Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
കരിമ്പ് കൊണ്ട് മുഖത്ത് കാണിക്കാം ഈ അത്ഭുതം
കരിമ്പിലൂടെ എങ്ങനെ സൗന്ദര്യസംരക്ഷണം സാധ്യമാക്കുന്നു എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിനായി ഏത് മാര്‍ഗ്ഗവും സ്വീകരിയ്ക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എത്രയൊക്കെ കഷ്ടപ്പെട്ടാലും വേണ്ടില്ല എങ്ങനെയെങ്കിലും നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കണം എന്നതായിരിക്കും പലരുടേയും ആഗ്രഹവും. അതിനായി ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങാന്‍ മടിയില്ലാത്തവരാണ് നമ്മളില്‍ പലരും. പത്ത് വയസ്സ് കുറയ്ക്കാം അഞ്ച് മാര്‍ഗ്ഗങ്ങളിലൂടെ
എന്നാല്‍ ചര്‍മ്മത്തിന്റെ നിറത്തിനോ ചര്‍മ്മത്തിലെ പാടുകള്‍ മാറാനോ ഇനി കഷ്ടപ്പാടില്ലാത്ത മാര്‍ഗ്ഗത്തിലൂടെ നമുക്ക് ശ്രമിക്കാം. കരിമ്പ് നമ്മുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. അതുപോലെ തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിലും. എങ്ങനെയെന്ന് നോക്കാം. അനാവശ്യ മറുകുകള്‍ വീട്ടില്‍ തന്നെ നീക്കം ചെയ്യാം

കരിമ്പിന് ജ്യൂസ്
കരിമ്പിന് ജ്യൂസ് നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ കരിമ്പിന് ജ്യസ് കഴിയ്ക്കുന്നത് ആരോഗ്യം മാത്രമല്ല ചര്‍മ്മവും സുന്ദരമാക്കുന്നതാണ്. ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് കരിമ്പിന് ജ്യൂസ് ശീലമാക്കാം.

കരിമ്പും നാരങ്ങ നീരും
കരിമ്പും നാരങ്ങ നീരും മിക്സ് ചെയ്ത് തേച്ചാല്‍ പാലുണ്ണി അരിമ്പാറ പോലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിയ്ക്കും. ഇത് അരമ്പാറയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

കരിമ്പിനോടൊപ്പം തേന്‍ ചേരുമ്പോള്‍
കരിമ്പിനോടൊപ്പം തേന്‍ ചേരുമ്പോള്‍ പല തരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. കരിമ്പിന് ജ്യൂസും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നല്കുന്നു.

കരിമ്പും പപ്പായയും
കരിമ്പും പപ്പായയും ആണ് മറ്റൊരു കൂട്ട്. നല്ലതു പോലെ പഴുത്ത പപ്പായയും അല്പം കരിമ്പിന്റെ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ രോമത്തെ ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

കരിമ്പിനോടൊപ്പം കാപ്പി
കരിമ്പിനോടൊപ്പം കാപ്പി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അധികമുള്ള എണ്ണമയത്തെ ഇല്ലാതാക്കുകയും മുഖം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. ബ്ലീച്ച് ചെയ്യുന്ന ഗുണം ഇതിലൂടെ ലഭിയ്ക്കുന്നു.

നാരങ്ങയും തേങ്ങാപ്പാലും കരിമ്പും
നാരങ്ങയും തേങ്ങാപ്പാലും കരിമ്പിന് ജ്യൂസ് കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ പാടുകളേയും മറ്റ് കലകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തിന് തിളക്കവും നല്കുന്നു.

കരിമ്പും മുള്‍ട്ടാണി മിട്ടിയും
കരിമ്പും മുള്‍ട്ടാണി മിട്ടിയുമാണ് മറ്റൊരു ഫേസ്പാക്ക്. ഇത് ഓയില്‍ സ്കിന്‍ ഉള്ളവരുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അമിത എണ്ണമയത്തെ വലിച്ചെടുക്കുന്നു.



Click it and Unblock the Notifications
