Latest Updates
-
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക്
ഏത് ഒതുങ്ങാത്ത തടിയും ഒതുക്കും 5 സാലഡ്: കഴിച്ചാല്‍ ആയുസ്സിനും ഗുണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വണ്ണം കൂടിയതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാന്‍. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങള്‍ ഭക്ഷണപ്രിയന്‍ കൂടി ആണെങ്കില്‍ ഒരിക്കലും കൂടിയ വണ്ണം അത്ര പെട്ടെന്നൊന്നും കുറക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ വണ്ണം പിന്നീട് ശരീരത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് അത് നിസ്സാരമല്ല. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അല്‍പം ശ്രദ്ധിക്കാം. അതിന് വേണ്ടി നമുക്ക് ചില ചെറിയ മാറ്റങ്ങള്‍ ഭക്ഷണത്തതില്‍ വരുത്താം.

സാലഡ് ഇത്തരത്തില്‍ ആരോഗ്യം നല്‍കുന്നതും അമിതവണ്ണം കുറക്കുന്നതുമാണ്. അമിതവണ്ണത്തെ ഒഴിവാക്കുക എന്നത് കൊണ്ട് നാം ആദ്യം ലക്ഷ്യമിടുന്നത് എപ്പോഴും ധാരാളം കലോറി അടങ്ങിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ്. അത് മാത്രമല്ല നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കുകയും വേണം. അതുപോലെ തന്നെ നാം കഴിക്കുന്ന ചില രുചികരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ട്. ആരോഗ്യകരമായ സാലഡുകള്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. ആരോഗ്യകരമായ സലാഡുകള്‍ വലിയ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് സാലഡുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

1. ചെറുപയര്‍ സാലഡ്
ചേരുവകള്‍
* വേവിച്ച ചെറുപയര്‍ - 1 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* തക്കാളി അരിഞ്ഞത് - 1
*കുക്കുമ്പര്‍ - ½ കപ്പ്
* നാരങ്ങ നീര് - 1 ടീസ്പൂണ്‍
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
പാത്രത്തിലെ എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക, തുടര്‍ന്ന് ഫ്രഷ് ആയി വിളമ്പുക
ചെറുപയര്‍ സാലഡിന്റെ ഗുണങ്ങള്‍
ചെറുപയര്‍ സാലഡ് തയ്യാറാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് മനസ്സിലാക്കണം. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും വയറ് നിറക്കുന്നതിനും സഹായിക്കുന്നു ചെറുപയര്‍ സാലഡ്. ശരീരം ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഈ സാലഡ് കഴിക്കണം. ഇതിലൂടെ കൊളസ്‌ട്രോള്‍ എന്ന വില്ലനേയും നമുക്ക് ഇല്ലാതാക്കാം. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഈ സാലഡ് സഹായിക്കുന്നു.

2. പനീര്‍ സാലഡ്
ചേരുവകള്‍
* കൊഴുപ്പ് കുറഞ്ഞ പനീര്‍ ക്യൂബ്‌സ് - 50 ഗ്രാം
* ചെറി തക്കാളി - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* ചീര അരിഞ്ഞത് - 1 കപ്പ്
* നാരങ്ങ നീര് - 1 ടീസ്പൂണ്‍
* ഉപ്പും കുരുമുളകും - അഭിരുചിക്കനുസരിച്ച്
* എണ്ണ - 2 ടീസ്പൂണ്‍
രീതി
ചൂടാക്കിയ പാത്രത്തില്‍ എണ്ണയില്‍ പനീര്‍ ക്യൂബുകള്‍ വഴറ്റിയതിന് ശേഷം ബാക്കി ചേരുവകള്‍ എല്ലാം കൂടി മിക്‌സ് ചെയ്യുക. ഇത് കഴിക്കാവുന്നതാണ്.
പനീര്‍ സാലഡിന്റെ ഗുണങ്ങള്‍
പനീറില്‍ പാലിന്റെ അംശം ഉള്ളതിനാല്‍ ഇത് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഒരു മികച്ച ഭക്ഷണമാണ് ഈ സാലഡ് എന്നതില്‍ സംശയം വേണ്ട. വിറ്റാമിന്‍ കെ, ബീറ്റാ കരോട്ടിന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ സാലഡ്. ഇതിലാകട്ടെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നെഞ്ച് വേദന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്നു. അമിതവണ്ണം ംകൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് പനീര്‍ സാലഡ്.

