Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ, പനങ്കുലമുടി ഫലം
എങ്ങിനെയുപയോഗിച്ചാല് വെളിച്ചെണ്ണ മുടി വളരാന്‍ സഹായിക്കുമെന്നറിയൂ
എത്ര മേഡേണാണെങ്കിലും മുടിയിഷ്ടപ്പെടാത്തവര് ചുരുങ്ങും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.
മുടി വളര്ത്തുമെന്നവകാശപ്പെട്ടു വിപണിയില്‍ ഏറെ കൃത്രിമരുന്നുകള് ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഫലം തന്നെന്നു വരില്ല.
ഇത്തരം കൃത്രിമ വഴികളുടെ പുറകെ പോകേണ്ട കാര്യവുമില്ല. വെളിച്ചെണ്ണയെന്ന ഒറ്റ വഴി മതി, പനങ്കുല പോലുള്ള മുടിയ്ക്ക്. ഇത് വേണ്ട വിധത്തില്‍ ഉപയോഗിയ്ക്കണമെന്നുമാത്രം.
എങ്ങിനെയുപയോഗിച്ചാല് വെളിച്ചെണ്ണ മുടി വളരാന്‍ സഹായിക്കുമെന്നറിയൂ. കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിക്കണമെങ്കില്‍...

വെളിച്ചെണ്ണ
വെളിച്ചെണ്ണ പാത്രത്തിലെടുത്ത് ചൂടുള്ള വെള്ളത്തില്‍ വച്ചു ചൂടാക്കുക, മുടി ഇളംചൂടുള്ള വെള്ളം കൊണ്ടു കഴുകുക. ശേഷം ഈ വെളിച്ചെണ്ണ ശിരോചര്‍മത്തില്‍ തുടങ്ങി മുടിത്തുമ്പു വരെ തേച്ചു മസാജ് ചെയ്യണം. 1 മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ടു കഴുകിക്കളയാം.

2-1 ആനുപാതത്തില്‍ വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതു ചെയ്യുക.

ബദാം ഓയില്‍
വെളിച്ചെണ്ണയില്‍ അല്പം തുള്ളി ബദാം ഓയില്‍ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ 2 ദിവസം ഇതു ചെയ്യാം.

മയിലാഞ്ചിപ്പൊടി
വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ മയിലാഞ്ചിപ്പൊടി ചേര്‍ത്തിളക്കുക. ഇത് ഊറ്റിയെടുത്ത് മുടിയില്‍ പുരട്ടാം. ആഴ്ചയില്‍ 2 തവണ.

അവോക്കാഡോ
വെളിച്ചെണ്ണ ചൂടാക്കി തലയോടില്‍ പുരട്ടുക. മസാജ് ചെയ്യണം. പകുതി അവോക്കാഡോ ഉടച്ചു തലയില്‍ പുരട്ടുക. മസാജ് ചെയ്യാം. കാല് മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ 3 തവണ.

ആവണെക്കെണ്ണ
ആവണെക്കെണ്ണ, വെളിച്ചണ്ണ എന്നിവ കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേയ്ക്കുക. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വയ്ക്കാം. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

ഒലീവ് ഓയില്‍
ആവശ്യമുള്ള വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും ഇതു ചെയ്താല്‍ ഏറെ ന്ല്ലത്.

വെളിച്ചെണ്ണ, തേന്‍
വെളിച്ചെണ്ണ, തേന്‍ എന്നിവ തുല്യഅളവിലെടുത്തു ചൂടാക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. 1 മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

സവാള
സവാളനീരും ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

തേങ്ങാപ്പാല്‍
വെളിച്ചെണ്ണയ്ക്കു പകരം തേങ്ങാപ്പാലെടുത്ത് ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

കറിവേപ്പില
വെളിച്ചെണ്ണയില്‍ കറിവേപ്പില, കറ്റാര്‍വാഴ, ചെമ്പരത്തിപ്പൂവ്, ചെറിയുള്ളി എന്നിവയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ ഉപയോഗിയ്ക്കാം.

വെളിച്ചെണ്ണയും കറ്റാര്‍വാഴയും
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ മുടിസംരക്ഷണത്തിനും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ കൊണ്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് മുടിയ്ക്ക് കരുത്തും തിളക്കവും നല്കുന്നു.

വെളിച്ചെണ്ണയും കറിവേപ്പിലയും
വെളിച്ചെണ്ണയും കറിവേപ്പിലയും മിക്സ് ചെയ്ത് എണ്ണ കാച്ചാം. ഇത് ദിവസവും തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇത് മികച്ചതാണ്.

വെളിച്ചെണ്ണ തലയില്‍ തേച്ച് കിടക്കുക
വെളിച്ചെണ്ണ തലയില്‍ തേച്ച് കിടക്കുക. എന്നിട്ട് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. അതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മാര്‍ഗ്ഗമാണ്.



Click it and Unblock the Notifications
