Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
മുഖത്തെ അമിത രോമവളര്‍ച്ച തടയും ചക്രാസനം
സൗന്ദര്യ സംരക്ഷണം എന്നത് പല സ്ത്രീകള്‍ക്കും മുഖത്ത് മാത്രം ഒതുങ്ങുന്നതാണ്. ചര്‍മ്മത്തിന്റെ നിറം, ചര്‍മ്മത്തിന്റെ ആരോഗ്യം, തിളക്കം കുറവ് എന്നിവയെല്ലാമാണ് പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും അവരുടെ താടിയിലും മീശയിലും വളരുന്ന അനാവശ്യ രോമവളര്‍ച്ചയെ പലരും നിസ്സാരമാക്കുന്നു. ചിലപ്പോള്‍ പല രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഈ അനാവശ്യ രോമവളര്‍ച്ച പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. യോഗാസനം ചെയ്യുന്നത് ആരോഗ്യത്തെ എന്ന പോലെ തന്നെ സൗന്ദര്യത്തേയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യോഗ ഒരിക്കലും നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നില്ല.

യോഗ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് അമിത രോമവളര്‍ച്ചയെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകളിലുണ്ടാവുന്ന അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നതിന് നമുക്ക് ദിനവും ഇനി പറയുന്ന യോഗാസനം ചെയ്യാം. ഇനി ഷേവ് ചെയ്യാതേയും ത്രെഡ് ചെയ്യാതേയും തന്നെ നമുക്ക് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എങ്ങനെ യോഗ സഹായിക്കുന്നു?
യോഗ എങ്ങനെ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് പലര്‍ക്കും അറിയാം. എന്നാല്‍ ഇതെങ്ങനെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു എന്നത് പലരിലും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. നിങ്ങളുടെ റാഗിംഗ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിലൂടെ ഉള്ളില്‍ നിന്ന് പുറത്തേക്ക് വളരുന്ന മുഖ രോമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന യോഗാ പോസ് ആണ് ചക്രാസനം. ഇത് ഹോര്‍മോണുകളെ നിയന്ത്രിക്കപ്പെടുകയും ശരീരത്തിന് പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നല്‍കുകയും ചെയ്യുന്നു. എങ്ങനെ ചക്രാസനം ചെയ്യണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.

ചക്രാസനം എങ്ങനെ ചെയ്യാം?
ചക്രാസനം ചെയ്യുക എന്നത് അല്പം പ്രയാസമുള്ള ഒന്നാണ്. എന്നാല്‍ ഇത് പരിശീലിച്ച് കഴിഞ്ഞാല്‍ അതിന്റെ ഗുണങ്ങള്‍ പക്ഷേ അനന്തമാണ്. അതുകൊണ്ട് തന്നെ ചക്രാസനം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഇന്ന് തന്നെ തുടക്കം കുറിക്കാം. അതിന് വേണ്ടി ആദ്യമായി ഒരു യോഗ മാറ്റ് വിരിക്കുക. ശേഷം കാലുകള്‍ ഇടുപ്പിലേക്ക് മടക്കി വെച്ച് രണ്ട് കാലുകളും ഒരടി അകലത്തില്‍ വെക്കുക. ശേഷം നിങ്ങളുടെ രണ്ട് കൈകളും ചെവിയുടെ ഇരുഭാഗത്തുമായി വെക്കുക. ശേഷം അകത്തേക്ക് ശ്വാസം എടുക്കുക. പിന്നീട് പെല്‍വിസ് ഭാഗം പതിയേ ഉയര്‍ത്തുക. പിന്നീട് കൈകളില്‍ ബാലന്‍സ് ചെയ്ത് മാക്സിമം തല പുറകിലേക്ക് വളക്കുക. ഈ പോസില്‍ 30 സെക്കന്റില്‍ തുടരാവുന്നതാണ്.

ചക്രാസനം ചെയ്യേണ്ട സമയം
ഓരോ യോഗ പോസ് ചെയ്യുന്നതിനും പ്രത്യേക സമയങ്ങളുണ്ട്. ഏത് സമയത്താണ് ചക്രാസനം ചെയ്യേണ്ടത് എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ചക്രാസനം പരിശീലിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം എന്ന് പറയുന്നത് അതിരാവിലെയാണ്. കാരണം വെറും വയറ്റില്‍ വേണം ഈ പോസ് ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ ഇതിന്റെ പൂര്‍ണ ഗുണങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുകയുള്ളൂ.

ചക്രാസനം ചെയ്യേണ്ട സമയം
ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും നിങ്ങള്‍ ഈ പോസ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് അതിരാവിലെ ചെയ്യാന്‍ സാധിക്കുന്നില്ല എന്നുണ്ടെങ്കില്‍ ഭക്ഷണം കഴിഞ്ഞ് രണ്ടര മണിക്കൂറിന് ശേഷം മാത്രമേ യോഗ ചെയ്യുന്നതിന് ശ്രമിക്കാവൂ. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി മൂന്ന് നാല് ആഴ്ചയെങ്കിലും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ചക്രാസനം ഒറ്റ ദിവസം കൊണ്ട് നമുക്ക് പഠിച്ചെടുക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഓരോ ദിവസവും ചെയ്യുന്ന പോസില്‍ പുരോഗതി കൊണ്ട് വരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. യോഗ പോസ് ചെയ്യുന്നതല്ലാതേയും മറ്റ് ചില പൊടിക്കൈകളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്.

പഞ്ചസാര, നാരങ്ങ നീര്
പഞ്ചസാരയും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്തെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിക്കാവുന്നതാണ്. ഇത് മികച്ച ഒരു ബ്ലീച്ച് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. എന്നാല്‍ അല്പ സമയത്തിന് ശേഷം മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നമുക്ക് ഇത്തരം പൊടിക്കൈകള്‍ നൂറ് ശതമാനം ഫലം നല്‍കും എന്ന് പറഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കില്ല. എങ്കിലും പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നതാണ്.

നാരങ്ങയും തേനും
സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് തേനും നാരങ്ങയും. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും നാരങ്ങനീരും അല്പം തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു തുണിയോ കോട്ടണോ ഇതിന് മുകളില്‍ വെക്കുക. ഇത് കഴിഞ്ഞ് മൂന്ന് മിനിറ്റ് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ നമ്മള് മിക്സ് ചെയ്ത തേന്‍ ചര്‍മ്മത്തിന് മോയ്സ്ചുറൈസ് ഗുണങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications