വരണ്ട ചര്‍മ്മത്തിന് വീട്ടുപരിഹാരങ്ങള്‍

Posted By: Super
Subscribe to Boldsky

പലതരം ചര്‍മ്മങ്ങള്‍ ഉള്ളവരുടെയിടയില്‍ ഏറ്റവും പ്രശ്നക്കാരനാകുന്നതാണ് വരണ്ട ചര്‍മ്മം. ഇത് പരിഹരിക്കാന്‍ പതിവായി മോയ്ചറൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. മോയ്സ്ചറൈസറില്‍ എണ്ണയുടെ അംശം കുറവായാല്‍ ചര്‍മ്മം വേഗത്തില്‍ വരണ്ട് പോകും. ഇത്തരം പ്രശ്നമുള്ളവര്‍ സോപ്പുപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സോപ്പ് ചര്‍മ്മം വരളാനിടയാക്കുന്നതിനാല്‍ പകരം ഉപയോഗിക്കാവുന്നത് ജലാംശം നല്കുന്ന ഫേസ്‍വാഷുകളാണ്. ശൈത്യകാലത്ത് ചര്‍മ്മം ഉണങ്ങി ഏറെ പ്രശ്നം സൃഷ്ടിക്കും. ചര്‍മ്മം ഉണങ്ങുകയും മൃതകോശങ്ങള്‍ അടരുകളായി മുകളില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.

പ്രത്യേകമായ ഓയിലുകളും സൗന്ദര്യസംരക്ഷണ ശേഷിയുമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ വരണ്ട ചര്‍മ്മത്തിനായുള്ള ഉത്പന്നങ്ങള്‍ക്ക് പൊതുവെ ഉയര്‍‌ന്ന വില നല്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും, സ്വയം നിര്‍മ്മിക്കാവുന്ന ഫേസ്പാക്കുകളും പ്രധാനപ്പെട്ടതാകുന്നത്. വിലകുറവാണ് എന്നത് മാത്രമല്ല വേഗത്തില്‍ ലഭ്യമാകുന്നതും, വളരെ ഫലപ്രാപ്തിയുള്ളവയും, പുനരുപയോഗം സാധ്യമാകുന്നവയുമാണിവ.

ഓയിലുകള്‍

ഓയിലുകള്‍

വരണ്ട ചര്‍മ്മത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അടങ്ങിയവയാണ് ഓയിലുകള്‍. വരണ്ട ചര്‍മ്മത്തില്‍ ആവണക്കെണ്ണ തേക്കുന്നത് ശൈത്യകാലത്തെ കാലാവസ്ഥയില്‍ ചര്‍മ്മത്തിനുണ്ടാകുന്ന തകരാര്‍ പരിഹരിക്കും. ഒലിവ് ഒായിലും ആവണക്കെണ്ണയും 3-1 എന്ന അനുപാതത്തില്‍ കലര്‍ത്തി അത് മുഖത്ത് തേക്കുന്നത് മുഖത്തെ ഉണങ്ങിയ ചര്‍മ്മപാളികള്‍ നീക്കാന്‍ സഹായിക്കും. ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണ അല്പം ചൂടാക്കുന്നത് കൂടുതല്‍ ഫലം നല്കും. ഇത് മുഖത്ത് തേച്ച ശേഷം ഒരു ടവ്വലോ തുടയ്ക്കാനുള്ള തുണിയോ ചൂടാക്കി മുഖത്തിട്ട് ഓയില്‍ ചര്‍മ്മത്തിലേക്ക ആഗിരണം ചെയ്യപ്പെടുന്നത് വരെ കാത്തിരിക്കുക. ഇങ്ങനെ ചെയ്യുന്നച് ചര്‍മ്മത്തെ മൃദുവും മിനുസമുള്ളതുമാക്കും. മറ്റേത് ഓയിലിനേക്കാളും അധികമായി ചര്‍മ്മത്തിന്‍റെ മൂന്ന് പാളികള്‍ക്കുള്ളിലേക്ക് കടക്കാനുള്ള കഴിവ് ആവണക്കെണ്ണക്കുണ്ട്.

തേന്‍

തേന്‍

വരണ്ട ചര്‍മ്മത്തിന് ഏറെ ഫലപ്രദമാണ് തേന്‍. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മൃദുലവും മിനുസമാര്‍ന്നതുമാക്കി നിര്‍ത്താനും തേന്‍ സഹായിക്കും. തേനും ഓറഞ്ച് ജ്യൂസും കൂട്ടിക്കലര്‍ത്തി ചര്‍മ്മത്തില്‍ തേച്ച് 10 മിനുട്ട് കഴിഞ്ഞ് മുഖം വൃത്തിയാക്കാം. വളരെ ഫലം നല്കുന്ന ഒരു വീട്ടുചികിത്സയാണിത്.

