പ്രായത്തെ തടുത്തു നിര്‍ത്താം

Posted By:
Subscribe to Boldsky

പ്രായക്കുറവുള്ള ചര്‍മമെന്നു കേള്‍ക്കാന്‍ കൊതിയ്‌ക്കാത്തവര്‍ ചുരുങ്ങും. ഇത്‌ വെറും ഭാഗ്യമെന്നു വിശ്വസിയ്‌ക്കുവാന്‍ വരട്ടെ, ചില വിദ്യകള്‍ പരീക്ഷിച്ചാല്‍ പ്രായക്കുറവുള്ള ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ.

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമാണ്‌ പലപ്പോഴും പ്രായക്കൂടതല്‍ തോന്നിയ്‌ക്കുന്നത്‌. ഇവ രണ്ടും ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചു കൂടുതലറിയാം.

പ്രായത്തെ തടുത്തു നിര്‍ത്താം

പ്രായത്തെ തടുത്തു നിര്‍ത്താം

മുഖം വൃത്തിയാക്കുവാന്‍ സ്‌ക്രബറുകളും ഫേസ് വാഷും ക്ലീനിംഗ് ലോഷനുകളും മിക്കവാറും പേര്‍ ഉപയോഗിക്കാറുണ്ട്. ഇവ മുഖത്തു പുരട്ടി വൃത്തിയാക്കുമ്പോള്‍ ചര്‍മം താഴേയ്ക്ക് വലിക്കരുത്. ഇത് ചര്‍മം അയഞ്ഞുതൂങ്ങാനും പ്രായം തോന്നാനും ഇട വരുത്തും.

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകളാണ് പ്രായത്തെ തടഞ്ഞുനിര്‍ത്തുന്നത്. അതുകൊണ്ട് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് പ്രധാനമാണ്.

മുഖത്തു തേക്കുന്നത് ന

മുഖത്തു തേക്കുന്നത് ന

ആന്റി ഓക്‌സിഡന്റ് അടങ്ങിയ സ്‌ട്രോബെറി പോലുള്ളവ മുഖത്തിടാനും ഉപയോഗിക്കാം. സ്‌ട്രോബെറി ഉടച്ച് അതില്‍ പാലും അരിപ്പൊടിയും കലര്‍ത്തി മുഖത്തു തേക്കുന്നത് നല്ലതാണ്.

ബദാം എണ്ണ

ബദാം എണ്ണ

നമ്മുടെ ചുറ്റുപാടും കാണുന്ന പൂവുകളില്‍ നിന്നെടുക്കുന്ന മിശ്രിതങ്ങള്‍ നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റുകളാണ്. ഉദാഹരണത്തിന് എപ്പോഴും സുലഭമായി ലഭിക്കുന്ന മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലുമുള്ള ചെണ്ടുമല്ലിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് പിഴിഞ്ഞ് ബദാം എണ്ണ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് പ്രായക്കുറവ് തോന്നിക്കും.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

മുഖത്ത് ആവി പിടിക്കുന്നത് ത്വക്കിന് നല്ലതാണ്. ഇത് പ്രായം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ദിവസവുമല്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ആവി പിടിക്കണം. പ്രത്യേകിച്ചും മഞ്ഞുകാലത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കുവാനും അങ്ങനെ ചര്‍മത്തിന് ഓക്‌സിജന്‍ ലഭിയ്ക്കുവാനും സഹായിക്കുന്നു.

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുക. ഇത്‌ ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്‌.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇത്‌ ചര്‍മത്തെ സംരക്ഷിയ്‌ക്കുന്നതില്‍ പ്രധാനമാണ്‌.

മേയ്‌ക്കപ്പ്‌

മേയ്‌ക്കപ്പ്‌

മേയ്‌ക്കപ്പ്‌ മുഖത്തു വച്ചു കിടന്നുറങ്ങരുത്‌. ഇത്‌ ചര്‍മത്തെ കേടു വരുത്തും.

English summary

Ways To Look Younger Than What Your Are

Here are some ways to look younger than what you are, try these ways and find out different,
Story first published: Friday, August 22, 2014, 17:17 [IST]