Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
തിളങ്ങുന്ന ചര്‍മ്മത്തിന് ഈ പഴങ്ങള്‍ ഒരാഴ്ച
തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ നമ്മുടെ ജീവിത സാഹചര്യങ്ങള്‍ കൊണ്ടും സൗന്ദര്യസംരക്ഷണത്തിലുള്ള അശ്രദ്ധ കൊണ്ടും പലപ്പോഴും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വരാറുണ്ട്.
പ്രായമാകുന്തോറും സൗന്ദര്യസംരക്ഷണത്തിലുള്ള അശ്രദ്ധ പിന്നീട് പരിഹരിയ്ക്കാനാവാത്ത പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കഷണ്ടി, മുഖത്തിന് നിറം, സോയാബീനിലുണ്ട് പരിഹാരം
എന്നാല്‍ ഇനി ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ സൗന്ദര്യസംരക്ഷണത്തിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ക്രീമോ മറ്റുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളൊന്നും ഇല്ലാതെ തന്നെ സൗന്ദര്യത്തെ തിളക്കമുള്ളതാക്കി മാറ്റാം പഴത്തിലൂടെ. ചില പഴങ്ങലുടെ ഉപയോഗം സൗന്ദര്യത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

ഓറഞ്ച്
ഓറഞ്ചാണ് സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള സിട്രസ് ആണ് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. ഇത് ചര്‍മ്മത്തില്‍ ഒരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ആപ്പിള്‍
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മുന്നിലാണ് ആപ്പിള്‍. ചര്‍മ്മം മൃദുത്വമുള്ളതാക്കാനും ആപ്പിള്‍ സഹായിക്കുന്നു. ആപ്പിള്‍ മുഖത്ത് അരച്ചു പുരട്ടുന്നത് ചര്‍മ്മത്തിന് നിറം നല്കുന്നു.

വാഴപ്പഴം
വാഴപ്പഴവും ആരോഗ്യത്തിന് മുന്നില്‍ തന്നെയാണ്. വാഴപ്പഴം മുഖത്ത് അരച്ചു പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിയ്ക്കുകയും ചെയ്യുന്നു. വൈന്‍ കുടിച്ച് ഉടന്‍ പല്ല് തേയ്ക്കരുത്

പപ്പായ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മുന്നില്‍ തന്നെയാണ് പപ്പായ. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും മറ്റും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കും.

സ്ട്രോബെറി
സ്ട്രോബെറിയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. മുഖക്കുരുവില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

നാരങ്ങ
നാരങ്ങ നീരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ല. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റുകയും ചെയ്യുന്നു.



Click it and Unblock the Notifications
