മുഖം മൊരിയല്‍: കാരണവും ചികിത്സയും

Posted By: Staff
Subscribe to Boldsky

ത്വക്കിന്റെ ഉപരിതല പാളി നഷ്ടപ്പെടുമ്പോഴാണ്‌ ചര്‍മ്മം മൊരിഞ്ഞിളകുന്നത്‌. ഇതുമൂലം ചര്‍മ്മത്തിന്‌ കേടുപാടുണ്ടാകാനും മറ്റുചില ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കാനും സാധ്യതയുണ്ട്‌. ഏത്‌ പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന വളരെ സാധാരണമായ ഒരു പ്രശ്‌നമാണിത്‌.

മുഖത്തെ ചര്‍മ്മം മൊരിഞ്ഞിളകുന്നത്‌ പലപ്പോഴും വേദനാജനകമായിരിക്കും. ചിലപ്പോള്‍ ഇതുമൂലം ചൊറിച്ചില്‍ പോലുള്ള അസ്വസ്‌തതകളും ഉണ്ടാകാറുണ്ട്‌. അതിനാല്‍ മൊരിഞ്ഞിളികയ ചര്‍മ്മം ഇളക്കി മാറ്റേണ്ടി വരും. ഇത്‌ പ്രശ്‌നത്തിന്‌ പരഹാരമല്ലെന്ന്‌ മാത്രമല്ല ചിലപ്പോള്‍ സ്ഥിതി വഷളാക്കുകയും ചെയ്യാം. അതിനാല്‍ ത്വക്കിനെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ കുറിച്ച്‌ നന്നായി മനസ്സിലാക്കുക. രോഗത്തെ കുറിച്ചുള്ള ശരിയായ അറിവ്‌ മികച്ച ഔഷധം തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും.

ഗര്‍ഭകാലത്തൊഴിവാക്കേണ്ട സൗന്ദര്യവര്‍ദ്ധകവസ്തുക്കള്

ചര്‍മ്മം മൊരിഞ്ഞിളകുന്നതിനുള്ള ചില കാരണങ്ങളും പ്രതിവിധികളും പരിചയപ്പെടാം.

അമിതമായി വെയിലേല്‍ക്കുക (സണ്‍ബേണ്‍):

അമിതമായി വെയിലേല്‍ക്കുക (സണ്‍ബേണ്‍):

അമിതമായി വെയിലേല്‍ക്കുന്നത്‌ മൂലമാണ്‌ ഭൂരിഭാഗം പേരിലും ത്വക്ക്‌ മൊരിഞ്ഞിളകുന്നത്‌. അമിതമായി അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ പതിക്കുന്നത്‌ ചര്‍മ്മത്തിന്‌ കേടുവരുത്തുകയും ഇത്‌ ത്വക്ക്‌ മൊരിഞ്ഞിളകുന്നതിലേക്ക്‌ നയിക്കുകയും ചെയ്യും.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

ത്വക്ക്‌ മൊരിഞ്ഞിളകുന്നതിനുള്ള മറ്റൊരു കാരണമാണ്‌ വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മം ഉള്ളവരില്‍, ചര്‍മ്മപാളികള്‍ ഒരുമിച്ച്‌ ചേര്‍ന്നിരിക്കില്ല. ഇതാണ്‌ മൊരിഞ്ഞിളകലിന്‌ കാരണമാകുന്നത്‌. ദോഷകരമായ ക്രീമുകളുടെ ഉപയോഗം, വളരെ താഴ്‌ന്ന ആര്‍ദ്രതയുള്ള സ്ഥലങ്ങളിലെ ജീവിതം എന്നിവ മൂലം ഈര്‍പ്പം നഷ്ടപ്പെടുന്നതാണ്‌ ചര്‍മ്മം വരണ്ടതാകാന്‍ കാരണം.

അലര്‍ജി അല്ലെങ്കില്‍ എക്‌സിമ

അലര്‍ജി അല്ലെങ്കില്‍ എക്‌സിമ

ചൂടുപൊങ്ങല്‍, എക്‌സിമ എന്നിവയാണ്‌ ചര്‍മ്മം മൊരിഞ്ഞിളകുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങള്‍. അലര്‍ജിയുള്ള ഏതെങ്കിലും വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ മൂലവും ഈ പ്രശ്‌നം അനുഭവപ്പെടാം. പുഴുക്കടി പോലുള്ള പൂപ്പല്‍ബാധകള്‍ ഉണ്ടായാലും ചര്‍മ്മം മൊരിഞ്ഞിളകും.

