ക്യാരറ്റ് ജ്യൂസും തേനും കലര്‍ത്തി മുഖത്തു തേയ്ക്കൂ

Posted By:
Subscribe to Boldsky

രറ്റ് ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. വൈറ്റമിന്‍ സിയുടെ ഏറ്റവും നല്ല ഉറവിടം. ആരോഗ്യഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണിത്ക്യാരറ്റിലടങ്ങിയ റെറ്റിനോള്‍ വിറ്റാമിന്‍ എയുടെ ഉപോത്പന്നമാണ്. ഇത് ചര്‍മ്മ സുഷിരങ്ങളില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ഇത് വഴി മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചര്‍മ്മത്തെ ഉപദ്രവകരമായ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.

ക്യാരറ്റില്‍ വൈറ്റമിന്‍ സിയ്ക്കു പുറമെ ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിങ്ങനെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് സൗന്ദര്യത്തിനും ഏറെ നല്ലതാണ്വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയ ക്യാരറ്റ് അതിലടങ്ങിയ മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും വഴി പല ചര്‍മ്മരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കും.ക്യാരറ്റിന് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാനുള്ള കഴിവുണ്ട്. ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ, സി, കരോട്ടോള്‍ എന്നിവ സൂര്യപ്രകാശത്തിന്‍റെ ദോഷങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

ഇതുപോലെത്തന്നെയാണ് തേനിന്റെ കാര്യവും. തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്.

തേനും ക്യാരറ്റ് ജ്യൂസും ചേര്‍ന്നാല്‍ ഇതിന് ചര്‍മത്തിന് പല അദ്ഭുതങ്ങളും സൃഷ്ടിയ്ക്കാന്‍ കഴിയും. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് തേനും ക്യാരറ്റും.

തേനും ക്യാരറ്റും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടിയാല്‍ എന്തൊക്കെ സംഭവിയ്ക്കുമെന്നു നോക്കൂ,

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് തിളക്കം നല്‍കാന്‍ തേനും ക്യാരറ്റും കലര്‍ന്ന മിശ്രിതത്തിന് സാധിയ്ക്കും. തേനിലെ ആന്റിഓക്‌സിഡന്റുകളും ബീറ്റാകരോട്ടിനുകളുമാണ് ഈ ഗുണം നല്‍കുന്നത്. ക്യാരറ്റ് അരച്ചതില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസും തേനും കലര്‍ത്തി പുരട്ടാം.

ക്യാരറ്റ് ജ്യൂസും തേനും

ക്യാരറ്റ് ജ്യൂസും തേനും

മുഖത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള മികച്ചൊരു വഴിയാണ് ക്യാരറ്റ് ജ്യൂസും തേനും കലര്‍ന്ന മിശ്രിതം. ക്യാരറ്റ് മുഖത്തു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നു. തേനും മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

ക്യാരറ്റിലെ വൈറ്റമിന്‍ സി

ക്യാരറ്റിലെ വൈറ്റമിന്‍ സി

ക്യാരറ്റിലെ വൈറ്റമിന്‍ സി ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കൊളാജന്‍ ചര്‍മത്തില്‍ ഇലാസ്റ്റിസിറ്റി നില നിര്‍്തതാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ എ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുന്നു. തേന്‍ ചുളിവുകള്‍ വരുന്നതു തടയും. തേനും ക്യാരറ്റും ചേര്‍ത്തു പുരട്ടുമ്പോള്‍ മുഖത്തെ ചുളിവുകള്‍ വരുന്നതു തടയാം. ഇത് ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്തും.

ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍

ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍

ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിനുള്ളില്‍ വൈറ്റമിന്‍ എ ആയി മാറും. ഇത് ചര്‍മത്തിലെ കോശങ്ങള്‍ക്ക് ഏറെ നല്ലതാണ്. ചര്‍മത്തിന് സൂര്യവെളിച്ചത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്ന്. തേനും ഇതിന് സഹായകമാണ്. സൂര്യപ്രകാശം കാരണമുണ്ടാകുന്ന ദോഷങ്ങളും ടാനുമെല്ലാം അകറ്റാന്‍ ക്യാരറ്റ്, തേന്‍ മിശ്രിതത്തിനു സാധിയ്ക്കും.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റു തേനും കലര്‍ന്ന മിശ്രിതം. ക്യാരറ്റിലെ പൊട്ടാസ്യമാണ് ഇൗ ഗുണം നല്‍കുന്നത്.

മുറിവുകളുടെ പാട്

മുറിവുകളുടെ പാട്

ചര്‍മത്തിലുണ്ടാകുന്ന മുറിവുകളുടെ പാട് അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് തേനും ക്യാരറ്റും. ഇത് സ്ഥിരം പുരട്ടിയാല്‍ ഗുണം ലഭിയ്ക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഈ മിശ്രിതം അടുപ്പിച്ചു പുരട്ടുന്നതു ഗുണം ചെയ്യും. മുഖത്തെ എണ്ണമയം സ്വഭാവികമായി അകറ്റാന്‍ ഇതു സഹായിക്കുന്നതാണ് കാരണം. വൈറ്റമിന്‍ എ ആണ് ഇതിനായി സഹായിക്കുന്നത്.

ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം

ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം

ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മാരോഗ്യത്തിനും നിറത്തിലും ഏറെ നല്ലതാണ്.

ഡെര്‍മറ്റൈറ്റിസ്

ഡെര്‍മറ്റൈറ്റിസ്

ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ക്യാരറ്റ് ജ്യൂസും തേനും കലര്‍ന്ന മിശ്രിതം. ദിവസവും പുരട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

Read more about: skincare, beauty
English summary

Carrot juice And Honey Beauty Benefits For Skin

Carrot juice And Honey Beauty Benefits For Skin, Read more to know about
Please Wait while comments are loading...
Subscribe Newsletter