Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് വഴികളും പരീക്ഷിക്കുന്നവരാണ് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ പ്രകൃതിദത്തമായ വഴികളാണ് ഇവരുടെ നിഖണ്ഡുവിലുള്ളത് എന്നത് മറ്റൊരു പ്രത്യേകത. വെറുതേ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി മുഖത്തിന്റെ ഉള്ള നിറവും സൗന്ദര്യവും കളയാനൊന്നും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ ശ്രമിക്കാറില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് ഈ പഴങ്ങള്‍ ഒരാഴ്ച
പ്രകൃതിദത്തമായ പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ് എന്നതും സത്യം. പച്ചക്കായ ആഹാരത്തിന് മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. സൗന്ദര്യസംരക്ഷണത്തിനും പച്ചക്കായ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

അരിമ്പാറ കളയണോ?
അരിമ്പാറ കളയാന്‍ പണിയെത്ര എടുത്തിട്ടും നടന്നില്ലേ, എന്നാല്‍ ഇനി അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല് മതി. അരിമ്പാറ ഉള്ള സ്ഥലത്ത് പച്ചക്കായയുടെ തോല് ചെറുതായി മുറിച്ച് സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചു വെയ്ക്കുക. ഏകദേശം അരമണിക്കൂ
റിനു ശേഷം എടുത്തു മാറ്റാം. തോലോടൊപ്പം അരിമ്പാറയും പോരും.

പല്ലിന് നിറം വരാന്‍
മഞ്ഞപ്പല്ലായിരിക്കും പലരുടേയും സൗന്ദര്യത്തിന് വില്ലനായി നില്‍ക്കുന്നത്. എന്നാല്‍ മഞ്ഞപ്പല്ലിനെ ഇല്ലാതാക്കി തിളങ്ങുന്ന വെളുത്ത പല്ലുകള്‍ ലഭിയ്ക്കാന്‍ എന്നും രാവിലെ പച്ചക്കായയുടെ തൊലിയെടുത്ത് പല്ല് തേയ്ക്കുക.

മുഖത്തിന് നിറം ലഭിയ്ക്കാന്‍
മുഖത്തിന് നിറം നല്‍കാനും പച്ചക്കായയുടെ തോല് ബെസ്റ്റാണ്. മുഖത്ത് പച്ചക്കായയുടെ തോല് എടുത്ത് അതിന്റെ ഉള്‍ഭാഗം വരുന്ന രീതിയില്‍ ഉരസുക. ഇത് ആഴ്ചയില്‍ മൂന്ന് തവണ പത്ത് മിനിട്ട് ചെയ്താല്‍ മുഖത്തിന്റെ നിറം വര്‍ദ്ധിക്കും. വൈന്‍ കുടിച്ച് ഉടന്‍ പല്ല് തേയ്ക്കരുത്

മുറിപ്പാടുകള്‍ മാറാന്‍
മുറിപ്പാടുകളും പലരുടേയും സൗന്ദര്യസങ്കല്‍പ്പത്തിന് വിലങ്ങ് തീര്‍ക്കുന്നതാണ്. ഇത് പലപ്പോഴും മാറാന്‍ പ്രയാസവുമാണ്. എന്നാല്‍ ഇനി മുറിപ്പാടുകള്‍ മാറ്റാന്‍ പച്ചക്കായയുടെ തൊലിയും ആപ്പിള്‍സിഡാര്‍ വിനീഗറും കൂടി മിക്സ് ചെയ്ത് തേച്ചാല്‍ മതി.

അള്‍ട്രാവയലറ്റ് രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും പച്ചക്കായയുടെ തോല് സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പാട് മാറ്റാന്‍ സണ്‍സ്ക്രീന്‍ പോലെ ചര്‍മ്മത്തില്‍ പച്ചക്കായ പ്രവര്‍ത്തിക്കും.

മുഖക്കുരു പാട് മാറ്റാന്‍
മുഖക്കുരു ഉണ്ടായി മാറിയാലും അതിന്റെ പാട് മാറ്റാന്‍ പലപ്പോഴും പ്രയാസമായിരിക്കും. എന്നാല്‍ പച്ചക്കായയുടെ തോല് ഇതില്‍ നിന്നും മുക്തി തരും.

ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജികളും മറ്റും പലരേയും പ്രശ്നത്തിലാക്കാറുണ്ട്. ഇതെല്ലാം മാറ്റാനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും പച്ചക്കായയുടെ തോല് ഉപയോഗിക്കാം.



Click it and Unblock the Notifications
