Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ കറുത്ത പുള്ളികള്‍ മാറ്റാന്‍ രണ്ടാഴ്ച മതി
സൗന്ദര്യ സംരക്ഷണത്തില്‍ വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന കറുത്ത പുള്ളികള്‍. എത്രയൊക്കെ മറച്ചു വെച്ചാലും ഇത് മറ നീക്കി പുറത്ത് വരും എന്നതാണ് സത്യം. എന്നാല്‍ ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പലപ്പോഴും ചര്‍മ്മ രോഗ വിദഗ്ധനെ സമീപിയ്ക്കേണ്ട അവസ്ഥയായിരിക്കും.
നമ്മുടെ ജീവിത ശൈലിയും ഭക്ഷണ ശീലവും എല്ലാമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറകില്‍. മാത്രമല്ല സൗന്ദര്യ സംരക്ഷണത്തില്‍ പലപ്പോഴും നമ്മളെടുക്കുന്ന നിലപാടുകള്‍ ഈ കറുത്ത പുള്ളികള്‍ വര്‍ദ്ധിക്കാനാണ് പലപ്പോഴും കാരണമാകുന്നത്. ഇതിനെ മറി കടക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

നാരങ്ങാ നീര്
എന്ത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം പലപ്പോഴും നാരങ്ങാ നീരിലുണ്ട്. നാരങ്ങാ നീരിന് ഇത്തരത്തിലുണ്ടാകുന്ന കറുത്ത പുള്ളികളെ പ്രതിരോധിയ്ക്കാനും ഉള്ള കഴിവുണ്ട് എന്നതാണ് കാര്യം. അല്പം നാരങ്ങാ നീര് പഞ്ഞിയില്‍ മുക്കി നേരിട്ട് തന്നെ കുത്തുകള്‍ക്ക് മുന്നില്‍ തേയ്ക്കുക. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ കറുത്ത പുള്ളികള്‍ ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സംഭാരം
സംഭാരം കുടിയ്ക്കാന്‍ മാത്രമല്ല നല്ലത്, സൗന്ദര്യസംരക്ഷണത്തിനും വളരെ വലിയ പങ്കാണ് സംഭാരം വഹിയ്ക്കുന്നത്. അല്പം സംഭാരം എടുത്ത് അതില്‍ അല്പം തക്കാളി നീര് മിക്സ് ചെയ്യുകിത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഓട്സ്
ആരോഗ്യ കാര്യത്തില്‍ ഓട്സിനെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ എന്നതാണ് കാര്യം. അല്പം ഓട്സ് നാരങ്ങാ നീരുമായി മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യുക. ഇത് ഉണങ്ങിയതിനു ശേഷം മുഖം കഴുകാം.

ബദാം
ബദാം ഓയില്‍ സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. ബദാമും അങ്ങനെ തന്നെയാണ് എന്നതാണ് സത്യം. 10 ബദാം തലേദിവസം രാത്രി പാലില്‍ മുക്കി വെയ്ക്കുക. രാവിലെ ഇത് നല്ലതു പോലെ അരച്ചെടുക്കുക. അല്പം ചന്ദനത്തിന്റെ പൊടിയും അല്പം തേനും ഇതില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചാല്‍ കറുത്ത പുള്ളികളും പാടുകളും നിശ്ശേഷം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചന്ദനപ്പൊടി
ചന്ദനപ്പൊടിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. ചന്ദനപ്പൊടി പാലിലോ തേനിലോ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്
കഴിയ്ക്കാന്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഉരുളക്കിഴങ്ങ് മുന്നില്‍ തന്നെയാണ്. ഉരുളക്കിഴങ്ങ് ചെറുതായി സ്ലൈസ് ആക്കി ഇത് മുഖത്ത് കറുത്ത പുള്ളികള്‍ക്ക് മുകളില്‍ വെയ്ക്കുക. അല്പസമയത്തിനു ശേഷം എടുത്തു മാറ്റാം. ഇത്തരത്തില്‍ ചെയ്യുന്നത് കറുത്ത പുള്ളികള്‍ ഇല്ലാതാവാനും ചര്‍മ്മത്തിലെ അഴുക്കിനെ മുഴുവന്‍ ഉരുളക്കിഴങ്ങ് വലിച്ചെടുക്കാനും സഹായിക്കുന്നു.



Click it and Unblock the Notifications
