്നത്. പത്താം നൂറ്റാണ്ടില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇത് തുടര്‍ന്ന് പോന്നിരുന്നു. ഷൂസ് ചെറുതും ഏകദേശം മൂന്നിഞ്ച് നീളവും സൗന്ദര്യമുള്ളതായിരിക്കും. ഇതിലേക്ക് കാല് കടത്തി കെട്ടി വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. ഈ രീതി കഠിനമായ വൈകല്യങ്ങളും വേദനയും ഉണ്ടാക്കുന്നതായിരുന്നു.

പനിയേഴ്സ്
18-ാം നൂറ്റാണ്ടില്‍ വസ്ത്രങ്ങള്‍ക്കു കീഴില്‍ അണിഞ്ഞിരുന്ന സൈഡ് ഹൂപ്പുകളായിരുന്നു പാനിയേഴ്സ്. മുന്‍ഭാഗവും പിന്‍ഭാഗവും പരന്ന നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ പാവാടകളുടെ വീതി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് യൂറോപ്യന്‍ പ്രഭുക്കന്മാര്ക്കിടയില് നിലനിന്നിരുന്നു, പലപ്പോഴും ഇത് ധരിച്ചിരുന്നവര്ക്ക് വാതിലിലൂടെ കടന്നുപോകാനോ സുഖമായി ഇരിക്കാനോ ബുദ്ധിമുട്ടായിരുന്നു.
കോഡ്പീസ്
15-ഉം 16-ഉം നൂറ്റാണ്ടുകളില്‍ പുരുഷന്മാരുടെ ഫാഷന്റെ ഒരു പ്രധാന സവിശേഷതയായിരുന്നു കോഡ്പീസ്. ജനനേന്ദ്രിയഭാഗം മറയ്ക്കാന്‍ ട്രൗസറിന്റെ മുന്‍വശത്ത് ഘടിപ്പിച്ച ഒരു പാഡഡ് പൗച്ചായിരുന്നു അത്. കോഡ്പീസുകള് പ്രായോഗിക ഇനങ്ങളായി ആരംഭിച്ചുവെങ്കിലും താമസിയാതെ പുരുഷത്വത്തിന്റെ അതിശയോക്തിപരമായ പ്രതീകങ്ങളായി മാറി.
റഫ്സ്
16-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ധരിച്ചിരുന്ന വലിയ, കടുപ്പമുള്ള കോളറുകളായിരുന്നു റഫുകള്‍. സമ്പത്തിന്റെയും പദവിയുടെയും അടയാളമായി പുരുഷന്മാരും സ്ത്രീകളും അവ ധരിച്ചിരുന്നു. ലിനന്‍ അല്ലെങ്കില്‍ ലേസ് കൊണ്ടാണ് റഫുകള്‍ നിര്‍മ്മിച്ചിരുന്നത്, അവയുടെ ആകൃതി നിലനിര്‍ത്താന്‍ അന്നജം ആവശ്യമായിരുന്നു.

ബസ്റ്റലുകള്
19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്ത്രീകള്‍ ധരിച്ചിരുന്ന അടിവസ്ത്രങ്ങളായിരുന്നു ബസ്റ്റലുകള്. അവര്‍ പാവാടകളുടെ പിന്‍ഭാഗത്തായാണ് കൂട്ടിച്ചേര്‍ത്തിരുന്നത്. ഇത് പലപ്പോഴും ഇരിക്കുന്നതിന് വരെ ബുദ്ധിമുട്ടാക്കിയെങ്കിലും അക്കാലത്ത് ഫാഷനായി കണക്കാക്കപ്പെട്ടിരുന്നു.
മക്രോണി ഫാഷന്‍
പതിനെട്ടാം നൂറ്റാണ്ടില്‍, 'മക്രോണിസ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യുവാക്കള്‍ ഇറ്റാലിയന്‍ ഫാഷന്റെ സ്വാധീനത്തില്‍ ഒരു അതിഗംഭീര ശൈലി സ്വീകരിച്ചു. വലിപ്പമേറിയ വിഗ്ഗുകളും തിളങ്ങുന്ന നിറങ്ങളും വിപുലമായ ആക്സസറികളും അവര്‍ ധരിച്ചിരുന്നു. ഈ പ്രവണത അമിതമായി കാണപ്പെടുകയും പലപ്പോഴും മറ്റുള്ളവരാല്‍ ഇവര്‍ പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.



Click it and Unblock the Notifications
