Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ വിദേശിയാണെങ്കിലും ചര്‍മത്തിനും സൗന്ദര്യത്തിനും ഇത് വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്.
കുളിയ്ക്കുന്നതിന് അല്പം മുന്‍പ് ഒലീവ് ഓയില്‍ തേച്ചുപിടിപ്പിക്കുന്നത് ചര്‍മത്തിലെ കറുത്ത പാടുകളകറ്റാന്‍ നല്ലതാണ്. കുളിച്ച ശേഷം അല്പം ഒലീവ് ഓയില്‍ ദേഹത്ത് പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്തും. ചര്‍മത്തിന് തിളക്കവും മിനുക്കവും ഉണ്ടാവുകയും ചെയ്യും. സണ്‍ ടാന്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.
ഒലീവ് ഓയില്‍ പുരട്ടിയ ശേഷം മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങള്‍ തുറക്കുവാന്‍ സഹായിക്കും.
ചന്ദനപ്പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ ഫേസ് പായ്ക്കാണ്.
ഒലീവ് ഓയിലില്‍ തരിയുള്ള പഞ്ചസാര ചേര്‍ത്താല്‍ നല്ലൊരു സ്ക്രബറിന്റെ ഗുണം ലഭിക്കും. ഇത് മൃതകോശങ്ങളെ അകറ്റാന്‍ നല്ലതാണ്. മുഖം മൃദുവാകുകയും ചര്‍മത്തിളക്കം കൂടുകയും ചെയ്യും.
ഒലീവ് ഓയിലും ലാവെന്‍ഡര്‍ ഓയിലും ചേര്‍ത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്തു പുരട്ടാം. ഇത് രാത്രി മുഴുവന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കും.



Click it and Unblock the Notifications
