Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
ഈ പത്ത് പ്രശ്നങ്ങള്‍ക്ക് ഒറ്റപ്പരിഹാരം
സൗന്ദര്യസംരക്ഷണത്തില്‍ അല്പം ശ്രദ്ധിക്കുന്നവര്‍ക്ക് ആധിയുണ്ടാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിച്ച് എത്തുന്നവര്‍ പലപ്പോഴും നിരവധി പാര്‍ശ്വഫലങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. അരിമ്പാറ എളുപ്പത്തില്‍ കളയാന്‍
എന്നാല്‍ ഇനി ചര്‍മ്മത്തിലുണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആവക്കാഡോ. ചര്‍മ്മത്തിന്റെ സ്വസ്ഥത കെടുത്തുന്ന പത്ത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആവക്കാഡോയിലൂടെ പരിഹാരം കാണാം. ഏതൊക്കെയാണ് ആവക്കാഡോയിലൂടെ പരിഹരിയ്ക്കാന്‍ പറ്റുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മത്തിന് നിറം
പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ക്രീമുകളും മറ്റും വാരിത്തേച്ചിട്ടും ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. രണ്ട് ടേബിള്‍ സ്പൂണ്‍ ആവക്കാഡോ പള്‍പ്പും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കും.

ചര്‍മ്മത്തിന്റെ തിളക്കം
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ആവക്കാഡോ തന്നെയാണ് മുന്നില്‍. നല്ലതു പോലെ പഴുത്ത ആവക്കാഡോയും ഒരു ടേബിള്‍ സ്പൂണ്‍ തേനും മിക്സ് ചെയ്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്കുന്നു.

മുഖക്കുരുവിന് ഗുഡ്ബൈ
മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നതിനും ആവക്കാഡോ മുന്നിലാണ്. മുഖക്കുരുവുണ്ടാ്ക്കുന്ന ബാക്ടീരിയകളെ ആവക്കാഡോ തുരത്തുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആവക്കാഡോ പള്‍പ്പില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തേനും അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയുടെ പൗഡറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.

എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മത്തിനെ പ്രതിരോധിയ്ക്കാനും ആവക്കാഡോ മുന്നിലാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ആവക്കാഡോ ഒരു മുട്ടയുടെ വെള്ള ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ബ്ലാക്ക് ഹെഡ്സിനെ തുരത്താന്‍
ബ്ലാക്ക് ഹെഡ്സിനെ തുരത്താനും ആവക്കാഡോ തന്നെ മുന്നില്‍. രണ്ട് ടേബിള്‍ സ്പൂണ്‍ ആവക്കാഡോയില്‍ ഒരു ടേബിള്‍ സ്പൂണ്‍ കളിമണ്ണും കാല് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖത്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാനും ആവക്കാഡോയ്ക്ക് കഴിയും. ആവക്കാഡോ പള്‍പ്പില്‍ അല്പം തേനും അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മം പൊളിഞ്ഞു പോരുന്നതിന്
ചര്‍മ്മം പൊളിഞ്ഞ് പോരുന്നതിനും പരിഹാരമാണ് ആവക്കാഡോ. മാത്രമല്ല പ്രായാധിക്യം മൂലമുണ്ടാകുന്ന പല ചര്‍മ്മ ്പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആവക്കാഡോ.

വെള്ളപ്പാണ്ടിന്
വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുന്നവരും ഒട്ടും കുറവല്ല. അതുകൊണ്ട് തന്നെ ആവക്കാഡോ വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കുന്നു. ആവക്കാഡോയില്‍ അല്പം വെളിച്ചെണ്ണ മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി.

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ആവക്കാഡോ സഹായിക്കുന്നു. ആവക്കാഡോയുടെ പള്‍പ്പില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഒരു മുട്ടയുടെ മഞ്ഞയും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

മുഖത്തെ സുഷിരങ്ങള്‍ക്ക്
ചിലരുടെ മുഖത്ത് ചെറിയ തോതില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഇതിനെ പ്രതിരോധിയ്ക്കാനും ആവക്കാഡോ തന്നെയാണ് മികച്ചത്. നല്ലതുപോലെ അരച്ച ആവക്കാഡോയുടെ കൂടെ അരച്ചു പേസ്റ്റാക്കിയ വെള്ളരിക്കയും അല്പം തേരും ഒരു ടേബിള്‍ സ്പൂണ്‍ തേനും മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ച് അല്പ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്യണം.



Click it and Unblock the Notifications
