Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുഖത്തുള്ള സുഷിരങ്ങള്‍ക്ക് പരിഹാരം വേണ്ടേ?
പലപ്പോഴും പലരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് സൗന്ദര്യപ്രശ്നങ്ങള്‍. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്. മുഖത്തെ സുഷിരങ്ങളും, മുഖക്കുരുവും, എണ്ണമയമുള്ള ചര്‍മ്മവും എല്ലാം സൗന്ദര്യസംരക്ഷണത്തിലെ വെല്ലുവിളികള്‍ തന്നെയാണ്. ഈ കറുത്ത പുള്ളികള്‍ മാറ്റാന്‍ രണ്ടാഴ്ച മതി
മുഖത്ത് പെട്ടെന്ന് തന്നെ എടുത്തു കാണിയ്ക്കുന്ന സുഷിരങ്ങള്‍ എത്രയൊക്കെ മേക്കപ് കൊണ്ട് മറച്ചാലും പ്രത്യക്ഷമാകും. ഇതിനെ ഇല്ലാതാക്കാന്‍ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം ഒറ്റമൂലികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ പരിഹാരം തേടാം.

നാരങ്ങാ നീരും കുക്കുമ്പറും
നാരങ്ങാ നീരും വെള്ളരിക്ക നീരും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇതിനു മുകളിലായി ടിഷ്യൂ ഒട്ടിച്ചു വെയ്ക്കാം. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും പത്ത് മിനിട്ട് ഇത് ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മതി.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയില്‍ അല്പം റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് ഇത് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. പല്ലിലെ കറ പ്രശ്നമാകുമ്പോള് പരിഹാരം 5മിനിട്ടില്‍

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. മുട്ടയുടെ വെള്ളയില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്യുക. മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം അല്പം റോസ് വാട്ടര്‍ കൂടി ഇതിനു മുകളിലായി തേച്ചു പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞതിനു ശേഷം കഴുകിക്കളയാം.

തക്കാളി നീര്
തക്കാളി നീരിന്റെ സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ എന്നും മുന്നില്‍ തന്നെയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളും ഇതിലൂടെ ഇല്ലാതാവുന്നു. തക്കാളി രണ്ട് കഷ്ണമാക്കി മുറിച്ച് 10 മിനിട്ടോളം ഇത് മുഖത്തുരസുക. ഇത് ചര്‍മ്മത്തിന്റെ കോശങ്ങളെ മുറുക്കമുള്ളതാക്കുന്നു.

ബദാം ഓയില്‍
ബദാം ഓയില്‍ മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ബദാം ഓയില്‍ കൊണ്ട് മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

തൈര്
തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കുകയും മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് മുറുക്കവും നല്കുന്നു. ഈ മുഖക്കുരു അല്പം ഗുരുതരമാണ്



Click it and Unblock the Notifications
