Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
തേന്‍ പുരട്ടൂ, നിറം വര്‍ദ്ധിക്കും

തേനും മഞ്ഞളും കൂടിച്ചേര്‍ത്താല്‍ നല്ല ഫേസ് പാക്കാണ്. വരണ്ട മുഖമുളളവര്‍ ഇതില്‍ അല്പം പാലും ചേര്‍ക്കണം. ഇത് മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
ദിവസവും അല്പം തേനുപയോഗിച്ച് മുഖം കഴുകിയാണ് ചര്‍മത്തിന് തിളക്കമേറും.
തേന്‍ അല്പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിററിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.
കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കുക. അല്പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
തേന്‍ മുട്ടയുടെ മഞ്ഞയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു തേക്കാം. മുഖത്തിടുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി അല്പനേരം മുഖത്തിടുന്നതും നല്ലതാണ്. മുഖത്തെ ദ്വാരങ്ങള്‍ തുറക്കുവാനാണിത്. ഇത് മുഖത്തെ അഴുക്കുനീക്കുകയും ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു.
ഓട്സും വെളളവും കൂട്ടിക്കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ആപ്പിള്‍ കഷ്ണങ്ങളും തേനും ഒലീവ് എണ്ണയും ഒരുമിച്ച് മിക്സിയുപയോഗിച്ച് അരക്കുക. പിന്നീട് ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഓട്സ് പേസ്റ്റും മുട്ടമഞ്ഞയും ചേര്‍ത്തടിക്കുക. ഈ മിശ്രിതം ഫേസ് പാക്കായി ഉപയോഗിക്കാം.
സൗന്ദര്യത്തിനു മാത്രമല്ലാ, തേനിന്റെ ഔഷധഗുണം മുഖത്തുളള പാടുകളും കലകളും കുറക്കാനും സഹായകമാണ്.



Click it and Unblock the Notifications
