Latest Updates
-
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?
വീട്ടിലെകൂട്ട്, ഒരാഴ്ച കൊണ്ട് ചുളിവ്മാറ്റി യുവത്വം
അകാല വാര്‍ദ്ധക്യമെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ക്രീം എങ്ങനെ വീട്ടില്‍ തയ്യാറാക്കാം.
എപ്പോഴും ചെറുപ്പമായിരിക്കാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിത ശൈലി കൊണ്ടും ഭക്ഷണ രീതി കൊണ്ടും നമ്മുടെ പ്രായത്തേക്കാള്‍ പ്രശ്നങ്ങള്‍ മുഖത്തും ശരീരത്തിലും കാണും. മുഖം മാത്രമല്ല, കക്ഷവും വെളുപ്പിക്കാം ഒരു ദിവസം
പ്രായം കൂടി വരുമ്പോള്‍ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളിലും മാറ്റം വരുത്തണം. ഇതിലൂടെ പ്രായത്തെ ഒളിച്ച് വെയ്ക്കാനും എപ്പോഴും സ്മാര്‍ട്ടായി തോന്നാനും കാരണമാകും.
ഒരാഴ്ച കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല അകാല വാര്‍ദ്ധക്യത്തിനും പ്രായാധിക്യമുണ്ടെങ്കില്‍ അതിനും വിടുതല്‍ നല്കുന്ന ക്രീം നമുക്ക് സ്വന്തമാക്കാം. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കഷണ്ടി കൊണ്ട് വലയുന്ന ചെറുപ്പക്കാര്‍ ശ്രദ്ധിക്കാം

ആവശ്യമുള്ള സാധനങ്ങള്‍
വാസ്ലൈന്- രണ്ട് ടീസ്പൂണ്‍
ഒലീവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
മുട്ടയുടെ മഞ്ഞക്കരു- ഒന്ന്
തേന്‍- ഒരു ടീസ്പൂണ്‍
ആവക്കാഡോ- ഒന്ന്, ഇത്രയുമാണ് ക്രീം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
വാസലൈന്‍ നല്ലതുപോലെ ചൂടാക്കുക. ഇത് സോഫ്റ്റ് ആയി വരുന്നതു വരെ ചെയ്യണം. ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ഒഴികെ ബാക്കിയുള്ളവയെല്ലാം കൂടി ഇട്ട് മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലായാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഉപയോഗിക്കേണ്ട വിധം
ഉപയോഗിക്കേണ്ട വിധവും വളരെ പ്രത്യേകത നിറഞ്ഞതാണ്. കാരണം താഴെ പറയുന്ന സ്റ്റെപ്പുകളിലൂടെയല്ലാതെ ഉപയോഗിച്ചാല്‍ വിപരീത ഫലമാണ് പലപ്പോഴും ഉണ്ടാവുക.

സ്റ്റെപ് 1
ഉപയോഗിക്കുന്നതിനു മുന്‍പ് ക്രീം സെറ്റാവാന്‍ അല്പം സമയം കൊടുക്കണം. ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും കൊടുക്കണം.

സ്റ്റെപ് 2
മുഖം നല്ലതു പോലെ കഴുകി തുടച്ച് വൃത്തിയാക്കണം. അല്ലെങ്കില്‍ മുഖത്തെ അഴുക്കും മറ്റും ചേര്‍ന്ന് ക്രീം ഫലമില്ലാതെ പോകുന്നു.

സ്റ്റെപ് 3
ക്രീം മുഖത്ത് പുരട്ടുമ്പോള്‍ വൃത്താകൃതിയില്‍ വേണം പുരട്ടാന്‍. വൃത്താകൃതിയില്‍ അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം.

സ്റ്റെപ് 4
ക്രീം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ മുഖം കഴുകാന്‍ പാടുള്ളൂ. ദിവസവും രാവിലേയും വൈകുന്നേരവും ഇത് ചെയ്യുക.



Click it and Unblock the Notifications
