Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗ്രീക്ക് സൗന്ദര്യരഹസ്യം പരസ്യമാകുന്നു
സൗന്ദര്യത്തിനും ഗ്രീക്കുകാര്‍ക്കും തമ്മില്‍ വല്ലാത്തൊരു ബന്ധമുണ്ട്. സൗന്ദര്യദേവതയായ അഫ്രോഡൈറ്റ് ജനിച്ചതു തന്നെ ഗ്രീസിലാണെന്നു പറയപ്പെടുന്നു. വെറുമൊരു പറച്ചിലല്ലാ, ഗ്രീക്കുകാര്‍ സൗന്ദര്യത്തില്‍ മുന്‍പന്തിയിലാണെന്നതാണ് വാസ്തവം. ഇവരുടെ സൗന്ദര്യത്തിന് രഹസ്യമറിയണമെന്നുണ്ടോ,
നല്ല ഭക്ഷണം സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ചക്കറികള്‍ക്കും പഴവര്ഗങ്ങള്ക്കുമൊപ്പം കടല്‍വിഭവങ്ങള്‍ ഗ്രീക്ക് സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കടല്വിഭവങ്ങളിലെ ഒമേഗ ത്രീ, ഒമേഗ സിക്സ് ഫാറ്റി ആസിഡുകള്‍ നല്ല ചര്‍മം നല്കുന്നതില് പ്രധാന പങ്കു വഹിക്കുന്നു.
ഒലീവ് ഓയിലും സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്. ചര്‍മത്തിന് മാത്രമല്ലാ, മുടിയ്ക്കും ഇത് വളരെയേറെ ഗുണം ചെയ്യും. ഇതു ഗ്രീക്ക് സൗന്ദര്യരഹസ്യത്തില്‍ പെട്ട ഒന്നുതന്നെ.
ഒലീവ് ഒായിലിനെ പോലെ തന്നെ തേനും സൗന്ദര്യസംരക്ഷണത്തിന് വളരെയേറെ ഗുണം ചെയ്യും. തേന്‍ തനിച്ചും പാല്, നാരങ്ങാനീര് തുടങ്ങിയവയ്ക്കൊപ്പവും ഉപയോഗിക്കാം. നല്ലൊന്നാന്തരം കണ്ടീഷണര്‍ കൂടിയാണിത്.
തൈരും ഗ്രീക്ക് സൗന്ദര്യസംരക്ഷണത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നു. ഗ്രീക്ക് യോഗര്‍ട്ട് എന്നൊരു പ്രത്യേക ഇനം തന്നെയുണ്ട്. തൈര് നല്ലൊന്നാന്തരം മോയിസ്ചറൈസറിന്റെ ഗുണമാണ് ചെയ്യുന്നത്. ചര്‍മത്തിന് മാത്രമല്ലാ, മുടിയ്ക്കും തൈര് നല്ലതുതന്നെ.
കല്ലുപ്പ് എന്ന് നാടന്‍ ഭാഷയില്‍ അറിയപ്പെടുന്ന കടലുപ്പ് ഗ്രീക്കുകാരുടെ സ്വാഭാവിക സൗന്ദര്യ സംരക്ഷണമാര്ഗമായിരുന്നു. ഇത് സ്ക്രബറായി ഉപയോഗിക്കുവാന്‍ വളരെ നല്ലതാണ്.



Click it and Unblock the Notifications
