Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തേങ്ങാവെള്ളം വെളുപ്പു നല്‍കും വിദ്യകള്‍
ഇത്തരം കൃത്രിമവഴികള്‍ക്കു പുറകെ പോയി കാശു കളയണമെന്നില്ല, നമ്മുടെ പ്രകൃതി തന്നെ പല വഴികളും നിര്ദേശിയ
കറുപ്പിന് ഏഴഴകെന്നത് കവിഭാവനയാണ്. വെളുപ്പുനിറം തന്നെയാണ് ബഹുഭൂരിപക്ഷത്തിനും താല്പര്യമുണ്ടാവുക. ഇതുകൊണ്ടാണ് വെളുക്കാനായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിപ്പൊത്തുന്നതും.
ഇത്തരം കൃത്രിമവഴികള്‍ക്കു പുറകെ പോയി കാശു കളയണമെന്നില്ല, നമ്മുടെ പ്രകൃതി തന്നെ പല വഴികളും നിര്‍ദേശിയ്ക്കുന്നുണ്ട്.
തേങ്ങാവെള്ളമാണ് ഇതിനുള്ള വളരെ സുരക്ഷിതമായ, ഫലപ്രദമായ ഒന്ന്. പ്രത്യേകിച്ച് താല്‍ക്കാലിക വെളുപ്പു ലഭിയ്ക്കണമെങ്കില്‍.

കുക്കുമ്പര്‍
തുല്യ അളവില്‍ കുക്കുമ്പര്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ കലര്‍ത്തുക. ഇത് 5 മിനിറ്റ് റെഫ്രിജറേറ്ററില്‍ വയ്ക്കണം.
പിന്നീടു പുറത്തെടുത്ത് പഞ്ഞി മുക്കി മുഖത്തു പുരട്ടുക. അല്പം കഴിഞ്ഞു കഴുകാം. മുഖത്തിന് തിളക്കവും ലഭിയ്ക്കും.

പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാവെള്ളം
പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ തുല്യഅളവിലെടുക്കുക. ഇതു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ പച്ചവെള്ളം കൊണ്ടു കഴുകുക.

മുള്‍ത്താണി മിട്ടി, തേന്‍
മുള്‍ത്താണി മിട്ടി, തേന്‍ എന്നിവയെടുത്ത് ഇത് തേങ്ങാവെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുക. ഇടയ്ക്കിടെ ഉണങ്ങിപ്പോകാതെ വെള്ളം തളിയ്ക്കുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. പാല് ഉപയോഗിച്ചു മുടി സ്ട്രെയ്റ്റന്‍ ചെയ്യാം

തേങ്ങാവെള്ളം, പനീനീര്
തേങ്ങാവെള്ളം, പനീനീര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ഒരു സ്േ്രപ ബോട്ടിലിലാക്കി ഇടയ്ക്കിടെ മുഖത്തു തളിയ്ക്കുന്നത് മുഖം ഫ്രഷായിരിയ്ക്കാനും നല്ലതാണ്.

ചുവന്ന പരിപ്പ്
ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ പൊടിച്ചതും തേനും തേങ്ങാവെള്ളവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ, പനങ്കുലമുടി ഫലം

രക്തചന്ദനം, തേന്‍, കുക്കുമ്പര്‍ നീര്, തേങ്ങാവെള്ളം
രക്തചന്ദനം, തേന്‍, കുക്കുമ്പര്‍ നീര്, തേങ്ങാവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്പസമയം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് തിളക്കവും നിറവുമെല്ലാം ലഭിയ്ക്കും.



Click it and Unblock the Notifications