3. മുട്ട സാലഡ്
ചേരുവകള്‍
* വേവിച്ച മുഴുവന്‍ മുട്ട - 2
* കാബേജ് അരിഞ്ഞത് - 1/4 കപ്പ്
* തക്കാളി - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* ഉപ്പ്, കുരുമുളക്, ചാറ്റ് മസാല - ആവശ്യത്തിന്
* പച്ചമുളക് അരിഞ്ഞത് - 1
* മല്ലിയില - ഒരു കൈ നിറയെ
* കാരറ്റ് ചെറുതായി അരിഞ്ഞത്
രീതി
മുട്ടകള്‍ നാല് ഭാഗങ്ങളായി മുറിക്കുക, തുടര്‍ന്ന് എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക. ഈ സാലഡ് നല്ലൊരു പ്രഭാതഭക്ഷണ ഓപ്ഷനാണ് അല്ലെങ്കില്‍ വൈകുന്നേരത്തെ സ്‌നാക്‌സ് രൂപത്തിലും ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
മുട്ട സാലഡിന്റെ ഗുണങ്ങള്‍
മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാരറ്റ് ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഇതില്‍ നാരുകള്‍, ബീറ്റാ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരത്തെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് മുട്ട സാലഡ്.

4. ബീറ്റ്‌റൂട്ട് സാലഡ്
ചേരുവകള്‍
* കൊഴുപ്പ് കുറഞ്ഞ തൈര് - 150 മില്ലി
* ഉള്ളി അരിഞ്ഞത് - 1
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
* ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
രീതി
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക.
ബീറ്റ്‌റൂട്ട് സാലഡിന്റെ ഗുണങ്ങള്‍
ബീറ്റ്‌റൂട്ട് കുറഞ്ഞ കലോറി പച്ചക്കറിയാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആന്റി-ഇന്‍ഫ്‌ലമേഷന്‍ പ്രോപ്പര്‍ട്ടികളും ഇതിലുണ്ട്. മാത്രമല്ല ഈ സാലഡ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ല ഉറവിടമാണ് ഈ സാലഡ്. സ്ഥിരമായി നിങ്ങള്‍ക്ക് ഇത് ശീലമാക്കാം.

5. ആപ്പിള്‍ ചീര സാലഡ്
ചേരുവകള്‍
*അരിഞ്ഞ ആപ്പിള്‍ - 1
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
* ചീര മുറിച്ചത് - ഒരു കപ്പ്
* മാതളനാരങ്ങ - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - ¼ കപ്പ്
* നാരങ്ങ നീര് - 2 ടീസ്പൂണ്‍
* മിക്‌സഡ് നട്‌സ് - 3 ടേബിള്‍സ്പൂണ്‍
രീതി
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.
ആപ്പിള്‍ ചീര സാലഡിന്റെ ഗുണങ്ങള്‍
ആപ്പിളും മാതളനാരങ്ങയും രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് എന്ന് നമുക്കറിയാം. ഇവയില്‍ നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ജലാംശ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഇതിലെ ഫൈറ്റോകെമിക്കലുകള്‍ രോഗങ്ങളില്‍ നിന്ന് പൂര്‍ണമായും പ്രതിരോധം തീര്‍ക്കുന്നു. ഇത് കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ചീരയില്‍ ഇരുമ്പ്, മഗ്‌നീഷ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.



Click it and Unblock the Notifications