ക്യാന്‍സര്‍, ത്വക്ക്‌ രോഗങ്ങള്‍

ക്യാന്‍സര്‍, ത്വക്ക്‌ രോഗങ്ങള്‍

ക്യാന്‍സര്‍, ത്വക്ക്‌ രോഗങ്ങള്‍ എന്നിവയും ഇതിന്‌ കാരണമാകാറുണ്ട്‌.

മോയ്‌സ്‌ച്വറൈസ്‌ ചെയ്യുക

മോയ്‌സ്‌ച്വറൈസ്‌ ചെയ്യുക

നിശ്ചിത ഇടവേളകളില്‍ ചര്‍മ്മം മോയ്‌സ്‌ച്വറൈസ്‌ ചെയ്യുക. ഇതിനായി ഗുണമേന്മയുള്ള മോയ്‌സ്‌ച്വറൈസറുകള്‍ മാത്രം ഉപയോഗിക്കുക. അലര്‍ജിയുണ്ടാകാന്‍ ഇടയുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടോയെന്ന്‌ പരിശോധിക്കുക.

പോഷകസമൃദ്ധമായ ആഹാരം

പോഷകസമൃദ്ധമായ ആഹാരം

ചര്‍മ്മത്തിന്റെ ഈര്‍പ്പം സ്വാഭാവികമായി നിലനിര്‍ത്താന്‍ ആഹാരത്തില്‍ ആവശ്യത്തിന്‌ പ്രോട്ടീന്‍, അയണ്‍, വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുക. ഇതിലൂടെ ചര്‍മ്മം വരളുന്നത്‌ തടയാന്‍ കഴിയും.

വെള്ളരി മിക്‌സ്‌

വെള്ളരി മിക്‌സ്‌

കഷണങ്ങളാക്കിയ വെള്ളരി പ്രകൃതിദത്തമായ മോയ്‌സ്‌ച്വറൈസറാണ്‌. ഇത്‌ പതിവായി ഉപയോഗിക്കുക. കഷണങ്ങളാക്കിയ വെള്ളരി ഒലിവെണ്ണ, തേന്‍, മഞ്ഞള്‍ എന്നിവയില്‍ ഏതിലെങ്കിലും കുഴച്ച്‌ ചര്‍മ്മത്തില്‍ പുരട്ടുന്നത്‌ മികച്ച ഫലം നല്‍കും.

തേന്‍

തേന്‍

മുഖചര്‍മ്മം മൊരിഞ്ഞിളകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌ തേന്‍. മുഖത്ത്‌ എല്ലായിടത്തും ഒരുപോലെ തേന്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയാവുന്നതാണ്‌. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്‌ ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ മെയ്‌സ്‌ച്വറൈസര്‍ കൂടിയാണ്‌ തേന്‍.

ഓട്‌സ്‌ പൊടി:

ഓട്‌സ്‌ പൊടി:

ഓട്‌സ്‌ പൊടിയിട്ട്‌ ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത്‌ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്‌ ഗുണകരമാണ്‌. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ബേബി ഓയിലുകളും ഉപയോഗിക്കാം.

പാല്‍

പാല്‍

പാലില്‍ മുക്കിയ തുണി ഉപയോഗിച്ച്‌ ചര്‍മ്മം തുടയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇതിലൂടെ ചര്‍മ്മത്തിന്റെ ഈര്‍പ്പം വര്‍ദ്ധിക്കുകയും മൊരിഞ്ഞിളകുന്നത്‌ കുറയുകയും ചെയ്യും. പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ചര്‍മ്മം മൊരിഞ്ഞിളകുന്നത്‌ തടയാന്‍ സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക്‌ ആസിഡിന്‌ വ്രണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഇത്‌ ത്വക്കിന്റെ ഈര്‍പ്പം മെച്ചപ്പെടുത്തുകയും ചൂടുപൊങ്ങലുകള്‍ കുറയ്‌ക്കുകയും ചെയ്യും

English summary

Causes Of Face Peeling And Its Treatments

Skin peeling or desquamation is usually when the outer layer of the skin is lost.The causes of face skin peeling may help you find some cure. So, here are a few causes for the same.
Subscribe Newsletter