Latest Updates
-
2026 സെപ്റ്റംബർ 17: രവി യോഗവും സർവ്വാർത്ഥ സിദ്ധി യോഗവും; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്?
മുഖം മാത്രമല്ല, കക്ഷവും വെളുപ്പിക്കാം ഒരു ദിവസം
കക്ഷത്തിലെ കറുപ്പ് നിറത്തിന്റെ കാരണവും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം.
കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ധരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. എന്നാല്‍ ഈ കറുപ്പ് പെട്ടെന്നൊരു ദിവസം ഉണ്ടാവുന്നതല്ല. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാവും.
എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയാലേ ഇതിന് കൃത്യമായ പരിഹാരം നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലപ്പോവും കൃത്യമായ വീട്ടുചികിത്സയിലൂടെ ഇതിന് പരിഹാരം നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുകയുള്ളൂ.
തുടര്‍ച്ചയായി വെയില് കൊള്ളുന്നതും സ്ഥിരമായി ഷേവിംഗ് ബ്ലേഡ് ഉപയോഗിക്കുന്നതും ഡിയോഡ്രൈന്റിന്റെ സ്ഥിരം ഉപയോഗവും എല്ലാം പലപ്പോഴും കൈക്കുഴയിലെ കറുപ്പിന് കാരണമാകുന്നുണ്ട്.

വെള്ളരിക്ക ജ്യൂസ്
വെള്ളരിയ്ക്ക ജ്യൂസ് നാരങ്ങ നീര്, മഞ്ഞള്‍ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ കക്ഷത്തിലെ കറുപ്പിന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പരിഹാരം കാണാം.

നാരങ്ങനീരും തേനും
നാരങ്ങ നീരും തേനും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതവും കറുപ്പ് നിറം അകറ്റാന്‍ ഉത്തമമാണ്. ഇത് ബ്ലീച്ചിങ് ഗുണം കൂടി ഉള്ളതാണ്.

നാരങ്ങ
നാരങ്ങ മുറിച്ച് കക്ഷത്തില്‍ ഉരസുക. 10 മിനിട്ടെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് കക്ഷത്തിലെ കറുപ്പിന് നല്ലൊരു പരിഹാരമാണ്.

തക്കാളി
തക്കാളിയിലുള്ള അസിഡിക് ഗുണങ്ങള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു. കക്ഷത്തില്‍ മാത്രമല്ല കഴുത്തിലുണ്ടാകുന്ന കറുപ്പ് നിറത്തെ ഇല്ലാതാക്കാനും തക്കാളി സഹായിക്കും.

ദീര്‍ഘനേരം വെയില് കൊള്ളുന്നത്
ദീര്‍ഘനേരം വെയില് കൊള്ളുമ്പോള്‍ ശരീരത്തിന് മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വരുന്നു. അത് ശരീരത്തിന്റെ ഫല ഭാഗത്തും കറുത്ത നിറം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വെയില് കൊള്ളുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

ബേക്കിംഗ് സോഡ
ബെക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് കക്ഷത്തില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്താല്‍ മതി.

കോസ്മെറ്റിക് ഉപയോഗം കുറയ്ക്കുക
മറ്റ് കോസ്മെറ്റിക്കുകളുടേയും വാക്സ് ചെയ്യുമ്പോഴുള്ള ഗുണനിലവാരത്തിന്റേയും ഫലമായും പലപ്പോവും പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാവാം. ഇത് കറുപ്പ് വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