മുട്ട

മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വീട്ടില്‍ തയ്യാറാക്കാവുന്ന മികച്ച ഈ ഫേസ് പാക്ക് നിര്‍മ്മിക്കാന്‍ ഒരു മുട്ടയെടുത്ത് വെള്ളയും മഞ്ഞക്കരുവും വേര്‍തിരിക്കുക. തുടര്‍ന്ന് മഞ്ഞക്കരുവില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, അല്പം പനിനീര്‍, ഒരു സ്പൂണ്‍ തേന്‍, ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം എല്ലാ ദിവസവും രാവിലെ കുളിക്കുന്നതിന് മുമ്പായി മുഖത്ത് തേച്ച്പിടിപ്പിക്കുക.

ചോക്കലേറ്റ്

ചോക്കലേറ്റ്

ചോക്കലേറ്റ് വളരെ രുചികരമാണ്, എന്നാല്‍ രുചിയേക്കാള്‍ അതിന് പ്രാധാന്യമുണ്ട്. ദ്രവരൂപത്തില്‍ ചോക്കലേറ്റ് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കും. ചോക്കലേറ്റ് ഫേസ്പാക്ക് ഉണ്ടാക്കാന്‍ അഞ്ച് ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡര്‍, അഞ്ച് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ നിറയെ ചോളപ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ പുഴുങ്ങിയ അവൊക്കാഡോ എന്നിവ നന്നായി കൂട്ടിക്കലര്‍ത്തുക. ഈ ഫേസ്പാക്ക് വരണ്ട ചര്‍മ്മത്തില്‍ തേച്ച് അരമണിക്കൂറിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

കടലമാവ്

കടലമാവ്

കടലമാവ് ചര്‍മ്മത്തിന് ജലാശം നല്കുകയും ചുളിവുകളും പാടുകളും അകറ്റുകയും ചെയ്യും. ഇത് തയ്യാറാക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയിലേക്ക് ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, അല്പം പാല്‍ എന്നിവയും കലര്‍ത്തുക. ഏതാനും തുള്ളി നാരങ്ങ നീര് കൂടി ഇതില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. അല്പ സമയത്തിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

മാങ്ങ

മാങ്ങ

നല്ലപോലെ പഴുത്ത ഒരു മാങ്ങയെടുത്ത് തൊലി നീക്കം ചെയ്യുക. ഇത് മിക്സറിലിട്ട് നല്ലതുപോലെ അരയ്ക്കുക. ഇത് ഒരു ടേബിള്‍ സ്പൂണെടുത്ത് അതില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍, മൂന്ന് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ചര്‍മ്മത്തിന് നനവും തിളക്കവും ലഭിക്കും.

മുട്ടയും ഓയിലും

മുട്ടയും ഓയിലും

ഒരു മുട്ടയില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അല്പം പനിനീരും ഏതാനും തുള്ളി നാരങ്ങ നീരും ചേര്‍ക്കുക. ഇത് അധികം അയഞ്ഞ തരത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ മിശ്രം മുഖത്ത് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം തൈര് ഉപയോഗിച്ച് ഫേസ്പാക്ക് ചെയ്യുക.

വാഴപ്പഴം

വാഴപ്പഴം

രണ്ട വാഴപ്പഴം തൊലി കളഞ്ഞ് മിക്സറിലിട്ട് നന്നായി അരയ്ക്കുക. ഇത് മുഖത്ത് തേച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

അവൊക്കാഡൊ

അവൊക്കാഡൊ

ഒരു അവൊക്കാഡൊയുടെ നീരെടുത്ത് അതില്‍ അല്പം തൈര് ചേര്‍ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് വരണ്ട ഭാഗങ്ങളില്‍ തേക്കുക. അല്പസമയത്തിന് ശേഷം ഇത് കഴുകിക്കളയുക.

തൈര്

തൈര്

രണ്ട ടേബിള്‍ സ്പൂണ്‍ തൈരില്‍ അല്പം തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

Home Made Beauty Tips For Dry Skin

Here are some home made beauty tips for dry skin. Try this and find out the difference,
Story first published: Wednesday, September 10, 2014, 13:31 [IST]